₹1.86 ലക്ഷം വരെ കുറവില്‍ ഡീസല്‍ കോംപാക്ട് എസ്‌യുവിയുള്ളപ്പോൾ എന്തിനാ CNG! ടോപ് 5 മോഡലുകള്‍ ഇവയാണ്
കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികുതി പരിഷ്‌കരിച്ചതോടെ കോംപാക്ട് എസ്‌യുവികള്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമായി തുടങ്ങി. പെട്രോള്‍ കാറുകള്‍ക്ക് പുറമെ ഡീസല്‍ മോഡലുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും എസ്‌യുവികളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് എന്നും സ്വന്തമായി ഫാന്‍ബേസ് ഉണ്ടായിരുന്നു. ഇപ്പോള്‍ ഗണ്യമായ നികുതി ഇളവ് കൂടിയായതോടെ ഡീസല്‍ എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടും. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ കോംപാക്ട് ഡീസല്‍ എസ്‌യുവി വാങ്ങുന്നവര്‍ക്ക് 1.86 ലക്ഷം രൂപ വരെയാണ് ലാഭം. ഏറ്റവും കൂടുതല്‍ നികുതി ഇളവ് ലഭിച്ച 5 കോംപാക്ട് ഡീസല്‍ എസ്‌യുവകള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നോക്കാം.
1. കിയ സിറോസ്: കമ്പനി പുറത്തിറക്കിയ പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസിന് 1.86 ലക്ഷം രൂപ വരെയാണ് കുറയുന്നത്. പാസഞ്ചര്‍ വാഹനങ്ങളില്‍ ഉയര്‍ന്ന കിഴിവ് സിറോസിനാണ്. ഇത് സിറോസിന്റെ HTX+ (O) AT വേരിയന്റ് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നു. കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ പ്രീമിയം അനുഭവവും ശക്തമായ എഞ്ചിനും ഇത് വാഗ്ദാനം ചെയ്യുന്നു. ജിഎസ്ടി കിഴിവുകള്‍ സിറോസിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കുമോ എന്ന് അടുത്ത മാസത്തെ വില്‍പ്പന കണക്കുകള്‍ പറയും.

2. കിയ സോനെറ്റ്: സബ്-4 മീറ്റര്‍ എസ്‌യുവിക്ക് ഏകദേശം 1.64 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. ഇതോടെ സോനെറ്റിന്റെ GTX പ്ലസ് AT വേരിയന്റ് വളരെ താങ്ങാനാവുന്ന വിലയില്‍ ലഭ്യമായി തുടങ്ങി. സ്‌റ്റൈല്‍, സവിശേഷതകള്‍ എന്നിവയുടെ കാര്യത്തില്‍ സമ്പന്നമായ ഈ എസ്‌യുവി ഇപ്പോള്‍ മുടക്കുന്ന പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു.കിടമത്സരം നടക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സോനെറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ വിലക്കിഴിവ് കൊണ്ട് സാധിക്കുമന്നാണ് പ്രതീക്ഷ.
3. മഹീന്ദ്ര XUV 3XO: ജനപ്രിയ എസ്‌യുവിക്ക് 1.56 ലക്ഷം വരെയാണ് കിഴിവ്. മഹീന്ദ്ര XUV 3XO, AX7L വേരിയന്റിനും ഗണ്യമായ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലക്കുറവ് സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ തന്റെ എതിരാളികളുടെ ഡീസല്‍ പതിപ്പുകളുമായി കട്ടയ്ക്ക് നില്‍ക്കാന്‍ 3XO-യെ പ്രാപ്തമാക്കുന്നു. സ്‌റ്റൈലിഷ് ലുക്കും പവര്‍ഫുള്‍ എഞ്ചിനുമടക്കമുള്ള സവിശേഷതകളുമായി ഇതിനോടകം മികച്ച അഭിപ്രായം നേടിയ എസ്‌യുവിക്ക് വിലക്കുറവ് കൂടി ലഭിക്കുന്നതിനാല്‍ മഹീന്ദ്ര ഷോറൂമില്‍ തിരക്കേറുമെന്ന് പ്രതീക്ഷിക്കാം.

4. ടാറ്റ നെക്സോണ്‍: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവികളിലൊന്നായ ടാറ്റ നെക്സോണിന് 1.55 ലക്ഷം രൂപ വരെ കിഴിവ് ലഭിച്ചു. ഫിയര്‍ലെസ് പ്ലസ് PS DT വേരിയന്റിലാണ് ഏറ്റവും വലിയ വിലക്കുറവ്. സുരക്ഷ, സവിശേഷതകള്‍ എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ മത്സരാധിഷ്ഠിത വില കൂടിയായതോടെ നെക്സോണ്‍ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കുകയും സെഗ്‌മെന്റിലെ ലീഡര്‍ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
5. മഹീന്ദ്ര ഥാര്‍: ലൈഫ് സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ എസ്‌യുവിക്ക് 1.35 ലക്ഷം വരെയാണ് വില കുറഞ്ഞിരിക്കുന്നത്. ഥാറിന്റെ LX 2WD വേരിയന്റിന് ഗണ്യമായ വിലക്കുറവ് ലഭിച്ചു. ഇതോടെ കൂടുതല്‍ വാഹനപ്രേമികള്‍ ഓഫ് റോഡര്‍ എസ്‌യുവിയുടെ ഡീസല്‍ പതിപ്പുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. കുന്നും മലയും കയറാന്‍ പറ്റിയ മികച്ച റോഡ് പ്രസന്‍സും ഡീസല്‍ പവര്‍ട്രെയിനും വേണ്ടവര്‍ വേഗം മഹീന്ദ്ര ഷോറൂമിലേക്ക് വിട്ടോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








