ഇനി കുറച്ച് ഡീസല്‍ അടിച്ചാല്‍ മതി, ഓടിക്കാനും സുഖം! ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് ഉടന്‍ വിപണിയിലെത്തും

വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യയില്‍ ഒരു കള്‍ട്ട് ഫാന്‍ബേസ് സൃഷ്ടിച്ച സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്‌യുവി കൂടിയാണ്. എസ്‌യുവി ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫോര്‍ച്യൂണര്‍ മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണത്തില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ സംവിധാനവുമായി വരുന്ന ഭീമന്‍ എസ്‌യുവിയുടെ ഉത്പാദനം ഇതിനകം ആരംഭിച്ചതായാണ് വിവരം. ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് ഇതിനകം തന്നെ ആഗോളതലത്തില്‍ വില്‍പ്പനക്ക് ലഭ്യമാണ്.

ഇപ്പോള്‍ ടൊയോട്ട കമ്പനി ഹൈബ്രിഡ് ഹൃദയവുമായി വരുന്ന ഫോര്‍ച്യൂണര്‍ എസ്‌യുവി അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, കമ്പനി ഇതുവരെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ടൊയോട്ട ഫോര്‍ച്യൂണര്‍ മൈല്‍ഡ്-ഹൈബ്രിഡ് വാഹനത്തെ കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

toyota fortuner side design

വരാനിരിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ ഡീസല്‍ ഹൈബ്രിഡില്‍ 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ജിഡി സീരീസ് എഞ്ചിന്‍ ഉള്‍ക്കൊള്ളുന്ന 48-V മൈല്‍ഡ് ഹൈബ്രിഡ് യൂണിറ്റ് ഉപയോഗിക്കുമെന്ന് കരുതുന്നു. 48V ബാറ്ററി പായ്ക്കിനൊപ്പം ആള്‍ട്ടര്‍നേറ്ററിന് പകരമായി ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ നല്‍കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാധാരണഗതിയില്‍ ഹൈബ്രിഡ് കാറുകളുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് മൈലേജ്.

മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണവുമായി എത്തുന്ന ഫോര്‍ച്യൂണറിന്റെയും മൈലേജില്‍ വര്‍ധനവുണ്ടാകും. ഹൈബ്രിഡ് പതിപ്പ് നിലവിലുള്ള പതിപ്പിനെ അപേക്ഷിച്ച് മൊത്തത്തില്‍ ഇന്ധനക്ഷമത 10 ശതമാനം വര്‍ദ്ധിപ്പിക്കുകയും മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുമെന്നും പറയപ്പെടുന്നു. ആഗോളതലത്തില്‍, പുതിയ മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ഓഫ്-റോഡ് ശേഷിയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടൊയോട്ട പറയുന്നുണ്ട്.

toyota fortuner

700mm എന്ന മികച്ച വാട്ടര്‍ വേഡിംഗ് ശേഷിയുള്ള ഓഫ്-റോഡ് കഴിവുകളുമായി എസ്യുവി വിപണിയിലെത്തുമെന്ന് കരുതുന്നു. ടൊയോട്ട ഫുള്‍-സൈസ് എസ്യുവിയില്‍ മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണം സംയോജിപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, 2021-ല്‍ കമ്പനി ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് സിസ്റ്റത്തോട് കൂടി അവതരിപ്പിച്ചിരുന്നുവെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ അത് ഉപേക്ഷിക്കപ്പെട്ടു.

എന്നിരുന്നാലും, തിരഞ്ഞെടുത്ത വിപണികളില്‍ മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയ ടൊയോട്ട ഫോര്‍ച്യൂണറും ഹൈലക്‌സും വില്‍പ്പനക്കെത്തുന്നുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ആഗോള വിപണികളിലാണ് മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരത്തോട് കൂടിയ ഫോര്‍ച്യൂണര്‍ വാങ്ങാന്‍ സാധിക്കുക. ടൊയോട്ട ഫോര്‍ച്യൂണര്‍ ഹൈബ്രിഡിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

toyota fortuner front seat

മൊത്തത്തിലുള്ള റോഡ് പ്രസന്‍സിന്റെ കാര്യത്തിലും മാറ്റം പ്രതീക്ഷിക്കുന്നില്ല. എസ്‌യുവി നിലവിലെ പതിപ്പിന്റെ അതേ സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് തന്നെയായിരിക്കും പിന്തുടരുക. ഇതിന് അതേ ഹെഡ്ലൈറ്റ് സജ്ജീകരണം, സമാനമായ ഫ്രണ്ട് ഗ്രില്‍, ബോള്‍ഡ് സ്റ്റാന്‍സുള്ള വലിയ ബോണറ്റ് എന്നിവ ലഭിക്കും.
കാറിന്റെ വേരിയന്റുകളെയും വിലയെയും കുറിച്ച് ബ്രാന്‍ഡ് ഇതുവരെ യാതൊരു വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

ലോഞ്ച് തീയതി അടുക്കുമ്പോള്‍ കമ്പനി തന്നെ ഔദ്യോഗികമായി ഇവ വെളിപ്പെടുത്തുന്നതായിരിക്കും. നിലവില്‍ ഹൈബ്രിഡ് ഹൃദയവുമായി എത്തുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഇന്ത്യയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോഡല്‍ നിരയിലേക്ക് മറ്റൊരു ഹൈബ്രിഡ് മോഡല്‍ കൂടി ചേരുന്നത് വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് ടൊയോട്ട കരുതുന്നത്. ഏതായാലും ഹൈബ്രിഡ് ഫോര്‍ച്യൂണറിന്റെ വരവിനായി നമുക്കിനി കാത്തിരിക്കാം.

More from DriveSpark

Article Published On: Monday, May 5, 2025, 15:30 [IST]
English summary
Toyota fortuner hybrid expected to hit indian market next month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X