മുഖ്യമന്ത്രി വീണ്ടും വണ്ടി മാറുമെന്നാ തോന്നുന്നേ; കിയ EV9 എസ്‌യുവിയുടെ കിടിലൻ ഫീച്ചറുകൾ ഇതൊക്കെ

കിയ ബ്രാൻഡിൻ്റെ മുഖമുദ്ര തന്ന അവരുടെ ഞെട്ടിക്കുന്ന ഫീച്ചറുകളും ടെക്നോളജിയുമാണ്. കാർണിവലിന് ശേഷം ബ്രാൻഡ് അവതരിപ്പിക്കുന്ന മോഡലാണ് കിയ ഇവി എന്ന ഇവി എസ്‌യുവി. 1.30 കോടി രൂപ എക്സ്ഷോറൂം വിലയുള്ള അജഗജാന്തര വണ്ടി പലരുടേയും കണ്ണിലുടക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. ബ്ലാങ്ക്-ഓഫ്, ലൈറ്റ്-ഇൻഫ്യൂസ്ഡ് ഡിജിറ്റൽ ടൈഗർ ഫെയ്സ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്തെ അഴക്. ഇതിന്റെ ഇരുവശത്തുമായി ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റുകളും നടുവിലൂടെ ഒഴുകുന്ന ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ആരേയും അതിശയിപ്പിക്കുന്നതാണ്. മോഡലിൻ്റെ എടുത്തു പറയേണ്ട ഫീച്ചറുകളൊന്ന് പരിചയപ്പെട്ടാലോ.

മുൻ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഒരു വലിയ എയർ ഇൻടേക്കും അതിനടിയിൽ ഒരു ഫോക്‌സ് സ്കിഡ് പ്ലേറ്റും കാണാം. വശക്കാഴ്ച്ചിയിലേക്ക് വന്നാലും സംഗതി അടിപൊളിയാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഫെൻഡറുകളുടെയും വീൽ ആർച്ചുകളുടെയും ഷാർപ്പ് ലൈനുകൾ, ഫ്ലോട്ടിംഗ് റൂഫ് സെക്ഷൻ എന്നിവയെല്ലാം വൃത്തിയായി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വലിയ 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും കൂടിച്ചേരുന്നതോടെ സംഗതി കളറാവും.

kia ev9 top features

12.3 ഇഞ്ച് ഡ്രൈവറും ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേകൾ ഇതിന്റെ അരികിലായി HVAC ക്രമീകരണങ്ങളെ നിയന്ത്രിക്കുന്ന 5 ഇഞ്ച് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 14-സ്പീക്കർ മ്യൂസിക് സിസ്റ്റം, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ കീ, യുഎസ്ബി-സി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, OTA അപ്‌ഡേറ്റുകൾ, ഹീറ്റഡ് ആൻഡ് വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളാണ് കിയ EV9 ഇവിയിൽ ഒരുക്കിയിട്ടുള്ളത്.

കിയ EV9 ഇവിയുടെ രണ്ടാമത്തെ നിരയിൽ വെന്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ ഉള്ള രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ് കൊടുത്തിരിക്കുന്നത്. ആവശ്യത്തിലധികം സ്പേസുള്ളതിനാൽ അക്കാര്യത്തിലും പേടിക്കാനൊന്നുമില്ല. മൂന്നാം നിരയിലെ സീറ്റുകൾ ഒരു റിക്ലൈനബിൾ ഫംഗ്‌ഷൻ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ മുതിർന്നവർക്ക് പോലും ആവശ്യത്തിലധികം സ്ഥലം ഉറപ്പാക്കിയിട്ടുണ്ട്.

kia ev9 top features

മറ്റൊരു എടുത്തു പറയത്തക്ക ഫീച്ചറുകളിലൊന്നാണ് വാഹനത്തിൻ്റെ ബാറ്ററി പായ്ക്ക്. നമ്മൾ കരുതുന്നതിലും വലിപ്പമുള്ള ഇലക്ട്രിക് എസ്‌യുവിയാണ് കിയ EV9. 5,015 മില്ലീമീറ്റർ നീളവും 1,980 മില്ലീമീറ്റർ വീതിയും 1,780 മില്ലീമീറ്റർ ഉയരവും 3,100 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉള്ള ഇതിന് മൊത്തത്തിൽ 2,664 കിലോഗ്രാം ഭാരമുള്ളതെന്നും കമ്പനി പറയുന്നു. 99.8kWh ബാറ്ററി പായ്ക്കാണ് ഭീമാകാരമായ ഈ വൈദ്യുത വാഹനത്തിന് കരുത്ത് പകരാനായി എത്തിയിരിക്കുന്നത്.

ഇത് പൂർണ ചാർജിൽ 561 കിലോമീറ്റർ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാറ്ററി പായ്ക്ക് പരമാവധി 350kW ചാർജിംഗ് വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും. DC ചാർജർ വഴി കിയ EV9 ഇവിയുടെ ബാറ്ററി പായ്ക്ക് വെറും 24 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതായത് ഒരു ചായ കുടിച്ച് വിശ്രമിക്കാൻ സമയമുണ്ടെങ്കിൽ വാഹനം ചാർജാവുമെന്ന് സാരം.

kia ev9 top features

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പോലും വലിയ ആഡംബര കാറുകളെ വരെ പിന്നിലാക്കുന്ന പ്രകടനമാണ് കിയയുടെ ഈ വലിയ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് പുറത്തെടുക്കാനാവുക. ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണവുമായി വരുന്ന ഇവിക്ക് 384 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ വണ്ടിക്ക് കഴിയും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 22, 2025, 11:34 [IST]
English summary
Top incredible features of the kia ev9 electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X