ഇനി ടാറ്റ പറയും, അത് എതിരാളികൾ കേൾക്കും! 2025 ആൾട്രോസിലെ പ്രധാന മാറ്റങ്ങൾ ഇതൊക്കെ

ടാറ്റ എന്നും ഓട്ടോമോട്ടീവ് രംഗത്ത് ഞെട്ടിച്ചിട്ടേയുളളു. അത് കൊണ്ട് തന്നെ വാഹനങ്ങൾ അവതരിപ്പിക്കുമ്പോൾ ടാറ്റയ്ക്ക് ഒരിക്കലും പിഴച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഒരു മോഡൽ അവതരിപ്പിക്കുമ്പോൾ അതിൽ ഏറെ പ്രതീക്ഷകൾക്ക് വകയുണ്ട് എന്ന് വേണം പറയാൻ. തങ്ങളുടെ ആൾ്ട്രോസിൻ്റെ പുതിയ മോഡൽ അവതരിപ്പിക്കാനിരിക്കെ പഴയ മോഡലിൽ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനിൽ കാര്യമായ നവീകരണങ്ങളോടെ എത്തുന്ന പ്രീമിയം ഹാച്ച്ബാക്ക് ആദ്യ ലുക്കിൽ ആരുടേയും മനംമയക്കാൻ പ്രാപ്‌തമായിട്ടുണ്ടെന്ന് വേണം പറയാൻ.

ആൾട്രോസിന് കൂടുതൽ ആധുനികവും ഉയർന്ന നിലവാരമുള്ളതുമായ രൂപം സമ്മാനിക്കുന്ന നിരവധി സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളാണ് ടാറ്റ മോട്ടോർസ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. മുൻവശത്ത് പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സ്ലീക്കർ എൽഇഡി ഡിആർഎല്ലുകളാണ് ഇത്തവണത്തെ മെയിൻ ഹൈലൈറ്റ്.

2025 altroz top changes

ആൾട്രോസിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി തന്നെ അറിഞ്ഞാലോ. ഏറ്റവും പ്രധാനമായ മാറ്റമാണ് ഫ്ലഷ് ഡോർ ഹാൻഡിൽ. ടാറ്റയുടെ കർവ്വ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ഫ്ലഷ് ഡോർ. അത് കൊണ്ട് തന്നെ സെഗ്മെൻ്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറായി ഇത് മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മുൻവശത്ത് പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സ്ലീക്കർ എൽഇഡി ഡിആർഎല്ലുകളാണ് ഇത്തവണത്തെ മെയിൻ ഹൈലൈറ്റ് എന്ന് ഞാൻ ആദ്യ സൂചിപ്പിച്ചിരുന്നുവല്ലോ. ഇതെല്ലാം കാറിന് കൂടുതൽ സ്പോർട്ടിയറായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. കൂടാതെ ലോവർ ബമ്പർ ഏരിയയിൽ ഷാർപ്പ് കട്ടുകളും ബ്ലാക്ക്-ഔട്ട് ആക്‌സന്റുകളും ഇത്തവണ ഇടംപിടിച്ചിട്ടുമുണ്ട്.

2025 altroz top changes

അകത്താണ് ഏറ്റവും മികച്ച മാറ്റം. പഴയതിനെ അപേക്ഷിച്ച് കൂടുതൽ മോഡേൺ പ്രീമിയം ഫീലായിരിക്കും കാറിന്റെ അകത്തളം സമ്മാനിക്കുക. ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങൾക്ക് തന്നെ മുഖംമിനുക്കിയ മോഡൽ സാക്ഷ്യംവഹിക്കും. ഡാഷ്‌ബോർഡിന് മിനിമലിസ്റ്റിക് സ്റ്റൈലിംഗും സ്ലീക്കർ എയർ വെന്റുകളും ഉള്ള ഒരു പുതിയ ലേഔട്ട് ലഭിക്കുന്നുണ്ട്.

ഹാർമനിൽ നിന്നുള്ള പുതിയ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ-സ്ക്രീൻ നാവിഗേഷനോടുകൂടിയ 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി എച്ച്ഡി ക്യാമറ, ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കൺട്രോളുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ, വോയ്‌സ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, മെച്ചപ്പെടുത്തിയ ബോൾസ്റ്ററിംഗും കോൺട്രാസ്റ്റ് ഡീറ്റെയിലിംഗുമുള്ള പുതുക്കിയ സീറ്റുകൾ എന്നിവയെല്ലാമാണ് പുതുതായി ആൾട്രോസിലേക്ക് എത്തുക.

2025 altroz top changes

സേഫ്റ്റിയുടെ കാര്യത്തിൽ ഒന്നാന്തരമായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയുള്ളതിനാൽ ഇക്കാര്യത്തിൽ ആർക്കും ആശങ്കകളൊന്നും വേണ്ട. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇഎസ്‌സി എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളെല്ലാം പ്രീമിയം ഹാച്ച്ബാക്കിൽ സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ആൾട്രോസിന്റെ എഞ്ചിൻ ഓപ്ഷനുകൾ. 5-സ്പൂഡ് മാനുവൽ, 6-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് എന്നിവയായിരിക്കും കാറിലെ ട്രാൻസ്‌മിഷൻ ചോയ്‌സുകൾ. നിലവിൽ 6.65 ലക്ഷം മുതലാണ് വിലയെങ്കിലും പുതുമകളോടെ എത്തുന്ന കാറിന്റെ വിലയും 7 ലക്ഷത്തിൽ താഴെയായിരിക്കും ആരംഭിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 9, 2025, 8:30 [IST]
English summary
Top significant changes in 2025 tata altroz all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X