പുത്തൻ ട്രൈബറിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതൊക്കെ; 7 സീറ്റർ വാങ്ങാൻ ഇനി കാത്തിരിക്കേണ്ട
ഒരു 7 സീറ്റർ വാങ്ങാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഇനി കാത്തിരിപ്പ് അവസാനിപ്പിച്ച് റെനോ ഷോറൂമിലേക്ക് വണ്ടി വിടാം. റെനോയുടെ ഫാമിലി കാറായ ട്രൈബർ മുഖം മിനുക്കി ഏറെ ആകർഷകമായി തങ്ങളുടെ പുതിയ ഫെയ്സലിഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. പഴയ മോഡലിൽ നിന്ന് പുതിയ ഫെയ്സ്‌ലിഫ്റ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് നിങ്ങളുമായി പങ്ക് വയക്കുകയാണ് ഈ ലേഖനത്തിലൂടെ. 7 സീറ്റർ സെഗ്മെൻ്റിൽ ട്രൈബർ മത്സരിക്കുന്ന എതിരാളികളും ചില്ലറക്കാരല്ല എന്നതാണ് പ്രത്യേകത.മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ പിന്നെ കിയ കാരൻസ് എന്നിവരാണ് ട്രൈബറിൻ്റെ എതിരാളികൾ.
വിലയും വേരിയൻ്റുകളും
റെനോ ട്രൈബറിലേക്ക് ആദ്യം ആകർഷിക്കുന്ന ഘടകം വാഹനത്തിൻ്റെ വില തന്നെയാണ്. ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന റെനോ ട്രൈബറിന് 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ഒതെന്റിക് എന്ന ബേസ് മോഡലിൽ ആണെങ്കിലും മാന്യമായി തന്നെ ഫീച്ചറുകളും സൌകര്യങ്ങളുമെല്ലാം എല്ലാം കമ്പനി നൽകുന്നുണ്ട് എന്നതാണ് ഹൈലൈറ്റ്.

ഡിസൈൻ
പൂർണമായിട്ടും എന്ന് പറഞ്ഞാൽ അടിമുടി പൊളിച്ചെഴുതിയിട്ടുണ്ട് എംപിവിയുടെ മുഖം. റീപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കട്ടിയുള്ള ഡയഗണൽ സ്ലാറ്റുകളുള്ള മെലിഞ്ഞ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ എന്നിവ വണ്ടിക്ക് ഇപ്പോൾ ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്. ബമ്പറിലേക്ക് അപ്‌ഡേറ്റുകൾ കൂടുതൽ വ്യാപിപ്പിച്ചിട്ടുമുണ്ട്. ഇവിടെ വലിയ എയർ ഇൻടേക്കും റീസ്റ്റൈൽ ചെയ്‌ത ഫോഗ് ലാമ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പ്രീമിയം ഫീലാണ് ട്രൈബറിന് കൈവരിക്കാനായിരിക്കുന്നത്. പുതിയ ലോഗോ കൂടി ആയപ്പോൾ സംഗതി വേറെ ലെവൽ.
ഇൻ്റീരിയർ
അകത്തേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് വാഹനത്തിൻ്റെ ഡാഷ്ബോർഡിൽ വന്നിരിക്കുന്ന മാറ്റമാണ്. എസി ഇപ്പോഴും മാനുവലാണ്. പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകളായി എടുത്തു പറയാനുളളത്.

സേഫ്റ്റി ഫീച്ചറുകൾ
ട്രൈബറിൻ്റെ ഫീച്ചറുകളിൽ പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.
പവർട്രെയിനിൽ മാറ്റമില്ല
ട്രൈബറിൽ 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എംപിവിക്ക് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും.
2019-ൽ നിരത്തിലിറങ്ങിയ മോഡൽ 6 വർഷം കൊണ്ട് ഇതുവരെ 2 ലക്ഷം കുടുംബങ്ങളിലാണ് എത്തിയിട്ടുള്ളത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ചേർത്തിട്ടുള്ളത്. നിങ്ങളുടെ അടുത്തുള്ള റെനോ ഷോറൂമിൽ പോയി പുതിയ ട്രൈബർ കാണാനും അത് പോലെ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്താനും മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








