20 Kmpl മുകളില്‍ മൈലേജ് തരുന്ന 5 എസ്‌യുവികള്‍! വെറും ₹5.50 ലക്ഷം വിലയുള്ള കാർ അടക്കമുണ്ട്

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവി (SUV) മോഡലുകള്‍ക്ക് പ്രിയമേറുമ്പോഴും ഉപഭോക്താക്കള്‍ ഇന്ധനക്ഷമതയ്ക്ക് ഇന്നും വലിയ പ്രാധാന്യം നല്‍കുന്നു. കരുത്തുറ്റ രൂപത്തിനൊപ്പം കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലിറ്ററിന് 20 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച അഞ്ച് എസ്‌യുവികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. എസ്‌യുവിയുടെ ലുക്കും സൗകര്യങ്ങളും ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്ന ആ 5 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നീ മുന്‍നിര കമ്പനികളുടെ മോഡലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ പ്രീമിയം മോഡലുകള്‍ മുതല്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റിയ എന്‍ട്രി ലെവല്‍ എസ്‌യുവിയും ഉണ്ട്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

നിലവില്‍ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ ഇന്ധനക്ഷമതയുകെ കാര്യത്തില്‍ ഒന്നാമനായി തുടരുന്നത് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയാണ്. ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇതിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി വേരിയന്റും 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്നു. മോഡേണ്‍ ഫീച്ചറകളാല്‍ സമ്പന്നമായ ക്യാബിനും ഗ്രാന്‍ഡ് വിറ്റാരക്ക് ലഭിക്കുന്നുണ്ട്.

toyota urban cruiser hyryder

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍

ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട കസിന്‍ മോഡലും പട്ടികയിലുണ്ട്. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹൈറൈഡറിന്റെ 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ടൊയോട്ട അവകാശപ്പെടുന്ന. ഇവി ഓണ്‍ലി മോഡിലും പെട്രോള്‍ മോഡിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ ഹൈബ്രിഡ് എസ്‌യുവി സ്ഥിരമായി നഗരയാത്രകളുള്ളവര്‍ക്ക് ഇന്ധനച്ചെലവില്‍ വലിയ ലാഭം നേടിത്തരും.

ടാറ്റ പഞ്ച്

ഹൈബ്രിഡ് വാങ്ങാന്‍ കാശില്ലാത്തവര്‍ക്കായി 20 Kmpl മൈലേജ് നല്‍കുന്ന എസ്‌യുവിയും പട്ടികയിലുണ്ട്. ടാറ്റയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ പഞ്ചിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 20.09 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം. സിഎന്‍ജി വേരിയന്റിന് കിലോക്ക് 27 കിലോമീറ്ററിനടുത്താണ് മൈലേജ് പറയുന്നത്. നിലവിൽ വെറും ₹5.50 ലക്ഷം മാത്രം പ്രാരംഭ വിലയുള്ള പഞ്ച് 5-സ്റ്റാര്‍ റേറ്റഡ് ആയതിനാല്‍ സേഫ്റ്റിയും പക്കായാണ്.

maruti suzuki fronx

മാരുതി സുസുക്കി ഫ്രോങ്ക്‌സ്

മാരുതിയുടെ സ്‌റ്റൈലിഷ് കോംപാക്ട് എസ്‌യുവിയായ ഫ്രോങ്ക്‌സ് മൈലേജിന്റെ കാര്യത്തിലും മുന്നിലാണ്. ഇതിലെ 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 21.79 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഫ്രോങ്ക്‌സ് ഈ മികച്ച ഇന്ധനക്ഷമത കൈവരിക്കുന്നത്. ആധുനിക ഡിസൈനും കരുത്തുറ്റ പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് ഈ എസ്‌യുവി മികച്ച ഓപ്ഷനാണ്.

ഹ്യുണ്ടായി എക്സ്റ്റര്‍

പഞ്ചിന്റെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി എക്‌സ്റ്റര്‍ ഇന്ധനക്ഷമതയിലും ടാറ്റ മോഡലുമായി കട്ടക്ക് നില്‍ക്കുന്നു. 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനുള്ള ഈ വാഹനം ലിറ്ററിന് 19.4 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ (AMT വേരിയന്റില്‍) മൈലേജ് നല്‍കുന്നു. വാഹനത്തിന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 27.1 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. ധാരാളം ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള എക്സ്റ്റര്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുന്ന മികച്ച ഇന്ധനക്ഷമതയും സേഫ്റ്റിയുമുള്ള എസ്‌യുവിയാണ്.

hyundai exter

ഹൈബ്രിഡ് ആധിപത്യം

സാങ്കേതികമായി പരിശോധിച്ചാല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളഇല്‍ുള്ള എസ്‌യുവികള്‍ക്കും ലിറ്ററിന് 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്നത്. പെട്രോള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും കുറഞ്ഞ വേഗതയില്‍ വാഹനം പൂര്‍ണമായും ഇലക്ട്രിക് പവറില്‍ ഓടുകയും ചെയ്യുന്ന രീതിയാണിത്. ഇത് ഇന്ധന ഉപഭോഗം 30 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവിയിലേക്ക് മാറാന്‍ മടിയുമുള്ളവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ഹൈബ്രിഡ് വാഹനങ്ങള്‍.

വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ മൈലേജിന് നല്‍കുന്ന മുന്‍ഗണന കമ്പനികളെ പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മാരുതിയും ടൊയോട്ടയും ഹൈബ്രിഡിലൂടെ വിപണി പിടിക്കുമ്പോള്‍, ടാറ്റ എഞ്ചിന്‍ ട്യൂണിംഗിലൂടെയും സിഎന്‍ജി ഓപ്ഷനുകളിലൂടെയുമാണ് ഇന്ധനക്ഷമത ഉറപ്പാക്കുന്നത്. വരും വര്‍ഷങ്ങളില്‍ കിയ അടക്കം കൂടുതല്‍ ബ്രാന്‍ഡുകള്‍ ഹൈബ്രിഡ് നിരയിലേക്ക് കടന്നുവരുന്നത് മൈലേജ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

More from DriveSpark

Article Published On: Saturday, December 27, 2025, 18:04 [IST]
English summary
Top 5 suvs offering 20 kmpl mileage grand vitara hyryder fronx exter punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X