'ലൈഫ്‌ടൈം ജിംഗലാല'... ആജീവനാന്ത ബാറ്ററി വാറണ്ടിയുമായി വരുന്ന കുറഞ്ഞ വിലയുള്ള 7 ഇലക്ട്രിക് കാറുകള്‍

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ഏറ്റവും വലിയ ആശങ്ക ബാറ്ററിയാണ്. സമീപകാലത്തായി ഇവി നിര്‍മാതാക്കള്‍ 'വാറണ്ടി'യിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഐസിഇ വാഹനങ്ങളില്‍ ലഭിക്കുന്ന വാറണ്ടിയേക്കാള്‍ കൂടുതല്‍ പരിരക്ഷ നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മിക്ക ഇവി നിര്‍മ്മാതാക്കളും 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വരെയാണ് വാറണ്ടി നല്‍കിയിരുന്നത്. ഇത് ഉപഭോക്താക്കളുടെ വിശ്വാസം കൂട്ടുക്കുകയും കൂടുതല്‍ ആളുകള്‍ ഇവികളിലേക്ക് മാറാന്‍ കാരണമാകുകയും ചെയ്തു. അടുത്ത കാലത്തായി കൂടുതല്‍ നിര്‍മാതാക്കള്‍ ബാറ്ററികള്‍ക്ക് ആജീവനാന്ത വാറണ്ടി ഓഫര്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ ലൈഫ് ടൈം വാറണ്ടിയുള്ള ബാറ്ററിയുമായി വരുന്ന ഇവികള്‍ക്ക് വമ്പന്‍ വിലയാവുമെന്ന പേടിയും വേണ്ട. 50 ലക്ഷം രൂപയില്‍ താഴെ നിരവധി ഇവികള്‍ ലൈഫടൈം വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, എംജി എന്നീ കമ്പനികളുടെ ഇവികള്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ ആജീവനാന്ത ബാറ്ററി വാറണ്ടിയുമായി വരുന്ന കുറഞ്ഞ വിലയുള്ള കുറച്ച് കാറുകള്‍ പരിചയപ്പെടാം.

2025 mg comet ev

എംജി കോമെറ്റ്: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറിലും ആജീവനാന്ത ബാറ്ററി വാറണ്ടി വരുന്നുണ്ടെന്നതാണ് രസകരം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കോമെറ്റിന് ലൈഫ് ടൈം വാറണ്ടി നല്‍കുന്നതായി എംജി പ്രഖ്യാപിച്ചത്. ഇതിന് 17.3 kWh ബാറ്ററി പായ്ക്കും 42 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ട്. എംജി കോമെറ്റിന്റെ വില തുടങ്ങുന്നത് 7.49 ലക്ഷം രൂപ മുതലാണ്.

ടാറ്റ നെക്‌സോണ്‍ ഇവി: ഇലക്ട്രിക് എസ്‌യുവി 30 kWh, 45 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. ഇതില്‍ 45 kWh വേരിയന്റുകള്‍ക്ക് നിലവില്‍ ലൈഫ് ടൈം വാറണ്ടി ലഭിക്കുന്നു. നെക്‌സോണ്‍ ഇവി 45 kWh വേരിയന്റ് 143 hp പവറും 215 Nm ടോര്‍ക്കും നല്‍കുന്നു. നെക്‌സോണ്‍ ഇവിക്ക് ഇപ്പോള്‍ 12.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

എംജി വിന്‍ഡ്‌സര്‍: നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ആണ് വിന്‍ഡ്‌സര്‍ ഇവി. വിന്‍ഡ്‌സറിന് ഇപ്പോള്‍ ഒന്നിലേറെ വേരിയന്റുകള്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്‌സര്‍ ഇവിക്ക് 38 kWh ബാറ്ററി പായ്ക്ക്ും വിന്‍ഡ്‌സര്‍ പ്രോയില്‍ 52.9 kWh യൂണിറ്റുമാണുള്ളത്. ഇതില്‍ പ്രോ വേരിയന്റിനാണ് ലൈഫ് ടൈം ബാറ്ററി വാറണ്ടി ലഭിക്കുക. വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന് 17.24 ലക്ഷം രൂപയാണ് വില.

