ഉത്സവം അവസാനിച്ചിട്ടില്ല! നവംബര്‍ 'ബമ്പറായി' പുറത്തിറങ്ങാന്‍ പോകുന്ന കിടിലന്‍ എസ്‌യുവികള്‍

ദീപാവലിയടക്കമുള്ള ഉത്സവങ്ങളും ചരക്കുസേവന നികുതി ഇളവും കാരണം 2025 ഒക്‌ടോബര്‍ മാസം വണ്ടിക്കമ്പനികള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്കും ചാകരക്കാലമായിരുന്നു. ഓഫറുകള്‍ മാത്രമല്ല പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങുന്ന സമയം കൂടിയായതിനാല്‍ ഷോറൂമില്‍ കാര്‍ണിവലായിരുന്നു. പോയ മാസത്തെ പോലെ തന്നെ 2025 നവംബറും കാര്‍ പ്രേമികള്‍ക്ക് ഉത്സവ സീസണ്‍ പോലെ തന്നെയാകും. ഇന്ത്യന്‍ എസ്‌യുവി വിപണിയിലേക്ക് ചില വമ്പന്‍മാര്‍ ഈ മാസം എന്‍ട്രി നടത്താന്‍ പോകുകയാണ്. വാഹനപ്രേമികള്‍ വര്‍ഷങ്ങളായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചില കാറുകള്‍ മുതല്‍ നിലവിലുള്ള കാറുകളുടെ അപ്‌ഡേറ്റഡ് പതിപ്പുകളും ഊഴം കാത്തിരിക്കുന്നു. ഒരു വശത്ത് ഹ്യുണ്ടായി വെന്യു പൂര്‍ണമായും പുതിയ രൂപത്തില്‍ എത്തുന്നു.

രണ്ടാം തലമു വെന്യു സെഗ്‌മെന്റിലെ കടുത്ത വെല്ലുവിളി ഉയര്‍ത്താനായി അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. ഒപ്പം തന്നെ ടാറ്റ മോട്ടോര്‍സ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിയറയെ പുത്തന്‍ ഭാവത്തില്‍ പുനരവതരിപ്പിക്കും. കൂടാതെ, ടാറ്റ തങ്ങളുടെ ജനപ്രിയ എസ്‌യുവികളായ സഫാരി, ഹാരിയര്‍ എന്നിവ പുതിയ പെട്രോള്‍ എഞ്ചിനുകളോടൊപ്പം പുറത്തിറക്കാനും ഒരുങ്ങുകയാണ്. ഈ മാസം പുറത്തിറങ്ങാന്‍ പോകുന്ന എസ്‌യുവികളെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

new gen hyundai venue

2025 ഹ്യുണ്ടായി വെന്യു

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സബ് കോംപാക്റ്റ് എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി വെന്യു. 2019-ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ വെന്യു ചെറിയ ഫെയ്‌സ്‌ലിഫ്റ്റുകള്‍ക്ക് ശേഷം ആദ്യമായി തലമുറ മാറ്റത്തിന് വിധേയമായിരിക്കുകയാണ്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച 2025 വെന്യുവിന്റെ വില പ്രഖ്യാപനം നവംബര്‍ നാലിന് (ചൊവ്വാഴ്ച) നടക്കാന്‍ പോകുകയാണ്. വില ഒഴികെ പുത്തന്‍ വെന്യുവിന്റെ മറ്റ് എല്ലാ സുപ്രധാന വിവരങ്ങളും കമ്പനി ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു.

അതുകൊണ്ട് വില അറിയാതെ തന്നെ ഈ കാര്‍ 25000 മുടക്കി ഇതിനോടകം നിരവധി പേര്‍ ബുക്ക് ചെയ്തിട്ടുണ്ടാകും. 'മിനി-ക്രെറ്റ' സ്‌റ്റൈലിംഗാണ് ഹ്യുണ്ടായി പുതിയ വെന്യുവിന് നല്‍കിയിരിക്കുന്നത്. മസ്‌കുലര്‍ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്‍ (ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍) എന്നിവയുള്‍പ്പെടെ ഫ്രണ്ട് ഫാസിയ മൊത്തത്തില്‍ പുതുക്കിപ്പണിതു. ഇതിന് പ്രീമിയം ഇന്റീരിയറും പുതിയ ലേഔട്ടോടുകൂടിയ ക്യാബിനും മികച്ച മെറ്റീരിയലുകളും പുതിയ ഡാഷ്ബോര്‍ഡും ലഭിച്ചിട്ടുണ്ട്.

