അണിയറയിലൊരുങ്ങുന്ന മാരുതിയുടെ പുത്തൻ കാറുകൾ; ഒന്നല്ല രണ്ടല്ല 5 എണ്ണം

രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള കാർ ബ്രാൻഡുകളിൽ ഒന്നാണ് മാരുതി സുസുക്കി. ഇപ്പോഴിതാ ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയത്തിക്കൊണ്ട് ബ്രാൻഡ് അണിയറയിൽ ഒരുക്കുന്നത് അഞ്ചോളം കാറുകളാണ്. വരുന്ന വർഷങ്ങളിൽ പുതിയ കോംപാക്‌ട് വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പ്ലാനിലാണിപ്പോൾ. eWX മുതൽ ഫ്രോങ്ക്സ് ഹൈബ്രിഡ് വരെ ഈ പറഞ്ഞ ലിസ്റ്റിലുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് കാഴ്ച്ചവെക്കാൻ സാധ്യതയുള്ള ഈ മാരുതി പുത്രൻമാർ മറ്റ് ഇന്ത്യൻ ബ്രാൻഡുകൾക്ക് കുറച്ചധികം വെല്ലുവിളി സൃഷ്ടിക്കുമെന്നുതന്നെ പറയാം. അണിയറയിലൊരുങ്ങുന്ന പുത്തൻ കാറുകളുടെ വിശേഷങ്ങൾ കൂടുതൽ അറിയാൻ തുടർന്ന് വായിച്ചോളൂ.

മാരുതി സുസുക്കി eWX: പട്ടികയിൽ ആദ്യം വരുന്നത് മാരുതിയുടെ eWX ആണ്. കുറഞ്ഞ വിലയിൽ ഒരു കോം‌പാക്‌ട് ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങാൻ കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ വരാനിരിക്കുന്ന മാരുതി സുസുക്കി eWX നിങ്ങൾക്കുള്ള ബെസ്റ്റ് ചോയ്സായിരിക്കും. ചെറിയ ഇലക്ട്രിക് വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി മാരുതിയുടെ പുത്തൻ K-EV പ്ലാറ്റ്‌ഫോമിൽ പ്രത്യേകം വികസിപ്പിച്ചെടുത്തതാണിത്.

Maruti Suzuki eWX

സിറ്റിയിലെ ദൈനംദിന യാത്രകൾക്കായി രൂപകൽപ്പന ചെയ്ത മാരുതി സുസുക്കി eWX പൂർണ്ണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുക. ഔദ്യോഗിക കണക്കുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും eWX പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ eWX ഇന്ത്യയിലെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന ഇലക്ട്രിക് കാറായി മാറുമെന്നാണ് വിവരം.

പുതിയ മാരുതി ബലേനോ: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2027-ൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തങ്ങളുടെ പുതിയ ബലേനോ പുറത്തിറക്കും. മിനുക്കിയ ഡിസൈനും ഇൻ്റീരിയറും സുരക്ഷാ സവിശേഷതകളും നിറഞ്ഞ കിടിലൽ അപ്ഡേറ്റുകളുമായായിരിക്കും പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുക.

New Maruti Suzuki Baleno

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ നിലവിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ പുത്തൻ ബലേനോ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 22-23 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുക. അതുക്കൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡൽ കൂടിയാണ് പുതിയ മാരുതി സുസുക്കി ബലേനോ.

കോംപാക്‌ട് എംപിവി: YDB എന്ന രഹസ്യനാമമുള്ള കോംപാക്‌ട് എംപിവി അടുത്ത വർഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് നിരകളുള്ള ഒരു ഫാമിലി വാഹനമായിട്ടാണ് ഈ മൾട്ടി പർപ്പസ് വാഹനത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ കൂട്ടുകുടുംബങ്ങളുമായി താമസിക്കുന്നവർക്ക് പോലും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ പറ്റിയ കാറുകളിൽ ഒന്നായിരിക്കും ഈ എംപിവി.

ഏകദേശം 82 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ Z-സീരീസ് പെട്രോൾ എഞ്ചിനാവും തങ്ങളുടെ വരാനിരിക്കുന്ന എംപിവിയിൽ ഒരുക്കുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കിയിരിക്കും. സിറ്റി, ഹൈവേ ഡ്രൈവുകൾക്ക് അനുയോജ്യമായ ഇന്ധനക്ഷമതയും പ്രകടനവും നൽകാൻ വരാനിരിക്കുന്ന മിടുക്കന് സാധിച്ചേക്കും.

മൈക്രോ എസ്‌യുവി: 2026 അവസാനത്തോടെയോ 2027 ന്റെ തുടക്കത്തിലോ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് കരുതപ്പെടുന്ന മാരുതി സുസുക്കി മൈക്രോ എസ്‌യുവി വിപ്ലവം രചിക്കുമെന്നാണ് അനുമാനം. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റർ തുടങ്ങിയ എതിരാളികളുമായി മത്സരിക്കാൻ ഒരുങ്ങുന്ന ഈ മൈക്രോ എസ്‌യുവി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രോങ്ക്സ് ഹൈബ്രിഡ്: മാരുതി സുസുക്കിയുടെ മുന്നേറ്റത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാവും ഫ്രോങ്ക്സ് ഹൈബ്രിഡ്. 2026 മധ്യത്തോടെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കോംപാക്‌ട് ഹൈബ്രിഡ് കാർ 1.2 ലിറ്റർ Z-സീരീസ് പെട്രോൾ എഞ്ചിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും സംയോജിപ്പിച്ച് 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, October 25, 2025, 18:30 [IST]
English summary
Top 6 new upcoming affordable maruti suzuki cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X