ടൊയോട്ടയുടെ ഇ-വിറ്റാര എത്താൻ വൈകില്ല; എംജിയും ടാറ്റയും ഇനി ഷോറൂമിലിരിക്കും

ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ടൊയോട്ട തയ്യാറെടുക്കുന്നു എന്നതാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഏറെ ചർച്ചാവിഷയം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അർബൻ ക്രൂയിസർ bZ eV മോഡലാണ് കമ്പനി രാജ്യത്ത് എത്തിക്കുാൻ പദ്ധതിയിടുന്നത്. മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാരയെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ എസ്‌യുവി ടൊയോട്ട വികസിപ്പിക്കുന്നത്. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ആഗോള സഹകരണ കരാറിന്റെ ഭാഗമായാണ് സാങ്കേതികവിദ്യ കൈമാറ്റം. മാരുതിയുടെ ഇ-വിറ്റാരയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന അർബൻ ക്രൂയിസർ bZ eV നിലവിൽ ഇന്തോനേഷ്യൻ വിപണിയിൽ ഏകദേശം 40.78 ലക്ഷം രൂപയ്ക്ക് വിൽക്കുന്നുണ്ട്.

ഈ വാഹനം ഇന്ത്യയിൽ നിർമ്മിക്കാനാണ് ടൊയോട്ട ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ 49 kWh, 61.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമായ ഈ വാഹനം 172 bhp കരുത്തും 192 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആഗോള വിപണിയിലുള്ള bZ4X മോഡലിന്റെ ചെറിയ പതിപ്പായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ടൊയോട്ടയുടെ ഇൻടച്ച് കണക്റ്റഡ് സ്യൂട്ട് ഫീച്ചറുകളും ഇതിലുണ്ട്, ഇത് മൊബൈൽ ഫോൺ വഴി വാഹനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കും.

Toyota ev

കഴിഞ്ഞ ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സിബിഷനിൽ ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു. മാരുതിയുടെ ഇ-വിറ്റാര ഉപയോഗിക്കുന്ന അതേ ഹാർട്ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് അർബൻ ക്രൂയിസർ bZ eV-യും നിർമ്മിക്കുന്നത്. സുസുക്കിയുടെ ഗുജറാത്തിലെ നിർമാണപ്ലാൻ്റിൽ ഇരു കാറുകൾക്കും പൊതുവായ ഘടകങ്ങൾ ഉപയോഗിച്ച് ആയിരിക്കും നിർമാണം നടത്തുക.

ടൊയോട്ടയുടെ പതിപ്പിൽ ലുക്ക്, ബാഡ്ജിംഗ്, ഇൻ്റീരിയർ കളർ സ്കീം തുടങ്ങിയ കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് ഇതിൻ്റെ പ്രധാന ഹൈലൈറ്റ്. എന്തായാലും ടൊയോട്ട നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Toyota ev

അപ്ഡേറ്റ് ചെയ്‌ത അർബൻ ക്രൂയിസർ ഹൈറൈഡർ അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ മോഡലിനെ അപേക്ഷിച്ച് ഈ ഫേസ്ലിഫ്റ്റിൽ ചെറിയ മാറ്റങ്ങളുള്ള പുതിയ എക്‌സ്‌റ്റീരിയർ ഡിസൈനും കൂടുതൽ ആകർഷകമായ സ്റ്റൈലിംഗ് ഘടകങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാബിനിലായിരിക്കും കൂടുതൽ മാറ്റങ്ങൾ വരുത്തുന്നത്. ഏറ്റവും പ്രധാനമായി ലെവൽ 2 ADAS സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുമെന്ന് കരുതുന്നു.

ഇപ്പോൾ അന്താരാഷ്ട്ര വിപണികളിൽ ശ്രദ്ധ നേടുന്ന ഒരു പ്രീമിയം ഓഫ്-റോഡ് എസ്‌യുവിയാണ് ലാൻഡ് ക്രൂയിസർ പ്രാഡോ. ഈ മോഡൽ 2026 ഓടെ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) രൂപത്തിൽ ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്. ഇതിൽ 2.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ചെറിയ 1.87 kWh ഹൈബ്രിഡ് ബാറ്ററിയും ചേർന്ന ഒരു ഹൈബ്രിഡ് സെറ്റപ്പാണ് ഉപയോഗിക്കുന്നത്. ടച്ച്സ്ക്രീൻ ഇൻഫോട്ടൈൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക ഫീച്ചറുകളും പ്രതീക്ഷിക്കാം.

2026-ൽ എത്താൻ പോകുന്ന പുതിയ തലമുറ ടൊയോട്ട ഹിലക്സ് മുൻ മോഡലിനെ അപേക്ഷിച്ച് രൂപകൽപ്പനയിലും ശക്തിയിലും സാങ്കേതികതയിലും വലിയ മാറ്റങ്ങളോടെയാണ് വരുന്നത്. ഈ പിക്കപ്പ് ട്രക്കിനെ കൂടുതൽ ബഹുമുഖ ഉപയോഗത്തിന് യോജിക്കുന്ന രീതിയിൽ പുതുക്കിയിട്ടുണ്ട്. പുതിയ ഹിലക്സ് ഡീസൽ, മൈൽഡ്-ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും ലഭ്യമാകുന്നതായിരിക്കും എന്നതാണ് ഏറ്റവും പ്രധാനമായി പറയേണ്ട കാര്യം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 15, 2025, 6:00 [IST]
English summary
Toyota enters india ev segment all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X