എഞ്ചിനുകളില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം ഒരു പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍ക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. വെന്യുവിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ വെന്യു N-ലൈനും കമ്പനി വെളിപ്പെടുത്തിയിരുന്നു. വെന്യു ലോഞ്ചായി അധികം വൈകാതെ വെന്യു N-ലൈനിന്റെ വിലയും പ്രഖ്യാപിക്കും.

ടാറ്റ സിയറ

90-കളില്‍ ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തെ നയിച്ചിരുന്ന ടാറ്റ സിയറ നവംബര്‍ 25-ാം തീയതി പുറത്തിറങ്ങാന്‍ പോകുകയാണ്. റെട്രോ ഡിസൈനും നൂതന സാങ്കേതികവിദ്യയും ചേര്‍ന്ന ഒരു മികച്ച സംയോജനമായിരിക്കും സിയറയിലൂടെ ടാറ്റ വാഹനലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്.
ടാറ്റ സിയറയുടെ പഴയ ആല്‍പൈന്‍ വിന്‍ഡോ ഡിസൈന്‍ പുതിയതും ആകര്‍ഷകവുമായ ശൈലിയില്‍ അവതരിപ്പിക്കും. പുതിയ സിയറ ഐസിഇ, ഇലക്ട്രിക് പതിപ്പുകളില്‍ ലഭ്യമാകും.

tata sierra ev

കര്‍വ് എസ്‌യുവി കൂപ്പെയില്‍ കണ്ട പോലെ ആദ്യം സിയറ ഇവിയായിരിക്കും പുറത്തിറങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിയറയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ആയിരിക്കും ആദ്യം വില്‍പ്പനക്കെത്തുക. ശേഷം സിയറ ഇവി പിന്തുടര്‍ന്നെത്തും. പെട്രോള്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിനും ഡീസലില്‍ 1.5 ലിറ്റര്‍ യൂണിറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നു. 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം.

3 സ്‌ക്രീന്‍ സെറ്റപ്പുള്ള ഡാഷ്‌ബോര്‍ഡ്, ലെവല്‍2 ADAS, പനോരമിക് സണ്‍റൂഫ്, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഡ്യുവല്‍ ടോണ്‍ വീലുകള്‍, എല്‍ഇഡി ലൈറ്റിംഗ്, 4 സ്‌പോക് സ്റ്റിയറിംഗ് വീല്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 6 എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ എന്നിവയടക്കം നിരവധി ആധുനിക സവിശേഷതകള്‍ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാര്‍ ഗൃഹാതുരത്വം ഉണര്‍ത്തുമെന്ന് മാത്രമല്ല, പ്രീമിയം സവിശേഷതകളോടെ മിഡ്സൈസ് എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ ശക്തനായ മത്സരാര്‍ത്ഥിയായി മാറുകയും ചെയ്യും.

tata safari and harrier

ടാറ്റ ഹാരിയര്‍, സഫാരി

ടാറ്റയുടെ മുന്‍നിര എസ്‌യുവികളാണ് ഹാരിയറും സഫാരിയും. ഈ രണ്ട് എസ്‌യുവിയും ഇതുവരെ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ലഭ്യമായിരുന്നത്. എതിരാളിയായ മഹീന്ദ്ര XUIV700 അടക്കമുള്ള മോഡലുകള്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും ലഭ്യമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ മാസം എസ്‌യുവി ഇരട്ടകള്‍ക്ക് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന വമ്പന്‍ അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുകയാണ്. ഈ രണ്ട് എസ്‌യുവികളിലും ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും.

പുതിയ ടാറ്റ സിയറയിലും ഇതേ എഞ്ചിന്‍ തന്നെയായിരിക്കും കരുത്ത് പകരുന്നത്. ഹാരിയറിന്റെയും സഫാരിയുടെയും നിലവിലുള്ള ഡിസൈനിലോ ഇന്റീരിയറിലോ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പെട്രോള്‍ എഞ്ചിന്‍ ഇല്ലാത്തത് കാരണം മറ്റ് കാറുകള്‍ തേടിപ്പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല കുറഞ്ഞ ഓട്ടമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ പെട്രോള്‍ വേരിയന്റ് കൂടുതല്‍ ആകര്‍ഷകമാകും. ഈ ഉത്സവകാലത്ത് കാര്‍ വാങ്ങിയിട്ടില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ ഈ കാറുകളെ പറ്റി അവരോട് പറയുക.

More from DriveSpark

Article Published On: Saturday, November 1, 2025, 8:00 [IST]
English summary
Top suv launches in 2025 november new gen hyundai venue to tata sierra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X