ക്യാഷും മുഖ്യം സേഫ്റ്റിയും മുഖ്യം! ADAS സാങ്കേതികവിദ്യയുള്ള കുറഞ്ഞ വിലയുള്ള കാറുകൾ

ദൈനംദിന ആവശ്യങ്ങൾക്കും ദൂര യാത്രകൾക്കും വേണ്ടി ഒരു കാർ സ്വന്തം വീട്ടുമുറ്റത്ത് വേണമെന്ന് ആഗ്രഹിക്കാത്ത സാധാരണക്കാരൻ ഉണ്ടാകില്ല. എന്നാൽ ആഗ്രഹിച്ച്കാർ വാങ്ങുകയാണെങ്കിൽ പെർഫോമൻസ് പോലെ തന്നെ അതിൻ്റെ സുരക്ഷാ സവിശേഷതകളും മികച്ചു നിൽക്കുമോ എന്നത് പലർക്കും ഉണ്ടാകുന്ന സംശയമാണ്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം പോലുള്ള സംവിധാനങ്ങൾ കിട്ടിയാൽ ആളുകൾക്ക് അത്രയും സന്തോഷം. ഇന്ന് 10 ലക്ഷം ബജറ്റുണ്ടെങ്കിൽ വരെ ഇത്തരം മോഡലുകൾ വാങ്ങിക്കാനാവും. ADAS ലഭിക്കുന്ന ചെറിയ വിലയുള്ള മോഡലുകൾ ഏതെല്ലാമെന്ന് പരിചയപ്പെടുത്താം.

ടാറ്റ നെക്സോൺ: വെറും 13.53 ലക്ഷം രൂപ മുതൽ 13.81 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടാറ്റ നെക്സോണാണ് ഈ പട്ടികയിൽ ആദ്യം ഇടംപിടിക്കുന്നത്. ലെവൽ 2 ADAS സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഒരു കിടിലൻ കോം‌പാക്ട് എസ്‌യുവിക്കൂടിയാണിത്. ഇതിൽ ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ തുടങ്ങിയ നൂതന സവിശേഷതകൾ ഉൾപ്പെടുന്നുണ്ട്.

Tata Nexon

കൂടാതെ ഗ്ലോബൽ NCAP, ഭാരത് NCAP എന്നിവയ്ക്ക് കീഴിൽ മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷ നൽകുന്നതിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുമുണ്ട്. 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ വിവിധതരം എഞ്ചിനിൽ പ്രവർത്തിക്കുന്ന ടാറ്റ നെക്സോൺ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നാണ്.

കിയ സോനെറ്റ്: ലെവൽ 1 ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന കിയ സോനെറ്റിന് 13.50 ലക്ഷം മുതൽ 14.00 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.0-ലിറ്റർ ടർബോ-പെട്രോൾ അല്ലെങ്കിൽ 1.5-ലിറ്റർ ഡീസൽ എന്നിവയിൽ ലഭ്യമായ മോഡൽ സുരക്ഷ പരമപ്രധാനമായ ഓപ്ഷനായി കാണുന്നവർക്ക് മികച്ച ഓപ്ഷനാവും സോനെറ്റ്.

Kia Sonet

എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകളോടൊപ്പം എബിഎസ് ഉള്ള ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ അവശ്യ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സംവിധാനങ്ങൾ അപകട സാധ്യതകൾ കുറയ്ക്കുന്നതിനോടൊപ്പം ഡ്രൈവർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹോണ്ട സിറ്റി: എക്സ്ഷോറൂം വില 12.69 ലക്ഷം രൂപ മുതൽ 19.48 ലക്ഷം രൂപ വരെയുള്ള ഹോണ്ട സിറ്റിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഹോണ്ട സെൻസിംഗ് സ്യൂട്ടാണ്. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, എബിഎസ് ഉള്ള ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, മികച്ച ക്രാഷ് പ്രൊട്ടക്ഷൻ ഉറപ്പാക്കുന്ന ഹോണ്ടയുടെ എസിഇ ബോഡി ഘടന എന്നിവ ഇതിൽ സജ്ജീകരിച്ചിരിട്ടുണ്ട്. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചകളില്ലെന്ന് ഉറപ്പുതന്നെ.

Honda City

മഹീന്ദ്ര XUV 3XO: ലെവൽ 2 ADAS വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര XUV 3XO സ്വന്തമാക്കാൻ 11.50 ലക്ഷം രൂപ മുതൽ 14.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടത്. കൂടാതെ ഭാരത് NCAP, ഗ്ലോബൽ NCAP എന്നിവയിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുമുണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ ഹോൾഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓൾ-ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും XUV-യിലുണ്ട്.

ഹ്യുണ്ടായി വെന്യു: ലെവൽ 1 ADAS വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി വെന്യുവിൽ ഫോർവേഡ് കൊളിഷൻ വാണിംഗ്, ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവ ഉൾപ്പെടുന്നുണ്ട്. എക്സ്ഷോറൂം വില 11.49 ലക്ഷം രൂപ മുതൽ 12.80 ലക്ഷം രൂപ വരെയാണ്.

ഹോണ്ട അമേസ്: വെറും 9.14 ലക്ഷം രൂപ മുതൽ 10.24 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലവരുന്ന പുതിയ ഹോണ്ട അമേസ് നിരവധി സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് ഉള്ള ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം കോംപാക്‌ട് സെഡാനിൽ ലഭിക്കും.

More from DriveSpark

Article Published On: Tuesday, October 21, 2025, 16:51 [IST]
English summary
Top 6 most affordable cars in india with adas tech
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X