കാല് കൊടുത്താൽ ഇവൻ പറക്കും; ഫോർച്ച്യൂണർ ആരാധകരുടെ മനം കവരാൻ GR-സ്പോർട് എത്തിപോയി

ലുക്കിലും വർക്കിലും ജനപ്രിയ 7 സീറ്റർ ഏതാണെന്ന ചോദിച്ചാൽ അത് ടൊയോട്ട കുടുംബത്തിലെ പിള്ളേർക്കാണെന്നായിരിക്കും എല്ലാവരുടേയും ഉത്തരം. കാര്യം ശരിയാണെങ്കിലും എംപിവികളിൽ ഇന്നോവ ക്രിസ്റ്റയും ഹൈക്രോസും ആണെങ്കിൽ എസ്‌യുവിയിൽ ഫോച്ച്യൂണറിനെ വെല്ലാൻ ഇതുവരെ ആരും വന്നിട്ടില്ല എന്നതാണ് സത്യം. ടൊയോട്ട ഫോർച്യൂണർ GR-Sport വേരിയൻ്റ് ദക്ഷിണാഫ്രിക്കൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. GR-S പതിപ്പ് ഒരുപാട് കാലമായി ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. വർഷങ്ങളായി തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിപണികളിൽ ഉണ്ട്. മാർച്ചിൽ ഔദ്യോഗിക ലോഞ്ച് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.

പുത്തൻ ഫോർച്ച്യൂണറിൻ്റെ മാറ്റങ്ങളിലേക്ക് വന്നാൽ പുറത്ത് കാര്യമായ മാറ്റങ്ങൾ എടുത്തു പറയാനില്ല. മുൻവശത്ത് സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ ആണ് ഈ വേരിയൻ്റിന് ലഭിക്കുന്നത്, അതിൽ ഫോഗ് ലാമ്പുകളും അരികുകളിൽ എൽഇഡി ലൈറ്റുകളും നൽകിയിട്ടുണ്ട്. ഹണികോമ്പ് പാറ്റേണുള്ള ഒരു GR ഗ്രില്ല് ലഭിക്കുന്നു. ബമ്പറിന് താഴെയുള്ള സ്കിഡ് പ്ലേറ്റ് വിഭാഗം എസ്‌യുവിക്ക് ഒരു പരുക്കൻ സ്വഭാവം കൊടുക്കുന്നുണ്ട്.

GR-

വശങ്ങളിലേക്ക് നോക്കിയാൽ കറുത്ത സൈഡ് പില്ലറുകൾ, മെച്ചപ്പെടുത്തിയ സൈഡ് സ്റ്റെപ്പുകൾ, വീൽ ആർച്ചുകൾ, കൂറ്റൻ 18 ഇഞ്ച് GR അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയെല്ലാം വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്. പിൻഭാഗത്ത്, അത് ആ സ്ലീക്ക് LED ടെയിൽലാമ്പുകളും ഒരു സ്പോർട്ടി GR ബമ്പറും വാഹനത്തിൽ ലഭിക്കുന്നുണ്ട്. പരിചിതമായ 2.8 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിൽ വരുന്നത്.

225 bhp ഉം 550 Nm പരമാവധി പവറും ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ വേണ്ടി റീകാലിബ്രേറ്റഡ് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ലഭിക്കുന്നത്. മറ്റ് മാറ്റങ്ങളിലേക്ക് നോക്കിയാൽ മോണോ-ട്യൂബ് ഷോക്ക് അബ്സോർബറുകൾ, GR-ട്യൂൺ ചെയ്ത ഓഫ്-റോഡ് സസ്‌പെൻഷൻ, GR ഫ്രണ്ട്, റിയർ ബമ്പറുകൾ, GR-തീം അൽകാന്റാര സ്‌പോർട്‌സ് സീറ്റുകൾ, മെറ്റാലിക് പെഡലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യത്തിലാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

GR-

ഫോർച്ച്യൂണറിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ ടൊയോട്ട വാഹനത്തിൻ്റെ വിലയിൽ വർധനവ് കൊണ്ടുവന്നിട്ടുണ്ട്.എസ്‌യുവിക്ക് ഇനി മുതൽ 50,000 രൂപ വരെ അധികം മുടക്കേണ്ടി വരും. സ്റ്റാൻഡേർഡ്, ലെജൻഡർ വേരിയന്റുകൾക്ക് പുതിയ വില ബാധകമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ 2.8 ഡീസൽ മാനുവൽ 4x2, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x2, 2.8 ഡീസൽ മാനുവൽ 4x4, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x4 എന്നീ വേരിയന്റുകൾക്ക് 40,000 രൂപ വില വർധനവ് ഉണ്ടായിട്ടുണ്ട്.

ടൊയോട്ട ഫോർച്യൂണർ ഇപ്പോഴും 2 എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ആദ്യത്തേതിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് പരമാവധി 186 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തേത് 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഫോർച്യൂണറിലുള്ളത്. 204 bhp പവറിൽ 500 Nm torque നൽകാൻ കഴിയുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്.

GR-

33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടൊയോട്ട ഫോർച്യൂണർ ഫീച്ചറുകളാലും സമ്പന്നമാണ്. എസ്‌യുവിയിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 18 ഇഞ്ച് അലോയ് വീലുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ്, സുരക്ഷയ്ക്കായി വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 7 എയർബാഗുകൾ എന്നിവയും ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. വില എത്ര കൂടിയാലും ഫോർച്യൂണർ വാങ്ങാൻ ആളുണ്ടെന്നത് കാലം തെളിയിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 13:27 [IST]
English summary
Toyota fortuner gr sport south africa launch features revealed inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X