മാരുതി ഫ്രോങ്ക്സ് ജഗജില്ലി തന്നെ! വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ അറിയണേ
രാജ്യത്തെ വാഹന വിപണിയില്‍ തന്റേതായ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടുപ്പോകുന്ന ഒരു ബ്രാന്‍ഡാണ് മാരുതി സുസുക്കി. ഡിസൈന്‍, ഇന്റീരിയര്‍, പെര്‍ഫോമന്‍സ്, ഇന്ധനക്ഷമത എന്നുവേണ്ട സവിശേഷതകള്‍ നിറഞ്ഞ കാറുകള്‍ നിരത്തിലിറക്കുന്ന രാജാക്കമ്മാരാണിവര്‍. ഹ്യുണ്ടായിയോടും മഹീന്ദ്രയോടും ടാറ്റയോടുമെല്ലാം ഒറ്റക്ക് മുട്ടാനുള്ള ധൈര്യം മാരുതിയോളം മറ്റാര്‍ക്കും ഇന്ത്യയിലില്ലെന്നു തന്നെ പറയാം. ഒരു കോംപാക്റ്റ് എസ്‌യുവി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്താത്ത മാരുതിയുടെ കിടിലന്‍ ഐറ്റമാണ് ഫ്രോങ്ക്സ്. ഇവനെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഷോറൂംമിലെത്തും മുമ്പ് ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.
ഡിസൈന്‍: മാരുതി സുസുക്കിയുടെ ഏറ്റവും ആകര്‍ഷണീയമായ കോംപാക്റ്റ് എസ്‌യുവികളില്‍ ഒന്നാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. ഡിസൈനിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമായി ബന്ധിപ്പിക്കുന്ന ക്രോം-ആക്‌സന്റ് ചെയ്ത നെക്‌സ സിഗ്‌നേച്ചര്‍ ഗ്രില്ലാണ്. ഇത് ഫ്രോങ്ക്സിന്റെ മുന്‍വശത്തെ ഒറ്റനോട്ടത്തിന്‍ ആരെയും വിഴ്ത്താന്‍ കഴിവുള്ളതാക്കി മാറ്റുന്നു.

കൂടാതെ സില്‍വര്‍ റൂഫ് റെയിലുകള്‍, സ്‌പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവ സൈഡ് പ്രൊഫൈല്‍ ഗംഭീരമാക്കുന്നു. ഒപ്പം വീല്‍ ആര്‍ച്ചുകള്‍ക്കും വശങ്ങള്‍ക്കും ചുറ്റുമുള്ള കറുത്ത ബോഡി ക്ലാഡിംഗ് ഫ്രോങ്ക്സിന്റെ എസ്‌യുവി രൂപഭംഗിയെ എടുത്തുക്കാണിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രവുമല്ല കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പ്രീമിയം ടച്ച് നല്‍കുന്ന സ്‌റ്റൈലിഷ് ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയ്ക്കൊപ്പം ഫ്രോങ്ക്സിന്റെ പിന്‍വശവും തിളങ്ങിനില്‍ക്കുന്നുണ്ട്.
ഇന്റീരിയര്‍: ഡിസൈന്‍ ഇങ്ങനെ ആണെങ്കില്‍ അകത്തെ ഇന്റീയറിന്റെ കാര്യം പറയുകയേ വേണ്ടല്ലോ. ഡോറൊന്ന് തുറന്നാല്‍ കണ്ണ് തള്ളിപ്പോകുന്ന ക്യാബിനാണ് മാരുതി സുസുക്കി ഫ്രോങ്ക്സിന്റേത്. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും, ക്രോം ആക്സന്റുകളും, ഉയര്‍ന്ന നിലവാരമുള്ള ഫിനിഷുകളും എല്ലാം കോര്‍ത്തിണക്കി അങ്ങേയറ്റം ആകര്‍ഷണം ഉളവാക്കുന്നുണ്ട് ക്യാബിന്‍.
നന്നായി ചിട്ടപ്പെടുത്തിയ ഡാഷ്ബോര്‍ഡിനൊപ്പം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുണ്ട്. ഇവയെ പിന്തുണയ്ക്കുന്ന വലിയ 9 ഇഞ്ച് പ്രോ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ തടസമില്ലാത്ത കണക്റ്റിവിറ്റിക്കും വിനോദത്തിനും യാതൊരു കുറവും ഉണ്ടാകുന്നില്ല.
ഇന്ധനക്ഷമത: ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ ഭാരം കുറഞ്ഞ കോംപാക്റ്റ് എസ്‌യുവി മികച്ച ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടതാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും ഒരു സിഎന്‍ജി വേരിയന്റും ഇതില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ഏകദേശം 22.8 കിലോമീറ്റര്‍/ലിറ്റര്‍ എന്ന ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുന്നുണ്ട്.
കൂടാതെ സിറ്റി ഡ്രൈവിംഗിന് സാധാരണയായി ഏകദേശം 14 മുതല്‍ 17 കിലോമീറ്റര്‍/ലിറ്ററും ഹൈവേ ഡ്രൈവിംഗിന് ഏകദേശം 18 മുതല്‍ 20 കിലോമീറ്റര്‍/ലിറ്ററും നല്‍കുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും ദൈനംദിന യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫ്രോങ്ക്സ് ഏറ്റവും മികച്ച ഓപ്ഷനാക്കി മാറ്റുന്നു. കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്നവര്‍ക്കാണെങ്കില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ-പെട്രോള്‍ എഞ്ചിനുണ്ട്.
ഇത് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഏകദേശം 21.5 കിലോമീറ്റര്‍/ലിറ്ററും ഓട്ടോമാറ്റിക് പതിപ്പിനൊപ്പം ഏകദേശം 20 കിലോമീറ്റര്‍/ലിറ്ററും മൈലേജും നല്‍കുന്നതിനൊപ്പം സ്‌പോര്‍ട്ടി പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.2 ലിറ്റര്‍ സിഎന്‍ജി വേരിയന്റ് വളരെ ലാഭകരമാണ്. കിലോഗ്രാമിന് 28.5 കിലോമീറ്റര്‍ ആണ് ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. അതിനാല്‍ ഇന്ധനച്ചെലവ് ലാഭിക്കാന്‍ ആഗ്രഹിക്കുന്ന ദൈനംദിന യാത്രക്കാര്‍ക്ക് വളരെ അനുയോജ്യമാണ് സിഎന്‍ജി വേരിയന്റ്.
സുരക്ഷ: വിട്ടുവീഴ്ച്ചകളില്ലാത്ത സുരക്ഷാ സവിശേഷതകളാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ വേരിയന്റുകളിലും ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എന്നിങ്ങനെ സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍ ഉണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുന്ന 360-ഡിഗ്രി ക്യാമറ എന്നിവയും കാറില്‍ ഉള്‍പ്പെടുന്നുണ്ട്.


Click it and Unblock the Notifications








