വിശ്വസിച്ചാലും ഇല്ലെങ്കിലും! വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഫോര്‍ച്യൂണര്‍ നിര്‍ത്തലാക്കുന്നു

വലിയ ഫുള്‍സൈസ് എസ്‌യുവികള്‍ ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌ന വാഹനങ്ങളില്‍ ഒന്നായിരിക്കും ടൊയോട്ട ഫോര്‍ച്യൂണര്‍ (Toyota Fortuner). രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയുമെല്ലാം ഇഷ്ട വാഹനമായ ഫോര്‍ച്യൂണര്‍ അക്ഷരാര്‍ത്ഥത്തില്‍ എതിരാളികള്‍ ഇല്ലാതെ ഇന്ത്യയിലെ ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ അര്‍മാദിക്കുകയാണ്. ഫോര്‍ഡ് എന്‍ഡവര്‍ കളംവിട്ടതോടെ ഇവിടം ഫോര്‍ച്യൂണറിന്റെ ഏകാധിപത്യ ഭരണമാണ്. അതേസമയം തന്നെ ടൊയോട്ട പുറത്തിറക്കുന്ന ഹൈലക്‌സ് (Toyota Hilux) പിക്കപ്പ് ട്രക്കിന് ഇന്ത്യയില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുമില്ല. പിക്കപ്പ് ട്രക്കുകള്‍ ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടുനടക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമാണ് ഇവിടെ കാര്യങ്ങള്‍.

ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ വില്‍പ്പനയില്‍ മിന്നിത്തിളങ്ങുമ്പോള്‍ ഹൈലക്‌സ് നിറംമങ്ങുന്നു. എന്നാല്‍, പിക്കപ്പ് കള്‍ച്ചര്‍ നിലവിലുള്ള ഓസ്ട്രേലിയയില്‍ സ്ഥിതി വിഭിന്നമാണ്. കങ്കാരുക്കളുടെ നാട്ടില്‍ ഹൈലക്‌സ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കാറുകളില്‍ ഒന്നാണ്. മറുവശത്ത് ഫോര്‍ച്യൂണറിന്റെ വില്‍പ്പന ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എസ്‌യുവി പ്രേമികളെ ദുഖത്തിലാഴ്ത്തി ഫോര്‍ച്യൂണര്‍ നിര്‍ത്തലാക്കാന്‍ ടൊയോട്ട ഓസ്ട്രേലിയ തീരുമാനമെടുത്തിരിക്കുകയാണ്.

toyota fortuner discontinue australia

ഏകദേശം 11 വര്‍ഷമായി ഓസ്ട്രേലിയന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്ന മോഡല്‍ ആണ് ഫോര്‍ച്യൂണര്‍. നിലവില്‍ രണ്ടാം തലമുറ ആവര്‍ത്തനത്തിലുള്ള ഫോര്‍ച്യൂണര്‍ 2015-ലാണ് ആദ്യമായി ഓസ്‌ട്രേലിയയില്‍ വില്‍പ്പനക്കെത്തിയത്. ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ ആണ് രാജാവെങ്കില്‍ ഓസ്‌ട്രേലിയയില്‍ ഫോര്‍ഡ് എവറസ്റ്റ് (എന്‍ഡവര്‍) ആണ് സിംഹാസനം അലങ്കരിക്കുന്നത്. മാത്രമല്ല സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഹൈലക്‌സും ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയും വരെ ഫോര്‍ച്യൂണറിന്റെ വില്‍പ്പനക്ക് തടസമായി നിലകൊള്ളുന്നു.

