ഡീസലിന് ഇന്ത്യയില്‍ ഇന്നും ഡിമാന്‍ഡുണ്ട്! മൈലേജും കരുത്തുമുള്ള 5 ഡീസല്‍ കാറുകള്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ എപ്പോഴും ഡീസല്‍ വാഹനങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടാകാറുണ്ട്. പെട്രോള്‍, ഹൈബ്രിഡ്, ഇലക്രട്രിക് വാഹനങ്ങള്‍ എല്ലാം വന്നാലും പെര്‍ഫോമന്‍സും മൈലേജും ഒന്നിച്ച് വേണം എന്ന് പറയുന്ന ഡ്രൈവര്‍മ്മാര്‍ക്ക് ഇന്നും ഡീസലിനോടാണ് കമ്പം. കുഴികളുള്ള റോഡുകളിലാണെങ്കിലും ട്രാഫിക് നിറഞ്ഞ റോഡുകളിലാണെങ്കിലും ഒരു ഡീസല്‍ കാര്‍ ഉണ്ടെങ്കില്‍ ആത്മവിശ്വാസം വേറെ തന്നെയാണ്. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന മോഡലുകള്‍ കുറവാണെങ്കിലും, ചില ബ്രാന്‍ഡുകള്‍ ഈ സെഗ്മെന്റ് കൈയ്യടക്കിവെച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു ഡീസല്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരോ അല്ലെങ്കില്‍ പഴയതില്‍ നിന്നും ഡീസലിലേക്ക് മാറാന്‍ പോകുന്നവരോ ആണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കും.

മഹീന്ദ്ര ബൊലെറോ: ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവികളിലൊന്നാണ് ബൊലെറോ. ഇതിന്റ 75 bhp പവറും 210 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ mHAWK75 ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 16 മുതല്‍ 16.7 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നുണ്ട്. സിറ്റി ട്രാഫിക്കിലാണെങ്കില്‍ 15 കിലോമീറ്ററും ഹൈവേയിലൂടെ പോകുമ്പോള്‍ 17 കിലോമീറ്ററുമാണ് ലിറ്ററിന് ലഭിക്കുന്ന ഇന്ധനക്ഷമത. അതായത് ബൊലെറോ ഫുള്‍ ടാങ്ക് ഇന്ധനത്തില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

Mahindra Bolero

ടാറ്റ ആള്‍ട്രോസ്: ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ആള്‍ട്രോസ്. ഇതില്‍ വരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മികച്ച പ്രകടനത്തോടൊപ്പം അത്ഭുതകരമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 90 bhp പവറും 200 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ARAI സര്‍ട്ടിഫൈഡ് മൈലേജ് ലിറ്ററിന് 23.6 കിലോമീറ്റര്‍ ആണെങ്കിലും, സിറ്റി ട്രാഫിക്കിലും ഹൈവേകളിലും 17 മുതല്‍ 19 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.

മഹീന്ദ്ര ബൊലെറോ നിയോ: ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ mHAWK100 ഡീസല്‍ എഞ്ചിന്‍ 100 bhp പവറും 260 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മൈലേജ് ഏകദേശം 17.29 കിലോമീറ്റര്‍ ആണെങ്കിലും, ഡ്രൈവിംഗ് സാഹചര്യത്തെയും ശൈലിയെയും ആശ്രയിച്ച് ലിറ്ററിന് 13 മുതല്‍ 16 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നു.

Mahindra Bolero Neo

ബൊലെറോ നിയോയുടെ 50 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് മുഴുവനായി നിറച്ചാല്‍ ഏകദേശം 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റും. ദീര്‍ഘദൂര യാത്രകളില്‍ ഇന്ധനം തീരുമെന്ന ആശങ്കയില്ലാതെ ഡ്രൈവ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മൈലേജിനൊപ്പം മികച്ച പവര്‍ ഡെലിവറിയും കണ്‍ഫര്‍ട്ടും ഒരുമിച്ച് നല്‍കുന്നുവെന്നതാണ് മഹീന്ദ്ര ബൊലേറോ നിയോയുടെ മറ്റൊരു പ്രത്യേകത.

മഹീന്ദ്ര XUV 3XO: മറ്റ് മോഡലുകളെ പോലെ തന്നെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഈ കോംപാക്ട് എസ്‌യുവിക്കും തുടിപ്പേകുന്നത്. 115 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Mahindra XUV 3XO

മാത്രവുമല്ല ലിറ്ററിന് ഏകദേശം 20.6 കിലോമീറ്റര്‍ വരെ മൈലേജും ലഭിക്കുന്നുണ്ട്. എന്നാല്‍ നഗര യാത്രകളില്‍ ആണെങ്കിൽ ശരാശരി 13 മുതല്‍ 14 കിലോമീറ്റര്‍ വരെയും ഹൈവേകളില്‍ 17 കിലോമീറ്റര്‍ വരെയും മൈലേജ് ലഭിക്കുന്നു എന്ന് വിവിധ ടെസ്റ്റുകളും ഉപഭോക്തൃ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

കിയ സോനെറ്റ്: സബ് കോംപാക്ട് എസ്‌യുവിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 114 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സോനെറ്റിന്റെ മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.1 കിലോമീറ്ററും, ഓട്ടോമാറ്റിക് പതിപ്പ് 18.6 കിലോമീറ്റര്‍ വരെയുമാണ് മൈലേജ് നൽകുന്നത്. ഡ്രൈവിംഗ് സാഹചര്യങ്ങളനുസരിച്ച് മാനുവല്‍ പതിപ്പ് 17 മുതല്‍ 19 കിലോമീറ്റര്‍ വരെയും ഓട്ടോമാറ്റിക് 14 മുതല്‍ 16 കിലോമീറ്റര്‍ വരെയുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നിരുന്നാലും കരുത്തും മൈലേജും ഒരുമിച്ച് ആഗ്രഹിക്കുന്നവര്‍ ആദ്യം പരിഗണിക്കുന്ന ഓപ്ഷനാണിത്. മികച്ച ഇന്ധനക്ഷമതയോടും ആകര്‍ഷകമായ രൂപഭംഗിയോടും കൂടി വരുന്ന ഈ അഞ്ച് കാറുകളും ഇന്ത്യന്‍ റോഡുകളില്‍ ഡീസല്‍ മോഡലുകള്‍ക്ക് വലിയ സ്ഥാനം ഉണ്ടെന്നാണ് തെളിയിക്കുന്നത്.

More from DriveSpark

Article Published On: Friday, November 14, 2025, 12:46 [IST]
English summary
Top 5 most affordable diesel cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X