ഫാമിലിയുമായുള്ള യാത്രകൾ ഉല്ലാസകരമാക്കുന്ന കിയ കാരെൻസ് സിഎൻജി; ഇവനെക്കുറിച്ച് നിങ്ങൾ അറിയേണ്ടത്

മാരുതി സുസുക്കിയോടും ടൊയോട്ടയോടും ടാറ്റയോടുമെല്ലാം പടവെട്ടി തങ്ങളുടെതായ ഒരു സ്ഥാനം ജനഹൃദയത്തിൽ ഉണ്ടാക്കിയെടുത്ത ബ്രാൻഡാണ് കിയ. സ്റ്റൈലിഷ് ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവയ്ക്ക് പേരുകേട്ട ദക്ഷിണ കൊറിയൻ രാജാക്കൻമ്മാരുടെ കാരെൻസ് രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന എംപിവികളിൽ ഒന്നാണ്. ഇപ്പോഴിതാ എംപിയുടെ സിഎൻജി വേരിയൻ്റിൻ്റെ അവതരണത്തിലൂടെ ബ്രാൻഡ് തങ്ങളുടെ ആതിപത്യം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. പെർഫോമൻസിലോ സുഖസൗകര്യങ്ങളിലോ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ കുറഞ്ഞ വിലയിൽ ഏതൊരു സാധാരണക്കാരനും സ്വന്തമക്കാനാവുന്ന 7 സീറ്റർ ആണെങ്കിലും വാങ്ങുന്നതിന് മുമ്പ് പുതിയ സിഎൻജി മോഡലിനെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കേണ്ടുണ്ട്.

ഡിസൈൻ: കാരെൻസ് എംപിവിയുടെ അതേ സുന്ദരവും ആധുനികവുമായ ഡിസൈൻ ഭാഷ്യം തന്നെയാണ് പുതിയ സിഎൻജി പതിപ്പും മുന്നോട്ട് വെക്കുന്നത്. പുറംഭാഗത്തായി ക്രോം ആക്‌സന്റുകളുള്ള കിയയുടെ സിഗ്‌നേച്ചർ ടൈഗർ നോസ് ഗ്രിൽ, സ്ലീക്ക് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, വിശാലമായ ബമ്പർ ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ബോഡി-കളർ ഡോർ ഹാൻഡിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, ഇന്റഗ്രേറ്റഡ് റിയർ സ്‌പോയിലർ എന്നിവ ഒരു സ്‌പോർട്ടി ടച്ച് നൽകാനും സഹായിക്കുന്നു.

Kia Carens

അതേസമയം മിനുസമാർന്ന സൈഡ് പ്രൊഫൈലും ബോൾഡ് സ്റ്റാൻസും സിഎൻജിയുടെ ആഡംബര പൂർണ്ണമായ രൂപഭംഗിയെ എടുത്തുക്കാണിക്കുന്നു. ഡാഷ്‌ബോർഡിലുടനീളം മനോഹരമായ ഇൻഡിഗോ മെറ്റൽ ആക്‌സന്റുകളുള്ള ടു-ടോൺ ബ്ലാക്ക്, ബീജ് നിറങ്ങളിലുള്ള ഇന്റീരിയറും വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. മാത്രവുമല്ല നന്നായി പരപാലിക്കാൻ കഴിയുന്ന സെമി-ലെതറെറ്റ് സീറ്റുകളാണ് സിഎൻജി പതിപ്പിലും കൊടുത്തിരിക്കുന്നത്.

മൈലേജ്: സിഎൻജിയുടെ എഞ്ചിൻ വിശദാംശങ്ങളിലേക്ക് കടന്നാൽ കിയ ഇതുവരെ ഔദ്യോഗിക ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഡ്രൈവിംഗ് സാഹചര്യങ്ങളും ലോഡും അനുസരിച്ച് കാരെൻസ് സിഎൻജിക്ക് ഏകദേശം 26 മുതൽ 28 കിലോമീറ്റർ വരെ മികച്ച മൈലേജ് നൽകാൻ കഴിയുമെന്നാണ് ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്റ്റാൻഡേർഡ് വേരിയന്റിൽ കാണപ്പെടുന്ന അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സിഎൻജി മോഡിലിനും കരുത്ത് പകരനായി എത്തിയിരിക്കുന്നത്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നതും. തിരക്കേറിയ സിറ്റി പോലുള്ള സാഹചര്യങ്ങളിൽ ഓടിക്കുകയാണെങ്കിൽ ലോഡ്, ഉപയോഗ രീതികൾ എന്നിവ അനുസരിച്ച് മൈലേജ് പൊടിക്കൊന്ന് കുറഞ്ഞേക്കാം.

സേഫ്റ്റി: കാരെൻസ് സിഎൻജിയെ ഏറ്റവും സുരക്ഷിതമായ എംപിവികളിൽ ഒന്നാക്കി മാറ്റാൻ കിയ പല സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ സ്റ്റാൻഡേർഡായി ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ, സൈഡ് കർട്ടൻ എന്നിവ ഉൾപ്പടെ 6 എയർബാഗുകളാണ് ഉൾപ്പെടുന്നത്. എബിഎസ് ഉള്ള ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ നൂതന ബ്രേക്കിംഗ്, സ്റ്റെബിലിറ്റി സംവിധാനങ്ങളും കാറിൽ ഉണ്ട്.

കൂടാതെ ഓൾ-വീൽ ഡിസ്ക് ബ്രേക്കുകളുള്ളതിനാൽ സഡൺ ബ്രേക്കിംഗ് സമയത്ത് പോലും വാഹനം നന്നായി പ്രതികരിക്കും. അതേസമയം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം അധിക സുരക്ഷയ്ക്കായി ടയർ മർദ്ദത്തെക്കുറിച്ച് അറിയാൻ ഡ്രൈവറെ സഹായിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി കാരെൻസ് സിഎൻജിയിൽ ISOFIX ആങ്കർ പോയിന്റുകളും എല്ലാ സീറ്റുകൾക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകളും ഉണ്ട്.

കിയ കാരെൻസ് സിഎൻജിയുടെ ഇന്ത്യൻ എക്സ്ഷോറൂം വില ഏകദേശം 11.77 ലക്ഷം രൂപയായിരിക്കും. റോഡ് ടാക്സ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ, ഹാൻഡ്ലിംഗ് ഫീസ് തുടങ്ങിയ അധിക ചാർജുകൾ ഉൾപ്പെടുത്തുമ്പോൾ, മിക്ക ഇന്ത്യൻ നഗരങ്ങളിലും ഓൺ-റോഡ് വില സ്ഥലത്തെ ആശ്രയിച്ച് ഏകദേശം 13 ലക്ഷം മുതൽ 13.5 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. എങ്കിലും ഒരു സ്റ്റൈലിഷ് 7 സീറ്റർ എംപിവി തേടുന്ന കുടുംബസ്നേഹികൾക്ക് കിയ കാരെൻസ് സിഎൻജി മികച്ച ഓപ്ഷനായിരിക്കും.

More from DriveSpark

Article Published On: Wednesday, October 29, 2025, 17:56 [IST]
English summary
Top 5 things you need to know about the kia carens cng
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X