ഇനി നിങ്ങളുടെ കാറിൻ്റെ ബമ്പർ ഉരയില്ല കേട്ടോ; മികച്ച ഗ്രൗണ്ട് ക്ലിയറൻസുളള മോഡലുകൾ പരിചയപ്പെട്ടാലോ

വാഹനമോടിക്കുമ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വാഹനത്തിൻ്റെ ബമ്പർ അല്ലെങ്കിൽ റണ്ണിങ്ങ് ബോർഡ് ബംമ്പിലോ അൽപ്പം റോഡിലെ ഗട്ടറിൽ ഉരയുന്നത്. പ്രത്യേകിച്ച് സെഡാൻ കാറുടമകളാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നത്. അപ്പോൾ തോന്നും കുറച്ച് ഗ്രൗണ്ട് ക്ലിയറൻസുളള വണ്ടിയായിരുന്നെങ്കിലെന്ന്. റോഡും വാഹനത്തിൻ്റെ റണ്ണിങ്ങ് ബോർഡും തമ്മിലുള്ള വ്യത്യാസത്തെയാണ് ഗ്രൗണ്ട് ക്ലിയറൻസ് എന്ന് പറയുന്നത്. വാഹനം വാങ്ങാൻ ഷോറൂമിൽ എത്തുമ്പോൾ വാഹനത്തിൻ്റെ ഉയരവും നിറവും മൈലേജും മാത്രമല്ല ഉയരം കൂടി ഇനി പരിഗണനയിൽ വയ്ക്കുന്നത് നല്ലതാണ്. 10 ലക്ഷം രൂപയ്ക്ക് താഴെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്ന കുറച്ച് വാഹനങ്ങളെ ഈ ലേഖനത്തിലൂടെ പരിചയപ്പെട്ടാലോ.

ലിസ്റ്റിൽ ആദ്യം തന്നെ ടാറ്റയുടെ നെക്സോൺ ആണ്. 8 ലക്ഷം രൂപയാണ് നെക്സോണിൻ്റെ പ്രാരംഭ വില, 208 mm ആണ് വാഹനത്തിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ്, 5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് എന്നിവയുള്ള നെക്‌സോൺ, ആധുനികവും മികച്ചതുമായ ഡിസൈൻ കൊണ്ട് ഏവരുടേയും പ്രിയപ്പെട്ട മോഡലാണ്. പെട്രോൾ, ഡീസൽ, CNG, EV എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകളും ഉള്ള നെക്സോൺ വിൽപ്പനയിലും മുന്നിൽ തന്നെയാണ്.

cars with higher ground clearance

കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ ഉയരത്തിൻ്റെ കാര്യത്തിൽ നിസാൻ്റെ കൈയിലുളള മാഗ്നൈറ്റ് ഒട്ടും മോശമല്ല കേട്ടോ. ടാറ്റയുടെ നെക്സോണുമായി നോക്കിയാൽ വില കുറവാണ് നിസാൻ മാഗ്നൈറ്റിന്. 6 ലക്ഷം രൂപയാണ് നിസാൻ മാഗ്നൈറ്റിൻ്റെ പ്രാരംഭ വില. ടർബോ എഞ്ചിൻ ഉൾപ്പെടെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ മാഗ്നൈറ്റ് ലഭ്യമാവുക. സ്റ്റൈലിഷ് എക്സ്റ്റീരിയറുകളും മികച്ച സാങ്കേതിക സവിശേഷതകളുമാണ് മാഗ്നൈറ്റിന്റെ ഹൈലൈറ്റുകൾ.

10 ലക്ഷത്തിൽ താഴെ മറ്റൊരു മോഡലെന്ന് പറയുന്നത് മഹീന്ദ്ര ബൊലേറോ നിയോ ആണ്. ഇപ്പോഴിതാ മുഖം മിനുക്കി വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. 8.5 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ബൊലേറോ നിയോ, ലാഡർ-ഓൺ-ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെ വാഹനത്തിന് 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്നുണ്ട്. പവർ ട്രെയിനിലേക്ക് നോക്കിയാൽ ഡീസൽ എഞ്ചിൻ, റിയർ-വീൽ ഡ്രൈവ് എന്നിവയുള്ള ഒരു സോളിഡ് ബിൽറ്റ് കാറാണ് ബോലേറോ നിയോ. ഏഴ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

cars with higher ground clearance

മറ്റൊരു 7 സീറ്റർ മോഡൽ എന്ന് പറയുന്നത് റെനോ ട്രൈബറാണ്. 10 ലക്ഷത്തിൽ താഴെ 7 പേർക്ക് പോകാൻ സാധിക്കുന്ന മോഡലിൽ മുന്നിൽ തന്നെയാണ് ട്രൈബർ. 5.8 ലക്ഷം രൂപയ്ക്ക് പ്രാരംഭ വിലയുളള മോഡലിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം ആണ്. ജിഎസ്ടി ഇളവ് കൂടി ലഭിച്ചതോടെവലിയ സ്വീകാര്യതയാണ് ഈ 7 സീറ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് വേണം പറയാൻ.

പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം എംപിവിയിലുണ്ട്. ഇതുകൂടാതെ ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നീ കിടിലൻ ഫീച്ചറുകളും റെനോ ട്രൈബറിൽ ഒരുക്കിയിട്ടുണ്ട്.

cars with higher ground clearance

1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എംപിവിക്ക് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകുന്നതാണ് ഹൈലൈറ്റ്.

പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് ലഭിക്കും. എന്തായാലും വാഹനം ഓടിക്കുമ്പോൾ പരമാവധി സൂക്ഷിച്ച് ബമ്പറും റണ്ണിങ്ങ് ബോർഡും ഉരയാതെ സൂക്ഷിക്കുക. എത്രയൊക്കെ സൂക്ഷിച്ചാലും റോഡ് കുളമായി കിടക്കുകയാണെങ്കിൽ എന്താ പറയുക അല്ലേ. നിങ്ങൾക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടായെങ്കിൽ കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

cars with higher ground clearance

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 17, 2025, 19:49 [IST]
English summary
Top cars having higher ground clearance priced under 10 lakh explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X