ഇന്നോവയല്ല, 25 കി.മീ മൈലേജും യാത്രാസുഖവുമുള്ള ടൊയോട്ട കാറിന് വില കൂടി! അധികം മുടക്കേണ്ടത് ഇത്ര
ഇന്ത്യയില്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ കാര്‍ മോഡലുകള്‍ക്ക് നല്ല സമയമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൂര്‍ണമായി അനുകൂലമായ ട്രെന്‍ഡ് നിലവിലില്ലാത്തതിനാല്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന കാറുകള്‍ ആളുകള്‍ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. വിവിധ ബോഡിസ്‌റ്റൈലുകളിലും വില നിലവാരത്തിലും ഇന്ന് ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ കിട്ടും. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എന്നിവയാണ് നിലവില്‍ രാജ്യത്തെ ജനപ്രിയമായ ഹൈബ്രിഡ് കാറുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടൊയോട്ട ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന കാമ്രി സെഡാന്‍ വിപണിയില്‍ എത്തിച്ചിരുന്നു.
ഇനി മുതല്‍ ഈ കാര്‍ വാങ്ങുന്നവര്‍ കുറച്ച് കൂടി പണം അധികം കൈയ്യില്‍ കരുതേണ്ടി വരും. ടൊയോട്ട കാമ്രിക്ക് ഇപ്പോള്‍ 50,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കാമ്രിയുടെ പുതിയ എക്‌സ്-ഷോറൂം വില 48.50 ലക്ഷം രൂപയായി. 2024 ഡിസംബറില്‍ കമ്പനി ഈ പ്രീമിയം സെഡാന്‍ പുതിയ അവതാരത്തില്‍ 48 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലായിരുന്നു വിപണിയില്‍ എത്തിച്ചത്. ടൊയോട്ട കാമ്രിയുടെ സവിശേഷതകള്‍, പവര്‍ട്രെയിന്‍, വില എന്നിവയെക്കുറിച്ച് വിശദമായി വായിക്കാം.

ഒമ്പതാം തലമുറ ആവര്‍ത്തനത്തിലുള്ള സെഡാന്‍ ടൊയോട്ടയുടെ TNGA-K പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. അന്യായ യാത്രാ സുഖവും ഡ്രൈവിംഗ് ഡൈനാമിക്സുമുള്ള 2025 കാമ്രി ലെക്‌സസില്‍ നിന്നും കുറച്ച് ഡിസൈന്‍ മാറ്റങ്ങളുംനവീകരണങ്ങളും സ്വീകരിച്ച് മുമ്പേത്തേക്കാള്‍ സ്‌പോര്‍ട്ടി ലുക്കിലാണ് വരുന്നത്. ചെറിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, U-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇടുങ്ങിയ ഗ്രില്ല് എന്നിവയെല്ലാമാണ് ഫ്രണ്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍.
ബമ്പറുകള്‍ക്ക് ഏതാണ്ട് ലെക്‌സസ് പോലെയുള്ള ആന്‍വില്‍ ആകൃതി കൊടുത്തിരിക്കുന്നു. ബോള്‍ഡായിട്ടുള്ള പുതിയ ക്യാരക്ടര്‍ ലൈന്‍, പുനര്‍രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍, പുതിയ C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ടൊയോട്ട കാമ്രിയുടെ വശങ്ങളിലെയും പിറകിലെയും പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

അകത്തേക്ക് കടന്നാല്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്ബോര്‍ഡ് ഡിസൈന്‍ എന്നിവയാണ് പുതിയ കാമ്രിക്കുള്ളില്‍ തീര്‍ത്തിരിക്കുന്നത്. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, ഡിജിറ്റല്‍ കീ ഫംഗ്ഷണാലിറ്റി തുടങ്ങിയ കിടിലന്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
പിന്‍ സീറ്റിലിരിക്കുന്നവര്‍ക്ക് റിയര്‍ സെന്റര്‍ കണ്‍സോളില്‍ റിക്ലൈന്‍ വെന്റിലേഷന്‍ സംവിധാനങ്ങള്‍, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിട്രാക്ടബിള്‍ സണ്‍ഷെയ്ഡുള്ള പനോരമിക് സണ്‍റൂഫ് എന്നിവയും കാമ്രി സെഡാനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ്‌ടൊയോട്ട കാമ്രിയുടെ സേഫ്റ്റി വശവും കിടിലമാണ്.

കാല്‍നടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കൊളിഷന്‍ സിസ്റ്റം, റഡാര്‍ അധിഷ്ഠിത ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ട്രെയ്സിംഗ് അസിസ്റ്റ്, റോഡ് സൈന്‍ അസിസ്റ്റ്, രാത്രിയില്‍ മികച്ച കാഴ്ച്ചക്കായി ഓട്ടോമാറ്റിക് ഹൈ ബീം എന്നിവയടങ്ങുന്ന ടൊയോട്ടയുടെ സേഫ്റ്റി സെന്‍സ് 3.0 സ്യൂട്ടും (ADAS) സെഡാനില്‍ ഒരുക്കിയിട്ടുണ്ട്. 9 എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.
പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, 2025 ടൊയോട്ട കാമ്രിയില്‍ 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്, ഇത് ഒരു ഹൈബ്രിഡ് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. കാറിന്റെ എഞ്ചിന് പരമാവധി 230 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. കാറിന്റെ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കാമ്രി ഉപഭോക്താക്കള്‍ക്ക് 25.49 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രാന്‍ഡ് അവകാശപ്പെടുന്നു. വിപണിയില്‍ സ്‌കോഡ സൂപ്പര്‍ബ് പോലുള്ള കാറുകളുമായി ടൊയോട്ട കാമ്രി മത്സരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








