ബൂട്ട്‌സ്‌പെയ്‌സ് വലിപ്പം കണ്ട് വീണുപോകല്ലേ..! 10 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളില്‍ വേറെ സൗകര്യങ്ങളുമുണ്ട്

ഇന്നത്തെ കാലത്ത് ഒരു കാര്‍ വാങ്ങുമ്പോള്‍ ലഗേജ് സ്പെയ്സ് ഒരു പരിഗണനാ ഘടകം ആണ്. അത്യാവശ്യം മികച്ച ബൂട്ട് സ്പെയ്സ് വാഗ്ദാനം ചെയ്യുന്ന കാറുകള്‍ നോക്കിയായിരിക്കും കുടുംബങ്ങള്‍ തെരഞ്ഞെടുക്കുക. പിന്‍നിരയിലെ സീറ്റുകള്‍ മടക്കിയും സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന കാറുകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം അഥവാ ബൂട്ട് സ്പെയ്സ് വര്‍ധിപ്പിക്കുന്നതിനായി പിന്നിലെ സീറ്റുകള്‍ മടക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. പാസഞ്ചര്‍ സ്പെയ്സിനൊപ്പം തന്നെ ലഗേജുകളും സൗകര്യപ്രദമായി സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന ഈ ഫീച്ചര്‍ വാഹന ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനകരമാണ്.

ഹാച്ച്ബാക്ക്, സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി), മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ (എംപിവി) വിഭാഗങ്ങളിലായി റെനോ ട്രൈബര്‍, മാരുതി സുസുക്കി ഫ്രോങ്ക്സ്, ടാറ്റ പഞ്ച് തുടങ്ങിയ മോഡലുകള്‍ ഈ പട്ടികയില്‍ മുന്‍നിരയിലുണ്ട്. 10 ലക്ഷം രൂപയില്‍ താഴെ എക്സ്-ഷോറൂം വില വരുന്ന ഈ വാഹനങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് വിശദമായി പരിശോധിക്കാം.

renault triber boot space

റെനോ ട്രൈബര്‍

മികച്ച മള്‍ട്ടി യൂട്ടിലിറ്റി വാഹനം എന്ന ഖ്യാതിയുള്ള ട്രൈബര്‍, 7 സീറ്റുകളുള്ള ഒരു എംപിവി ആണ്. ഇതിന്റെ മൂന്നാം നിര സീറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനാകും. ഇത് ബൂട്ട് സ്പേസ് 84 ലിറ്ററില്‍ നിന്ന് ഏകദേശം 625 ലിറ്ററായി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സുരക്ഷയുടെ കാര്യത്തിലും ട്രൈബര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. GNCAP ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഈ വാഹനത്തിന്റെ വില 10 ലക്ഷത്തില്‍ താഴെയാണ്.

മാരുതി സുസുക്കി ഫ്രോങ്ക്സ്

എസ്‌യുവിയുടെ കരുത്തും ഹാച്ച്ബാക്കിന്റെ കോംപാക്ട് ഡിസൈനും പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിക്കുന്ന ഒരു ക്രോസ്ഓവര്‍ മോഡലാണിത്. ഇതിന്റെ പിന്നിലെ സീറ്റുകള്‍ മടക്കാനാകും. കൂടാതെ, ഭൂരിഭാഗം വേരിയന്റുകളും 10 ലക്ഷം രൂപ ബഡ്ജറ്റില്‍ ലഭ്യമാണ്. അതിനാല്‍, ആധുനിക ഫീച്ചറുകളുള്ള മികച്ചൊരു കാര്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ഫ്രോങ്ക്സ്. ടര്‍ബോ പെട്രോള്‍ ഓപ്ഷനും ഫ്രോങ്ക്‌സില്‍ ലഭ്യമാണ്.

tata punch

ടാറ്റ പഞ്ച്

ശക്തമായ ഘടനയ്ക്കും മികച്ച സുരക്ഷാ സവിശേഷതകള്‍ക്കും പേരുകേട്ട മോഡലാണ് ടാറ്റ പഞ്ച്. ക്രാഷ് ടെസ്റ്റുകളില്‍ ഇത് മികച്ച റേറ്റിംഗ് നേടിയിട്ടുണ്ട്. മാനുവല്‍, എഎംടി ഓപ്ഷനുകളില്‍ ലഭ്യമായ ഈ കാറില്‍ ആവശ്യമുള്ളപ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കാനായി പിന്നിലെ സീറ്റുകള്‍ മടക്കാവുന്നതാണ്. ഇപ്പോള്‍ 6 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്ന പഞ്ച് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

