ഫാമിലിക്ക് ഒപ്പമുള്ള യാത്രകൾ ഇനി കൂടുതൽ ഈസിയാവും, കുറഞ്ഞ വിലയുള്ള 7-സീറ്റർ ഓട്ടോമാറ്റിക് കാറുകൾ

ദൂരയാത്രകളും ദൈനംദിന യാത്രകളും കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായി ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ഓട്ടോമാറ്റിക് വാഹനങ്ങളാണ്. സാധാരണ മാനുവൽ കാറുകളിലെ പോലെ ക്ലച്ച് അമർത്തി ഗിയർ മാറ്റണം എന്നുള്ള തലവേദന ഒഴിവാക്കിയാൽ തന്നെ പലരുടേയും യാത്രകൾ കൂടുതൽ ആനന്ദകരമാക്കും. ഫാമിലി ഒന്നിച്ച് യാത്രകൾ പോവാൻ എപ്പോഴും വീട്ടിൽ ഒരു 7-സീറ്റർ വാഹനത്തിൻ്റെ ആവശ്യം ഉണ്ടാവും. വിപണിയിലിന്ന് ആകർഷകമായ നിരവധി മോഡലുകൾ ലഭ്യമായതിനാൽ ഏത് വാങ്ങുമെന്ന കൺഫ്യൂഷനാണ് പലർക്കും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ഏതാനും ചില 7 സീറ്റർ മോഡലുകളെ പരിചയപ്പെടുത്തി തരാം.

റെനോ ട്രൈബർ: 8.39 ലക്ഷം രൂപമുതൽ 8.60 ലക്ഷം വരെ എക്സ്ഷോറൂം വിലവരുന്ന ട്രൈബറാണ് ഈ ലിസ്റ്റിൽ ആദ്യം വരുന്നത്. 4 മീറ്ററിൽ താഴെയുള്ള ചെറിയ കാറായിട്ട് പോലും ഇതിൻ്റെ ഇൻ്റീരിയർ സ്പേസ് വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ട്രൈബറിൻ്റെ ഹ്യദയം. എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നതിനാൽ യാത്രകൾ കൂടുതൽ എളുപ്പമാവും.

Renault Triber

മാരുതി എർട്ടിഗ: ഇന്ത്യയിലെ ജനപ്രിയമായ 7-സീറ്റർ വാഹനങ്ങളിൽ ഒന്നാണ് എർട്ടിഗ. വിപണിയിൽ 11.20 ലക്ഷം മുതൽ 12.94 ലക്ഷം വരെയാണ് വിലവരുന്നത്. 1.5 ലിറ്റർ സ്‌മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിനോടും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിനോടും കൂടിയ ഈ മോഡൽ ട്രാഫിക്കിലും ദീർഘദൂര യാത്രകളിലും വളരെ മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നുണ്ട്. മൂന്ന് വരി സീറ്റുകൾ കൊണ്ടുള്ള വിപുലമായ ഇന്റീരിയറും ഒപ്പം നൂതന സാങ്കേതികവിദ്യകളും യാത്രകളെ കൂടുതൽ സുഖകരമാക്കാൻ സഹായിക്കും.

ടൊയോട്ട റൂമിയോൺ: 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലും ലഭ്യമാകുന്ന റൂമിയോണിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 11.89 ലക്ഷം രൂപ മുതലാണ്. പെട്രോളിൽ പോലും 20 കിലോമീറ്റർ വരെ മൈലേജ് നൽകാൻ എംപിവിക്കാവും. അതേസമയം സിഎൻജി ഓപ്ഷൻ തിരെഞ്ഞെടുക്കുന്നവർക്ക് വളരെ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുന്നതായിരിക്കും. സുരക്ഷയിലാണെങ്കിൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ ഹോൾഡ്, ISOFIX മൗണ്ട് എന്നിവയും ഉൾപ്പെടുന്നുണ്ട്.

Renault Triber

സിട്രൺ എയർക്രോസ് X: 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉള്ളതിനാൽ സിറ്റി യൂസിനായാലും ലോംഗ് ട്രിപ്പുകൾക്കായാലും ഫാമിലി ഒന്നിച്ച് പോവാൻ പറ്റിയ സെവൻ സീറ്റർ എസ്‌യുവികളിൽ ഒന്നാണിത്. 13.49 ലക്ഷം രൂപ മുതൽ 13.69 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ എക്സ്ഷോറൂം വില വരുന്നത് എന്നതിനാൽ പോക്കറ്റ് കീറുകയുമില്ല. നല്ല ടോർക്ക് കൺവെർട്ടബിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.

കിയ കാരെൻസ് ക്ലാവിസ്: ഒരു ഫാമിലി കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാൻ കഴിയുന്നവനാണ് കാരെൻസ് ക്ലാവിസ്. ലെവൽ 2 ADAS ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും വരെ ഇതിൽ കമ്പനി കുത്തിനിറച്ചിട്ടുണ്ട്. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ്റെ തുടിപ്പും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൻ്റെ പ്രവർത്തനങ്ങളുമെല്ലാം 7-സീറ്റർ സെഗ്മെൻ്റിൽ ഈ മോഡലിനെ വേറിട്ടുനിർത്തുന്നുണ്ട്. 16.28 ലക്ഷം മുതൽ 20.71 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Renault Triber

മഹീന്ദ്ര സ്കോർപിയോ N: എസ്‌യുവി സെഗ്മെൻ്റിൽ വിശ്വാസയോഗ്യമായ 7-സീറ്റർ ഓട്ടോമാറ്റിക് മോഡലുകളിൽ ഒന്നാണ് സ്കോർപിയോ N. 16.41 ലക്ഷം മുതൽ 24.17 ലക്ഷം വരെയാണ് ഇതിൻ്റെ എക്സ്ഷോറൂം വില വരുന്നത്. കൂടാതെ 2.2 ലിറ്റർ ഡീസൽ എഞ്ചിനിലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലുമാണ് ലഭ്യമാകുന്നത്. ഫുൾ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പാനോരമിക് സൺറൂഫ്, 10-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവയോടൊപ്പം ലെവൽ 2 ADAS ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര XUV 700: ഈ ശ്രേണിയിലെ ഏറ്റവും അവസാനത്തേതും ഏത് വലിയ കുടുംബങ്ങൾക്കും യാത്രാപ്രേമികൾക്കും അനുയോജ്യവുമായ ഒരു മോഡൽ കൂടിയാണിത്. 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയോടൊപ്പം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിനും ലഭ്യമാണ്. 17.57 ലക്ഷം മുതൽ വില വരുന്ന XUV700 ആകർഷകമായ ഡിസൈനും ഫീച്ചർ സമ്പന്നമായ അകത്തളത്തിനാലും സമ്പന്നമാണ്.

More from DriveSpark

Article Published On: Thursday, November 27, 2025, 18:17 [IST]
English summary
Top 7 automatic sevan seaters in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X