വണ്ടി വിറ്റ് റെക്കോർഡിടാൻ ടൊയോട്ട മിടുക്കനാ; COROLLA വിറ്റ കണക്ക് അറിയാമോ
ലോകത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകളെപ്പറ്റി എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അങ്ങനെ ലിസ്റ്റ് എടുത്താൽ മുന്നിൽ തന്നെ കിടക്കുന്ന പേരാണ് ടൊയോട്ട കൊറോള. ലോകത്ത് ഇത് വരെ 5 കോടിയിൽ അധികം യൂണിറ്റുകളാണ് വിറ്റിരിക്കുന്നത്. 1966-ലാണ് സെഡാൻ വിപണിയിൽ എത്തുന്നത്. ഇത്തരമൊരു വിൽപ്പന കണക്കിലേക്ക് എത്താൻ നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാന കാര്യം വിശ്വാസ്യത തന്നെയാണ്. ടൊയോട്ടയുടെ വാഹനങ്ങളുടെ ഡ്യൂറബിളിറ്റിയും ക്വാളിറ്റിയും പേരുകേട്ടതാണല്ലോ. കൊറോളയിലെ എഞ്ചിനുകളും മെക്കാനിക്കൽ ഘടകങ്ങളും ദീർഘകാല ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ്. ചെലവുകുറവും, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയൊക്കെയാണ് ഇതാണ് വിൽപ്പന ഉയർത്തിയ പ്രധാന കാരണങ്ങൾ.
സെഡാൻ സെഗ്മെൻ്റിലെ തന്നെ ഏറ്റവും മൈലേജുളള വാഹനമായിരുന്നു കൊറോള. കോംപാക്ട് സെഡാൻ സെഗ്മെൻ്റിൽ കൊറോളയുടെ അത്രയും കംഫർട്ടും സേഫ്റ്റിയും, മികച്ച ഫീച്ചറുകളും നൽകുന്ന കാറുകൾ ചുരുക്കമായിരുന്നു എന്ന് തന്നെ പറയാം. എല്ലാം ഒറ്റ വണ്ടിയിൽ കിട്ടുമ്പോൾ ഫാമിലി കാറെന്ന കാര്യത്തിൽ പലരുടേയും ആദ്യ ഓപ്ഷനായി കൊറോളയ്ക്ക് മാറാൻ അധിക കാലം വേണ്ടി വന്നില്ല.

ഇനി ബ്രാൻഡിൻ്റെ ലോകത്തെങ്ങും നിറഞ്ഞുനിൽക്കുന്ന നെറ്റ്‌വർക്ക് മൂലം എല്ലാ രാജ്യത്തേക്കും കൊറോള എത്തി. ഏത് രാജ്യത്തും വാഹനത്തിൻ്റെ സ്പെയർ പാർട്സിൻ്റെ ലഭ്യത എന്നിവയെല്ലാം വാഹനത്തിൻ്റെ റീസെയിൽ വാല്യുവും വർധിപ്പിച്ചിട്ടുണ്ട്. 12 തലമുറകളിലൂടെ സഞ്ചരിച്ച് ഇന്ന് എത്തിനിൽക്കുമ്പോഴും എഞ്ചിൻ ഒട്ടും തന്നെ കിതച്ചിട്ടില്ല. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി ഹൈബ്രിഡ് എഞ്ചിൻ, കൂടുതൽ സുരക്ഷിതമായ പ്ലാറ്റ്ഫോം എന്നിവയെല്ലാം ലഭിച്ചു.
2003-ൽ ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്നത് കൊറോളയുടെ ഒൻപതാം തലമുറ മോഡലായിരുന്നു.ബ്ലംഗ്ലൂരുവിലായിരുന്നു ടെയോട്ടയുടെ പ്ലാൻ്റ് സ്ഥാപിച്ചിരുന്നത്. പുതിയ ടൊയോട്ട കൊറോള കൺസപ്റ്റ് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. 2025-ൽ ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച ഈ കൺസെപ്റ്റ് കാർ, ടൊയോട്ടയുടെ വരാനിരിക്കുന്ന ആധിപത്യത്തിന്റെ വ്യക്തമായ തെളിവാണ്. ടൊയോട്ടയുടെ മികച്ച മോഡലുകളിൽ ഒന്നിനെയാണ് പുതിയ കൊറോള കൺസെപ്റ്റ് പ്രതിനിധീകരിക്കുന്നത്.

ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ആഡംബരപരമായ സൗകര്യങ്ങളും സംയോജിപ്പിച്ച്, പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റിന്റെ ഡിസൈനും ഇന്റീരിയറും ആകർഷകമാക്കിയിട്ടുണ്ട്. കാറിന്റെ മുൻവശത്തുള്ള വീതിയേറിയ എൽഇഡി ലൈറ്റ് ബാർ വാഹനത്തിന് ആധുനിക രൂപം നൽകുന്നു. പിൻഭാഗത്ത് സമാനമായ ലൈറ്റ് സ്ട്രിപ്പും, സ്പോർട്ടി ഭാവം നൽകുന്ന ഒരു ചെറിയ ബിൽറ്റ്-ഇൻ സ്പോയിലറും നൽകിയിട്ടുണ്ട്.
സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, മനോഹരമായ ആംബിയന്റ് ലൈറ്റിംഗ്, മെറ്റാലിക് ആക്സന്റുകൾ എന്നിവ ക്യാബിനുള്ളിൽ ആഡംബര അനുഭവം വർദ്ധിപ്പിക്കുന്നു. പനോരമിക് ഗ്ലാസ് ക്യാബിൻ ഉള്ളിലേക്ക് പ്രകാശം കടത്തിവിടുകയും, വിശാലമായ അന്തരീക്ഷം നൽകുകയും ചെയ്യുന്നു. പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റിന്റെ ഇന്ധനക്ഷമതയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

എന്നിരുന്നാലും, വരാനിരിക്കുന്ന എല്ലാ പവർട്രെയിൻ ഓപ്ഷനുകളിലും മികച്ച പ്രകടനവും മൈലേജും നൽകാൻ ടൊയോട്ട ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെട്രോൾ, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, പൂർണ്ണ ഇലക്ട്രിക് എന്നിവ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു ഫ്ലെക്സിബിൾ മൾട്ടി-എനർജി പ്ലാറ്റ്‌ഫോമിലാണ് ഈ കൺസെപ്റ്റ് നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വേരിയന്റിനനുസരിച്ച് ഇന്ധനക്ഷമത വ്യത്യാസപ്പെടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications