കുറച്ചേ 'കുടിക്കൂ'..! 2025-ലെ മൈലേജ് ചാമ്പ്യന്‍സായ കാറുകള്‍; സെഗ്‌മെന്റ് വിന്നേഴ്‌സിനെ അറിയാം

ഇന്ത്യക്കാര്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പരിപാലനച്ചെലവ്, വിശ്വാസ്യത, ദൈനംദിന ഉപയുക്തത എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നീ മുന്‍നിര ബ്രാന്‍ഡുകള്‍ ഈ ഉപഭോക്തൃ മുന്‍ഗണനകള്‍ എല്ലാം നിറവേറ്റുന്ന കാറുകള്‍ പുറത്തിറക്കുന്നു. വര്‍ഷം 2026 ആകാറായെങ്കിലും ഇന്ത്യക്കാര്‍ ഇന്നും കാര്‍ വാങ്ങുമ്പോള്‍ മൈലേജ് പരിഗണിക്കാറുണ്ട്. 2025-ല്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളാണ് (Best Mileage cars In India 2025) ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. ഓരോ വിഭാഗത്തിലും മികച്ച മൈലേജ് നല്‍കുന്ന കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പെട്രോള്‍ കാര്‍- മാരുതി സുസുക്കി സെലേറിയോ

കുറഞ്ഞ പരിപാലനച്ചെലവും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ചെറുകാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കിക്ക് ശക്തമായ ആധിപത്യമുണ്ട്. 2025-ലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ മാരുതി സുസുക്കി സെലെറിയോയാണ്. ലിറ്ററിന് ഏകദേശം 26 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന സെലേറിയോയ്ക്ക് കരുത്തേകുന്നത് 1.0 ലിറ്റര്‍ K10C ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനാണ്.

maruti celerio front view

ഇത് 5,600 ആര്‍പിഎമ്മില്‍ 68.5 PS പവറും 3,400 ആര്‍പിഎമ്മില്‍ 91.1 Nm ടോര്‍ക്കും ഉത്പാദിപ്പിച്ച് പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുന്നു. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി വരുന്ന ഇതില്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനവുമുണ്ട്. സിഎന്‍ജി ഓപ്ഷനിലും ലഭ്യമായ സെലെറിയോയുടെ എക്‌സ്-ഷോറൂം വില 4.69 ലക്ഷം രൂപ മുതലല്‍ ആരംഭിക്കുന്നു.

മികച്ച ഡീസല്‍ കാര്‍- ഹ്യുണ്ടായി വെന്യു

2025 ലെ മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ കാര്‍ ഹ്യുണ്ടായി വെന്യുവാണ്. എസ്‌യുവിയിലെ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ CRDi ഡീസല്‍ എഞ്ചിന്‍ 4,000 ആര്‍പിഎമ്മില്‍ 116 PS പവറും 2,750 ആര്‍പിഎമ്മില്‍ 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായാണ് വെന്യു വരുന്നത്. സബ് കോംപാക്ട് എസ്‌യുവി ലിറ്ററിന് 24.2 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഇത് രാജ്യത്തെ മികച്ച ഡീസല്‍ കാറുകളിലൊന്നാക്കുന്നു.

hyundai venue facelift

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കൊറിയന്‍ കമ്പനി പുതിയ തലമുറ വെന്യു ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 8 ഇഞ്ച് ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS, ആറ് എയര്‍ബാഗുകള്‍ എന്നിവയടങ്ങിയ പുതിയ വെന്യു ഇപ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങളും പ്രീമിയം ഫീച്ചറുകളും നല്‍കുന്നു. നിലവില്‍ വെന്യുവിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് 7.90 ലക്ഷം രൂപ മുതലാണ്.

മികച്ച സിഎന്‍ജി കാര്‍- മാരുതി സുസുക്കി വാഗണ്‍ആര്‍

ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നായ മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജി വിഭാഗത്തിലും മികച്ച ഇന്ധനക്ഷമത നല്‍കി മുന്നിട്ട് നില്‍ക്കുന്നു. ഉയര്‍ന്ന മൂല്യം, യാത്രാസുഖം, പരമാവധി ഇന്ധന ലാഭം എന്നിവ ഉറപ്പാക്കുന്നതിനാല്‍ സ്ഥിരമായി മാരുതിക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ ഈ ടോള്‍ബോയ് ഹാച്ചിന് സാധിക്കുന്നു. വാഗണ്‍ആര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 34.05 കിലോമീറ്ററാണ്.

അടുത്തിടെയാണ് മാരുതി സുസുക്കി ഇന്ത്യയില്‍ 35 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് പിന്നിട്ടത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യം നല്‍കുന്ന പ്രത്യേക സ്വിവല്‍ സീറ്റുകളും ഇപ്പോള്‍ വാഗണ്‍ആറില്‍ ലഭ്യമാണ്. വാഗണ്‍ആര്‍ പെട്രോള്‍ പതിപ്പിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 24.43 കിലോമീറ്ററാണ്. നിലവില്‍ 5.89 ലക്ഷം രൂപ മുതലാണ് വാഗണ്‍ആര്‍ സിഎന്‍ജിയുടെ വില തുടങ്ങുന്നത്.

മികച്ച ഹൈബ്രിഡ് കാര്‍- മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര സ്‌ട്രോംഗ് ഹൈബ്രിഡാണ് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എസ്‌യുവി. ലിറ്ററിന് 26.6 കിലോമീറ്റര്‍ മൈലേജും ഫുള്‍ ടാങ്കില്‍ 1,200 കിലോമീറ്റര്‍ വരെ റേഞ്ചും ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെട്രോള്‍, ഇലക്ട്രിക് മോഡുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക്കായി മാറാന്‍ ഈ സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന് കഴിയും.

maruti grand vitara

ഇലക്ട്രിക് ഓണ്‍ലി മോഡില്‍ നിശ്ചിത കിലോമീറ്റര്‍ സഞ്ചരിക്കാനും ഗ്രാന്‍ഡ് വിറ്റാരക്ക് സാധിക്കും. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും സമാനമായ ഇന്ധനക്ഷമത നല്‍കും. മാരുതിയുടെ തന്നെ വിക്‌ടോറിസ് ഹൈബ്രിഡ് എസ്‌യുവിയും ഏകദേശം ഇതേ ഇന്ധനക്ഷമത നല്‍കുന്നുണ്ട്. ഗ്രാന്‍ഡ് വിറ്റാര സ്‌ട്രോംഗ് ഹൈബ്രിഡിന്റെ എക്‌സ്-ഷോറൂം വില 16.63 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

മികച്ച ഇലക്ട്രിക് കാര്‍- ടാറ്റ നെക്‌സോണ്‍ ഇവി (45 kWh)

ഇന്ത്യയിലെ മാസ് മാര്‍ക്കറ്റ് ഇവി വിപണിയിലെ മുന്‍നിരക്കാരാണ് ടാറ്റ മോട്ടോര്‍സ്. സ്വന്തം സെഗ്‌മെന്റിലെ ഏറ്റവും കാര്യക്ഷമമായ ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി. നെക്‌സോണ്‍ ഇവി ഫുള്‍ ചാര്‍ജില്‍ 489 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയുള്ള 45 kWh ബാറ്ററി പായ്ക്കും 106 kW പവറും 215 Nm ടോര്‍ക്കുമുള്ള ജെന്‍-2 മോട്ടോറുമാണ് ഇതിന് കരുത്ത് പകരുന്നത്.

tata nexon ev

സിറ്റി, സ്‌പോര്‍ട്ട്, ഇക്കോ മള്‍ട്ടി-ഡ്രൈവ് മോഡുകളും ഇതിലുണ്ട്. വെറും 8.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാനാകും ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍ ഇവി. ഇതിന്റെ എക്‌സ്-ഷോറൂം വില 12.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

More from DriveSpark

Article Published On: Tuesday, December 23, 2025, 13:16 [IST]
English summary
Top most fuel efficient cars in india in 2025 check out petrol diesel ev hybrid segment winners
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X