ടാറ്റ കര്‍വ് ഇവി: ഇലക്ട്രിക് എസ്‌യുവി കൂപ്പെ 45 kWh, 55 kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. രണ്ട് മോഡലുകള്‍ക്കും ലൈഫ് ടൈം വാറണ്ടി ലഭിക്കും.ചെറിയ ബാറ്ററി പായ്ക്കുള്ള പവര്‍ട്രെയിന്‍ 148 hp പവറും 215 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം വലിയ യൂണിറ്റ് 165 hp പവറും 215 Nm ടോര്‍ക്കും നല്‍കുന്നു. കര്‍വ് ഇവിയുടെ വില തുടങ്ങുന്നത് 17.49 ലക്ഷം രൂപ മുതലാണ്.

mahindra be 6 xev 9e

മഹീന്ദ്ര BE 6: മഹീന്ദ്ര അടുത്ത കാലത്തായി പുറത്തിറക്കിയ BE 6 ഇലക്ട്രിക് എസ്‌യുവി 59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. ബിവൈഡിയില്‍ നിന്നുള്ള രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കും ലൈഫ് ടൈം വാറണ്ടിയും ലഭിക്കും. ഇതിന്റെ പവര്‍ട്രെയിന്‍ 304 hp പവറും 380 Nm ടോര്‍ക്കും നല്‍കുന്നു. ഇവിയുടെ ബേസ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 18.90 ലക്ഷം രൂപയാണ്.

മഹീന്ദ്ര XEV 9e: ഇലക്ട്രിക് കൂപ്പെ എസ്‌യുവി BE 6 ഇവിക്ക് സമാനമായി മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 59 kWh, 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഈ മോഡലും തെരഞ്ഞെടുക്കാം. ഇതിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇപ്പോള്‍ ലൈഫ് ടൈം വാറണ്ടി ലഭിക്കും. മഹീന്ദ്ര XEV 9e ഇവിയുടെ പ്രാരംഭ വില 21.90 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം).

tata harrier ev

ടാറ്റ ഹാരിയര്‍ ഇവി: ഇന്ത്യന്‍ ഇവി വിപണിയില്‍ മഹീന്ദ്ര XEV 9e-യെ പോലെ തന്നെ തരംഗം സൃഷ്ടിച്ച മറ്റൊരു മോഡലാണ് ഹാരിയര്‍ ഇവി. തങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുള്ള മോഡലിനെ ജനകീയമാക്കാന്‍ ആജീവനാന്ത ബാറ്ററി വാാറണ്ടി ടാറ്റ പ്രഖ്യാപിച്ചിരുന്നു. ഹാരിയര്‍ ഇവിയുടെ 65 kWh, 75 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കും ലൈഫ് ടൈം വാറണ്ടി ലഭിക്കും. ഹാരിയര്‍ ഇവിയുടെ വില തുടങ്ങുന്നത് 21.49 ലക്ഷം രൂപയ്ക്കാണ്.

അവസാനമായി ലൈഫ് ടൈം വാറണ്ടിയെന്താണെന്ന് കൂടി നാം മനസ്സിലാക്കി വെക്കേണ്ടതുണ്ട്. ആജീവനാന്ത വാറണ്ടി കാലാകാലം കിട്ടുമെന്ന് ആരും തെറ്റിദ്ധരിക്കരുതേ. വാറണ്ടി ഇവി വാങ്ങാന്‍ ആളുകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെങ്കിലും ഇവിടെ 'ലൈഫ് ടൈം' എന്നത് വാഹനത്തിന്റെ ലൈഫ് ടൈമിനെയാണ് സൂചിപ്പിക്കുന്നത്. നിയമപരമായി ഇത് 15 വര്‍ഷമാണ്. ഈ കാലയളവിലേക്കാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. എന്നിരുന്നാലും കിലോമീറ്റര്‍ പരിധി ഉണ്ടാകില്ല.

മാത്രമല്ല പല വാഹന നിര്‍മ്മാതാക്കളും ലൈഫ് ടൈം വാറണ്ടി പരിരക്ഷ ആദ്യത്തെ ഉടമയ്ക്ക് മാത്രമേ നല്‍കുന്നുള്ളൂ. ഈ വ്യവസ്ഥ കാരണം വാഹനത്തിന്റെ തുടര്‍ന്നുള്ള ഉടമകള്‍ക്ക് വാറണ്ടി പരിരക്ഷയില്‍ ഗണ്യമായ കുറവുണ്ടാകും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ലൈഫ്‌ടൈം വാറണ്ടി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. നിങ്ങളുടെ ഏതെങ്കിലും പരിചയക്കാര്‍ സമീപഭാവിയില്‍ ഇവി വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം അവരിലേക്കെത്തിക്കൂ.

More from DriveSpark

Article Published On: Saturday, July 12, 2025, 18:51 [IST]
English summary
Top 7 affordable electric cars offering lifetime battery warranty mg comet ev to tata harrier ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X