2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 2,928 ഫോര്‍ച്യൂണറാണ് ജാപ്പനീസ് ബ്രാന്‍ഡ് ഓസ്‌ട്രേലിയയില്‍ വിറ്റഴിച്ചത്. ഇതേകാലയളവില്‍ തന്നെ ഫോര്‍ഡ് എവറസ്റ്റ് 21,915 യൂണിറ്റും ഇസുസു MU-X 12,499 യൂണിറ്റും വില്‍പ്പന നേടി. ടൊയോട്ടയുടെ തന്നെ ലാന്‍ഡ് ക്രൂയിസറിന്റെ വില്‍പ്പന 23,298 യൂണിറ്റുകളായിരുന്നു.
2026 ഓടെ ഫോര്‍ച്യൂണറിനെ കമ്പനി അതിന്റെ നിരയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ടൊയോട്ട ഓസ്ട്രേലിയയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഷോണ്‍ ഹാന്‍ലി സ്ഥിരീകരിച്ചിട്ടുണ്ട്.

toyota fortuner discontinue australia

വൈവിധ്യമാര്‍ന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കിനോടാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്നും അല്ലാത്തവര്‍ ലാന്‍ഡ് ക്രൂയിസര്‍ കുടുംബത്തിലേക്ക് മാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫോര്‍ച്യൂണര്‍ ഒരിക്കലും ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ ആകാന്‍ പോകുന്നില്ലെന്നും എന്നാല്‍ അത് അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും ഹാന്‍ലി പരാമര്‍ശിച്ചു. അതേസമയം ഡൗണ്‍അണ്ടറില്‍ ഫോര്‍ച്യൂണറിന് പകരക്കാരനെ കൊണ്ടുവരുന്നത് സംബന്ധിച്ച് ടൊയോട്ട ഒന്നും തന്നെ മിണ്ടിയിട്ടില്ല.

ഹൈലക്‌സുമായി ലാഡര്‍-ഫ്രെയിം അണ്ടര്‍പിന്നിംഗുകളും പവര്‍ട്രെയിനും പങ്കിടുന്ന ഫോര്‍ച്യൂണറിന് 150 kW പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.8 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പാര്‍ട്ട് ടൈം ഫോര്‍-വീല്‍ ഡ്രൈവും ഇതില്‍ ഉള്‍പ്പെടുന്നു.

toyota fortuner discontinue australia

ഓസ്‌ട്രേലിയയില്‍ ഫോര്‍ച്യൂണറിന്റെ വില ഏകദേശം 59,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 34.35 ലക്ഷം രൂപ വരും. ടോപ് സ്‌പെക് വേരിയന്റിന് ഏകദേശം 72,500 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ് വില (ഏകദേശം 42.23 ലക്ഷം രൂപ). അതേസമയം ഏകദേശം 45.71 ലക്ഷം രൂപ മൂല്യം വരുന്ന 78,550 ഓസ്‌ട്രേലിയന്‍ ഡോളര്‍ മുതലാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വില തുടങ്ങുന്നത്.

പിക്കപ്പ് ട്രക്ക് സംസ്‌കാരം നിലവിലില്ലാത്ത ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. എസ്‌യുവി ഇവിടെസ്റ്റാറ്റസ് ചിഹ്നമായി കണക്കാക്കപ്പെടുന്നു. മോഡേണ്‍ കാറുകളിലെ ട്രെന്‍ഡിംഗ് ഫീച്ചറായ സണ്‍റൂഫ് പോലും ഇല്ലാതിരുന്നിട്ടും ഫോര്‍ച്യൂണറിന്റെ വില്‍പ്പനയ്ക്ക് യാതൊരു ഇടിവും നേരിട്ടിട്ടില്ല. ടൊയോട്ട ഉടന്‍ തന്നെ ഇന്ത്യയില്‍ പുതിയ തലമുറ ഫോര്‍ച്യൂണര്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഹൈലക്‌സിന്റെ പുതിയ തലമുറ പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫോര്‍ച്യൂണര്‍ പണികഴിപ്പിക്കുക. വരും ദിവസങ്ങളില്‍ ഇതിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ കമ്പനി പുറത്തുവിടുന്നതായിരിക്കും.

More from DriveSpark

Article Published On: Friday, November 14, 2025, 8:00 [IST]
English summary
Toyota fortuner suv to be discontinued in australia around mid 2026 due to poor sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X