കിയയുടെ 7 സീറ്റർ ഇവിയിലെ കിടിലൻ ഫീച്ചറുകൾ! പെട്രോൾ ഡീസൽ സഹോദരങ്ങളിൽ പോലുമില്ല ഇത്

രാജ്യത്ത് 7 സീറ്റർ എംപിവികളോടുളള താൽപ്പര്യം കാലാകാലങ്ങളായിട്ടുളളതാണ്. അത് മുതലെടുക്കാൻ എല്ലാ ബ്രാൻഡുകളും തങ്ങളാൽ കഴിയുന്ന രീതിയിൽ മികച്ച എംപിവികൾ അവതരിപ്പിക്കുന്നുണ്ട്. സമീപകാലത്തായി കിയ തങ്ങളുടെ എംപിവിയുടെ ഇവി വേരിയൻ്റായി കിയ കാരൻസ് ക്ലാവിസ് ഇവി അവതരിപ്പിച്ചിരുന്നു. ക്ലാവിസ് ICE പതിപ്പിന്റെ അതേ സ്റ്റൈലിലാണ് ഇവിയെയും ഒരുക്കിയെടുത്തിരിക്കുന്നത്. കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും, എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ഹൈലൈറ്റുകൾ. മുൻവശത്തുള്ള ആക്ടീവ് ഫ്ലാപ്പുകൾ എംപിവിയുടെ എയറോഡൈനാമിക്സ് കഴിവിനേയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ICE എഞ്ചിൻ മോഡലുകളിൽ നിന്ന് ഇവിയിൽ എന്തൊക്കെ ഫീച്ചറുകളാണ് കൂടുതലുളളത് എന്ന് നോക്കിയാലോ.

പാഡിൽ ഷിഫ്റ്റർ

ഇപ്പോൾ പല വാഹനങ്ങളിലും കാണുന്ന ഫീച്ചറാണ് പാഡിൽ ഷിഫ്റ്റർ. ദൂരയാത്രകളിൽ മാത്രമല്ല ഗിയർ മാറ്റാൻ മടിയുളളവർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഫീച്ചർ തന്നെയാണ് പാഡിൽ ഷിഫ്റ്റർ. ക്ലാവിസ് ഇവിയിൽ ഈ ഫീച്ചറുകൾ മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നത്. വാഹനത്തിൻ്റെ റീജെൻ സംവിധാനത്തി് വേണ്ടിയും ഇത് ഗുണം ചെയ്യുമെന്നതാണ് പ്രത്യേകത. എത്ര വേഗത്തിലാണെങ്കിലും ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം പെട്ടെന്ന് സാധ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത.

features in kia clavis ev than petrol clavis

സെൻ്റർ കൺസോൾ

കിയ ക്ലാവിസ് ഇവിയുടെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാൽ ക്യാബിനിൽ അധിക സ്ഥലത്തിന് വേണ്ടി ട്രാൻസ്മിഷൻ സംവിധാനം സ്റ്റീയറിങ്ങ് കോളത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ അകത്ത് നിറയെ സ്ഥലം ലഭിക്കുന്നുണ്ട്. നടുവിൽ ഗിയർ സംവിധാനമില്ലാത്തത് കൊണ്ട് ഡ്രൈവർക്കും കോ ഡ്രൈവർക്കും നല്ല രീതിയിൽ തന്നെ മികച്ച സ്റ്റോറേജ് സ്പേസും കമ്പനി ഉറപ്പാക്കുന്നുണ്ട്.

ഫ്രങ്ക് സ്റ്റോറേജ്

സ്റ്റോറേഡ് സ്പേസ് എന്ന് പറയുമ്പോൾ എടുത്ത് പറയേണ്ടത് മുന്നിലെ ഫ്രങ്കാണ്. വാഹനത്തിൽ 25 ലിറ്റർ ഫ്രണ്ട് ട്രങ്ക് ലഭിക്കുന്നുണ്ട്. പ്രാക്ടിക്കാലിറ്റിയുടെ കാര്യത്തിൽ വാഹനം വേറെ ലെവൽ തന്നെയാണ്. നിരവധി സ്റ്റോറേജ് കമ്പാർട്ടുമെന്റുകളും കാറിൽ ഒരുക്കിയിരിക്കുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് ഇവി പ്രായോഗികമാവുന്നു. ഒരു വാഹനത്തെ സംബന്ധിച്ച് ലെഗ് സ്പേസ്, സ്റ്റോറേജ് സ്പേസ് എന്നത് വളരെ അത്യാവശമാണ് പ്രത്യേകിച്ച് ഒരു 7 സീറ്റർ എംപിവി ആകുമ്പോൾ.

features in kia clavis ev than petrol clavis

V2L സംവിധാനം

V2L അഥവാ വെഹിക്കിൾ ടു ലോഡ് എന്ന സംവിധാനം ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ കാർ ഒരു ജനറേറ്റർ ആക്കി മാറ്റാൻ സാധിക്കും എന്നതാണ് ഗുണം. അതായത് നിങ്ങളുടെ ഇവിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാന സാധിക്കും. ഇപ്പോഴുളള ഒട്ടിമിക്ക ഇവികളിലും ഈ സംവിധാനം കമ്പനി നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത.

കിയ ക്ലാവിസ് ഇവിയുടെ ബാറ്ററി ഓപ്ഷനുകളിലേക്ക് നോക്കിയാൽ 42 kWh, 51.4 kWh എന്നീ ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. 42 kWh പായ്ക്ക് 132 bhp പവറോളം ഉത്പാദിപ്പിക്കുമ്പോൾ 51.4 kWh പായ്ക്ക് 168 bhp കരുത്തോളമാണ് നൽകുന്നത്. രണ്ട് ബാറ്ററി വേരിയന്റുകളും 255 Nm ടോർക്കാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിൽ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സിംഗിൾ-പെഡൽ ഡ്രൈവിംഗിനായുള്ള I-പെഡൽ മോഡും ഉണ്ട്.

features in kia clavis ev than petrol clavis

215/55 R17 ടയർ സൈസുള്ള എയറോ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും, യുണീക്കായ ഇവി ബാഡ്‌ജും കാണാം. പുതിയ ഐവറി സിൽവർ മാറ്റ് ഫിനിഷ് ഉൾപ്പെടെ ഗ്ലേസിയർ വൈറ്റ് പേൾ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 29, 2025, 12:50 [IST]
English summary
Top features in kia clavis ev than clavis ice engine variants details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X