നവരാത്രി ആഘോഷം ഇത്തവണ ഇവിയിലാവാം; മഹീന്ദ്ര മുതൽ ബിവൈഡി വരെയുണ്ടേ

നവരാത്രി ദിനമെന്നാൽ കുടുംബത്തിലേക്ക് കൂടുതൽ ഐശ്വര്യവും ഭാഗ്യവും കടന്ന് വരുന്ന സമയമാണല്ലോ. ഒരു പുത്തൻ തുടക്കം എന്നാണല്ലോ ഈ സമയത്തെ സൂചിപ്പിക്കുന്നത് തന്നെ. അത് കൊണ്ട് ഈ നവരാത്രിയിൽ ഇവിയിലേക്കുളള ഒരു തുടക്കമെന്ന രീതിയിൽ പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പറ്റിയ സമയം തന്നെയാണ്. ഏത് വാങ്ങുമെന്ന ആശയക്കുഴപ്പത്തിലാണെങ്കിൽ ഇന്ന വിപണിയിൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള നിരവധി മോഡലുകൾ ലഭ്യമാണ്. അതിൽ തന്നെ മഹീന്ദ്ര മുതൽ ചൈനീസ് ബ്രാനഡായ ബിവൈഡി വരെയുണ്ട്. ഈ നവരാത്രി ആഘോഷങ്ങൾക്ക് വേണ്ടിയും പുതിയ തുടക്കമെന്നതിനും വേണ്ടി നിങ്ങൾക്ക് വാങ്ങാൻ പറ്റുന്ന ഇലക്ട്രിക് വാഹനങ്ങളെ ഒന്ന് പരിചയപ്പെട്ടാലോ.

തുടക്കം മഹീന്ദ്രയുടെ ഇന്ത്യൻ ടെസ്‌ലകൾ എന്ന മോഡലിൽ നിന്ന് തന്നെ ആരംഭിക്കാം. be6 ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.

evs to buy on Navratri

BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.

മഹീന്ദ്ര BE6 ഇവിയിൽ ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.

evs to buy on Navratri

ഒരു കുഞ്ഞൻ വാഹനമാണ് നിങ്ങളുടെ മനസിലെങ്കിൽ അതിനും ഓപ്ഷനുണ്ട്. കുഞ്ഞന്‍ വലിപ്പത്തിലുള്ള ഈ കോംപാക്ട് ഇവിയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഇലക്ട്രിക് കാര്‍. അതാണ് എംജി കോമറ്റ് ഇവി.എംജി കോമെറ്റ് ഇവിയില്‍ 17.4 kWh ബാറ്ററി പായ്ക്ക് ആണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുഞ്ഞന്‍ കാര്‍ 230 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ ഇവി ആണെങ്കിലും കോമെറ്റ് ഇവിയുടെ ക്യാബിനും ഫീച്ചര്‍ സമ്പന്നമാണ്. 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 55-ലധികം കണക്റ്റഡ് കാര്‍ ടെക്നോളജി സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

evs to buy on Navratri

എംജി കോമെറ്റ് ഇവി ഇലക്ട്രിക് കാറില്‍ 4 സ്പീക്കറുകള്‍, കീലെസ് എന്‍ട്രി തുടങ്ങിയ സവിശേഷതകളും ഉണ്ട്. തരക്കേടില്ലാത്ത റേഞ്ചും കൈനിറയെ ഫീച്ചറുകളും കിട്ടുന്ന എംജി കോമറ്റ് ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 7,49,800 രൂപയാണ് വില. ഇത് എക്‌സ്-ഷോറൂം വിലയാണ്. എന്നാല്‍ നിങ്ങള്‍ ഈ കാര്‍ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വാങ്ങുകയാണെങ്കില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

ഇനി അൽപ്പം ലക്ഷ്വറി ആവാനാ് താൽപ്പര്യമെങ്കിൽ അതിനുളള ഓപ്ഷനുമുണ്ട് കേട്ടോ. അതാണ് ബിവൈഡി സീൽ. 2025 ബിവൈഡി സീൽ സെഡാൻ ഇവി ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നീ വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഇതിൽ ഡൈനാമിക് (RWD) വേരിയന്റിന് 41 ലക്ഷം രൂപ, പ്രീമിയം (RWD) വേരിയന്റിന് 45.70 ലക്ഷം രൂപ, പെർഫോമൻസ് (AWD) വേരിയന്റിന് 53.15 ലക്ഷം രൂപ വില എന്നിങ്ങനെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

evs to buy on Navratri

ഡൈനാമിക് റേഞ്ച് വേരിയന്റിനൊപ്പം 61.44 kWh ബാറ്ററിയും സീൽ ഇവിയുടെ പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിൽ ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റർ റേഞ്ചും ടോപ്പ് എൻഡിന് 650 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലും സീൽ സ്വന്തമാക്കാൻ അവസരമുണ്ട്.

സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്‌ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും ഇലക്ട്രിക് സെഡാനിലുണ്ട്. എൻട്രി-ലെവൽ ഡൈനാമിക്, മിഡ്-സ്പെക്ക് പ്രീമിയം വേരിയന്റ് റിയർ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അതേസമയം സീൽ ഇലക്ട്രിക് സെഡാന്റെ ടോപ്പ്-എൻഡ് പെർഫോമൻസ് മോഡലാണ് ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെ വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Wednesday, October 1, 2025, 11:00 [IST]
English summary
Top electric vehicles to buy this navratri from mahindra to byd details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X