കയറ്റത്തില്‍ ധൈര്യത്തോടെ നിര്‍ത്തിയെടുക്കാം! ഹില്‍-ഹോള്‍ഡ് അസിസ്റ്റുള്ള 5 ബജറ്റ് കാറുകള്‍

ആവേശത്തോടെ കാര്‍ ഡ്രൈവ് ചെയ്ത് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ഡ്രൈവിംഗിലുള്ള പരിചയക്കുറവും ട്രാഫിക്, കയറ്റങ്ങളില്‍ നിര്‍ത്തി എടുക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്നിവ വെല്ലുവിളിയാകുന്നത് കാരണം അതില്‍നിന്നും മാറി നില്‍ക്കുന്ന ഒരാളാണോ നിങ്ങള്‍?. എങ്കില്‍ ഇനി അതോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യമില്ല. ഇവിടെയാണ് ഹില്‍-ഹോള്‍ഡ് അസിസ്റ്റ് ഒരു ഗെയിം-ചേഞ്ചറായി മാറുന്നത്. കയറ്റങ്ങളിലും ചരിവുകളിലും വാഹനമോടിക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഒരു സേഫ്റ്റി ഫീച്ചറാണ് ഹില്‍-ഹോള്‍ഡ് അസിസ്റ്റ്. ഒരുകാലത്ത് പ്രീമിയം കാറുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ സുരക്ഷാ സവിശേഷത ഇപ്പോള്‍ ബജറ്റ് വിലയുള്ള കാറുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

ഹില്‍ഡ് ഹോള്‍ഡ് അസിസ്റ്റ് ഫീച്ചര്‍ തുടക്കക്കാര്‍ക്കും ഡ്രൈവിംഗില്‍ കൈതെളിയാനുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ്. മുകളില്‍ സൂചിപ്പിച്ച പോലെ കുറഞ്ഞ വിലയുള്ള ചില കാര്‍ മോഡലുകളില്‍ ഇപ്പോള്‍ ഹില്‍-ഹോള്‍ഡ് അസിസ്റ്റ് ലഭ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഏതാനും ചില കാറുകളെ ഈ ലേഖനത്തിലൂടെ പരിചയപ്പെടാം. മാരുതി സുസുക്കി, ടാറ്റ, റെനോ എന്നീ ബ്രാന്‍ഡുകളുടെ കാറുകള്‍ പട്ടികയിലുണ്ട്.

Maruti Suzuki Wagon R

1. മാരുതി സുസുക്കി വാഗണ്‍ ആര്‍: 5.97 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറും വിലവരുന്ന മാരുതി സുസുക്കി വാഗണ്‍ ആറാണ് ഈ ലിസ്റ്റില്‍ ആദ്യം വരുന്നത്. VXi 1.0 എജിഎസ്, ZXi 1.2 എജിഎസ്, ZXi പ്ലസ് 1.2 എജിഎസ് എന്നിവയുള്‍പ്പെടുന്ന ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഹില്‍-ഹോള്‍ഡ് അസിസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗണ്‍ആറില്‍ 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

2. ടാറ്റ ടിയാഗോ: താങ്ങാവുന്ന വിലയും അതുപ്പോലെതന്നെ ഹില്‍ ഹോള്‍ഡ് അസിസ്റ്റും വാഗ്ദാനം ചെയ്യുന്ന ടാറ്റ ടിയാഗോ എല്ലാവര്‍ക്കും ഒരു ബെസ്റ്റ് ഓപ്ഷന്‍ തന്നെയാണ്. ടിയാഗോയുടെ XT ട്രിം മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഇതിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് 5.81 ലക്ഷം രൂപ മുതലാണ്. 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടിയാഗോക്ക് കരുത്ത് പകരുന്നത്.

Maruti Suzuki Celerio

3. മാരുതി സുസുക്കി സെലേറിയോ: സുരക്ഷിതവും തുടക്കക്കാര്‍ക്ക് അനുയോജ്യവുമായ കാറാണ് മാരുതി സുസുക്കി സെലേറിയോ. എഎംടി വേരിയന്റുകളില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ലഭ്യമാണ്. കൂടാതെ ഈ കുഞ്ഞന്‍ കാറിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ഏകദേശം ലിറ്ററിന് 25 കിലോമീറ്ററും പെട്രോള്‍ എഎംടി ലിറ്ററിന് 26.7 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. VXi എഎംടി ട്രിമ്മുകളുടെ എക്‌സ്‌ഷോറൂം വില 5.61 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

4. റെനോ ക്വിഡ്: കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന റെനോ ക്വിഡ് ഹാച്ച്ബാക്ക് വിഭാഗത്തിലെ ഒരു ഗംഭീര മത്സരാര്‍ത്ഥിയാണ്. ക്വിഡിന്റെ എഎംടി വേരിയന്റുകളായ ക്ലൈമ്പര്‍ 1.0 എഎംടി, RXT എഎംടി എന്നിവയില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. മാത്രവുമല്ല മാനുവല്‍ പതിപ്പിന് ഏകദേശം ലിറ്ററിന് 21.46 കിലോമീറ്ററും എഎംടി വേരിയന്റ് ലിറ്ററിന് 22.3 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷം രൂപ മുതലാണ് റെനോ ക്വിഡിന്റെ വില ആരംഭിക്കുന്നത്.

Renault Kwid

5. മാരുതി സുസുക്കി എസ്-പ്രെസോ: ഈ പട്ടികയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ പറ്റിയ കാറാണ് മാരുതി സുസുക്കി എസ്-പ്രെസോ. കാരണം വെറും 4.75 ലക്ഷം രൂപമാത്രമാണ് എക്‌സ്‌ഷോറൂം വിലവരുന്നത്. ഹില്‍ ഹോള്‍ഡ് അസിസ്റ്റ് സവിശേഷത വാഗ്ദാനം ചെയ്യുന്ന സുസുക്കി എസ്-പ്രെസ്സോ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ഏകദേശം ലിറ്ററിന് 24.12 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം VXi/VXi+ എംടി പോലുള്ള വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.76 കിലോമീറ്ററും എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.30 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. മൊത്തത്തില്‍ പറഞ്ഞാല്‍ വെല്ലുവിളികള്‍ നിറഞ്ഞ റോഡ് സാഹചര്യങ്ങളെ ഏതൊരു തുടക്കക്കാരനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സവിശേഷതയാണ് ഹില്‍-ഹോള്‍ഡ് അസിസ്റ്റ്. മാത്രമല്ല ഇന്ന് വളരെ കുറഞ്ഞ വിലയുള്ള കാറുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, October 22, 2025, 10:04 [IST]
English summary
Top 5 most affordable cars with hill hold assist
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X