മാരുതി സുസുക്കി ബലേനോ/ടൊയോട്ട ഗ്ലാന്‍സ

ഈ രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും അടിസ്ഥാനപരമായി ഒരേ വാഹനങ്ങളാണ്. ഈ രണ്ട് കാറുകളിലും വിശാലമായ പിന്‍സീറ്റുകള്‍ക്ക് പുറമെ സീറ്റുകള്‍ മടക്കി വലിയ ബൂട്ട് സ്പേസ് ലഭ്യമാക്കാം. നഗര യാത്രകള്‍ക്കും ഹൈവേ യാത്രകള്‍ക്കും അനുയോജ്യമായ, പ്രായോഗികവും ഇന്ധനക്ഷമതയുമുള്ള കാറുകളാണിവ. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാണ്.

mahindra bolero neo

മഹീന്ദ്ര ബൊലേറോ നിയോ

ബോഡി-ഓണ്‍-ഫ്രെയിം ഷാസിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ എസ്‌യുവിയുടെ മൂന്നാം നിരയില്‍ വശങ്ങളിലേക്ക് മടക്കാവുന്ന ജംപ് സീറ്റുകളാണുള്ളത്. ഇവ മടക്കിക്കഴിഞ്ഞാല്‍, 384 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്പേസ് പൂര്‍ണമായും ഉപയോഗിക്കാം. എന്നിരുന്നാലും, ഈ കാറിന്റെ എന്‍ട്രി ലെവല്‍ N4 വേരിയന്റ് മാത്രമാണ് 10 ലക്ഷം രൂപയുടെ വില പരിധിയില്‍ വരുന്നത്. അടുത്തിടെ അപ്ഡേറ്റ് ചെയ്യപ്പെട്ട ഈ കാര്‍ കുടുംബങ്ങള്‍ക്ക് പരിഗണിക്കാാവുന്ന മോഡല്‍ ആണ്.

നിസാന്‍ മാഗ്‌നൈറ്റ്

ആകര്‍ഷകമായ വിലയും ധാരാളം ഫീച്ചറുകളുമുള്ള ഒരു കോംപാക്ട് എസ്‌യുവിയാണിത്. ഇതിന്റെ പിന്നിലെ സീറ്റുകള്‍ മടക്കാനാകും. സീറ്റുകള്‍ മടക്കാതെ തന്നെ 405 ലിറ്റര്‍ ബൂട്ട് സ്പേസ് ഇതിനുണ്ട്. ഇത് ആവശ്യമെങ്കില്‍ കൂടുതല്‍ വികസിപ്പിക്കാവുന്നതാണ്. ഒരു ഹാച്ച്ബാക്കിന്റെ വിലയിലാണ് ഇത് ഓഫര്‍ ചെയ്യുന്നത്. മാഗ്‌നൈറ്റിന്റെ ഭൂരിഭാഗം വേരിയന്റുകളും 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാണ്.

ഇടക്ക് യാത്രകള്‍ പോകുന്ന കാര്‍ ഉടമകള്‍ക്ക് വലിയ ബൂട്ട് സ്പേസ് അത്യന്താപേക്ഷികമാണ്. യാത്രക്കാരെ കൊണ്ടുപോകുന്നതിന് മാത്രമല്ല അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുപോകാനും കാറുകള്‍ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് കാര്‍ നിര്‍മ്മാതാക്കള്‍ ആവശ്യമെങ്കില്‍ കാറിന്റെ പിന്‍സീറ്റുകള്‍ മടക്കി ബൂട്ട് സ്പേസ് വലുതാക്കാനുള്ള സൗകര്യം നല്‍കുന്നത്. ഇന്ന് സ്വന്തം കാര്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ബൂട്ട് സ്പെയ്സ് കൂട്ടിയാല്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്നത് ശരിയാണെങ്കിലും ഓവര്‍വെയിറ്റ് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Saturday, November 29, 2025, 18:16 [IST]
English summary
Top 6 cars offering foldable rear seat under rs 10 lakh renault triber to nissan magnite
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X