അടിതട്ടുമെന്ന പേടി വേണ്ട; മികച്ച ഗ്രൗണ്ട് ക്ലിയറൻസുള്ള 5 സെഡാനുകൾ ഇതാ.

ലോകത്തിൻ്റെ ഏത് ഭാഗമെടുത്താലും നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യുവി) ഡിമാന്‍ഡ് കൂടുതല്‍. എസ്‌യുവികളുടെ അതേ കരുത്തും, പ്രകടനവും, സുഖസൗകര്യങ്ങളും ഇണചേര്‍ന്ന കിടിലന്‍ സെഡാനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എസ്‌യുവികളില്‍ നിന്ന് മാറി ഒരു പുത്തന്‍ സെഡാന്‍ വാങ്ങണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള മികച്ച 5 സെഡാനുകള്‍ ഈ ലേഖനത്തിലൂടെ പരിചയപ്പെടാം. എളുപ്പം ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന ഈ മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് നിറഞ്ഞ സംതൃപ്തി നല്‍കും.

1. ടാറ്റ ടിഗോര്‍: സ്‌റ്റൈലിഷും പ്രായോഗികവുമായ കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോര്‍ ആണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയ ഇതിലെ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ സുഗമമായ പ്രകടനം കാഴ്ച്ചവെക്കുന്നു എന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. സിഎന്‍ജി വേരിയൻ്റിൻ്റെ പവര്‍ ഔട്ട്പുട്ട് കുറയുമെങ്കിലും ഉയര്‍ന്ന ഇന്ധനക്ഷമതയുണ്ട്.

Tata Tigor

165-170 mm ഗ്രൗണ്ട് ക്ലിയറന്‍സുമായി ടിഗോര്‍ മറ്റ് സെഡാനുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നുണ്ട്. മാത്രവുമല്ല ഇന്ത്യന്‍ റോഡുകള്‍ക്ക് ഏറ്റവും പ്രായോഗികമായ സെഡാനുകളിലൊന്നായി ടിഗോര്‍ ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു. നിലവില്‍ 5.48 ലക്ഷം രൂപ മുതല്‍ ലഭ്യമാകുന്നതിനാല്‍ ടിഗോര്‍ എല്ലാവര്‍ക്കും താങ്ങാനാകുന്ന വിലയില്‍ വാങ്ങാൻ സാധിക്കുന്നതാണ്.

2. ടാറ്റ ടിഗോര്‍ ഇവി: മികച്ച പ്രകടനവും ദൈനംദിന പ്രായോഗികതയും സ്‌റ്റൈലും സംയോജിക്കുന്ന ഇലക്ട്രിക് സെഡാനാണ് ടാറ്റ ടിഗോര്‍ ഇവി. 26 kWh ലിക്വിഡ്-കൂള്‍ഡ് ലിഥിയം-അയണ്‍ ബാറ്ററിയും 55 kW മോട്ടോറും ജോടിയാക്കിയ ടിഗോര്‍ ഇവി 170 Nm ടോര്‍ക്ക് കൈവരിക്കുന്നു. ടിഗോര്‍ ഇവിക്ക് ഫുള്‍ ചാര്‍ജില്‍ ഏകദേശം 315 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

72 mm ഗ്രൗണ്ട് ക്ലിയറന്‍സോടെ സിറ്റി റോഡുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും. 12.49 ലക്ഷം രൂപ മുതല്‍ 13.75 ലക്ഷം രൂപ വരെ വിലയുള്ള ടിഗോര്‍ ഇവി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് സെഡാനുകളില്‍ ഒന്നാണ്. മാത്രലുമല്ല ഈ ലിസ്റ്റിലെ ഏക ഇലക്ട്രിക് സെഡാന്‍ കൂടിയാണ് ടാറ്റ ടിഗോര്‍ ഇവി.

3. ഹോണ്ട അമേസ്: സ്‌റ്റൈല്‍, കംഫര്‍ട്ട്, പ്രായോഗികത എന്നിവ സമന്വയിപ്പിക്കുന്ന കിടിലന്‍ സബ് കോംപാക്റ്റ് സെഡാനാണ് ഹോണ്ട അമേസ്. 90 PS പവറും 110 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് അമേസിന് കരുത്തുപകരുന്നത്. 5-സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടൊപ്പം സുഗമവും കാര്യക്ഷമവുമായ പ്രകടനം കാഴ്ച്ചവെക്കുന്നു.

170 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്ന ഹോണ്ട അമേസിൻ്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 7.40 ലക്ഷം രൂപ മുതലാണ്. ഏതൊരു സാധാരണക്കാരനും പ്രാപ്യമാകുന്ന വിലയില്‍ ലഭ്യമാകുന്ന ഹോണ്ട അമേസ് മികച്ച സുരക്ഷാസംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രവുമല്ല ദൈനംദിന യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യവുമാണ്.

4. ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്: പ്രായോഗികതയും സ്‌റ്റൈലും സമന്വയിപ്പിക്കുന്ന ഒരു പ്രീമിയം മിഡ്-സൈസ് സെഡാനാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്. നിലവില്‍ സെഗ്‌മെൻ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആണ് വെര്‍ട്ടിസ്. 179 mm ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന വെര്‍ട്ടിസിന്റെ റോഡ് അഡാപ്റ്റബിലിറ്റിയും മികച്ചതാണ്. രണ്ട് ശക്തമായ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും വെര്‍ട്ടിസില്‍ ജര്‍മന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. 11.16 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

5. സ്‌കോഡ സ്ലാവിയ: രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് സ്ലാവിയ വാഗ്ദാനം ചെയ്യുന്നു. 115 PS പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ TSI , 150 PS പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷൻ ഓപ്ഷനുകളിൽ വാങ്ങാം. 179 mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഇത് ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നു. 9.99 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

More from DriveSpark

Article Published On: Wednesday, October 8, 2025, 17:33 [IST]
English summary
Top 5 sedans with highest ground clearance in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X