ടൊയോട്ട സ്റ്റിക്കറുള്ള 'മാരുതി' വാങ്ങാന്‍ ജനക്കൂട്ടം! 31 കി.മീ മൈലേജുള്ള കാര്‍ ഈ റേറ്റില്‍ വിറ്റാല്‍ പിന്നെ...

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയ്യില്‍ അത്യാവശ്യം പണമുള്ളവര്‍ക്ക് മാത്രമായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ (Toyota) കാറുകള്‍ വാങ്ങാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇന്ന് കഥമാറി.നാട്ടുകാരായ സുസുക്കിയുമായുള്ള (Suzuki) പങ്കാളിത്തത്തിന് കീഴില്‍ ചെറുകാറുകള്‍ ടൊയോട്ട റീബാഡ്ജ് ചെയ്ത് പുറത്തിറക്കാന്‍ തുടങ്ങിയതോടെ ടൊയോട്ടയുടെ ഇന്ത്യയിലെ ഷോറൂമുകളില്‍ തിരക്കേറി. നിലവില്‍ ടെയോട്ടയുടെ ഇന്ത്യന്‍ വില്‍പ്പനയുടെ പകുതിയോളം സംഭാവന ചെയ്യുന്നത് റീബാഡ്ജ്ഡ് കാറുകളാണ്. അതില്‍ പ്രധാനപ്പെട്ട മോഡലാണ് ഗ്ലാന്‍സ. മാരുതിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് ഗ്ലാന്‍സ. ടൊയോട്ട ഗ്ലാന്‍സക്ക് പോയ മാസം എത്ര വില്‍പ്പന നേടാന്‍ സാധിച്ചുവെന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട ഇന്ത്യയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്നോവ, ഹൈറൈഡര്‍ എന്നീ മോഡലുകള്‍ കഴിഞ്ഞാല്‍ മികച്ച വില്‍പ്പന നേടുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണ് ഗ്ലാന്‍സ (Toyota Glanza Sales). 2025 ഫെബ്രുവരിയില്‍ ടൊയോട്ട 4,596 ഗ്ലാന്‍സ കാറുകള്‍ വിറ്റു. 2024 ഫെബ്രുവരിയില്‍ ഈ സംഖ്യ 4,581 ആയിരുന്നു. അതായത് 2024 ഫെബ്രുവരിയെ അപേക്ഷിച്ച് 2025 ഫെബ്രുവരിയില്‍ 15 ടൊയോട്ട ഗ്ലാന്‍സ കാറുകള്‍ അധികം വിറ്റു.

toyota glanza enticing silver

ടൊയോട്ട ഗ്ലാന്‍സ കാര്‍ വില്‍പ്പനയില്‍ നേരിയ വളര്‍ച്ച നേടിയതായാണ് വില്‍പ്പന റിപ്പോര്‍ട്ട് കാണിക്കുന്നത്. 2025 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 ഹാച്ച്ബാക്കുകളുടെ പട്ടികയില്‍ ടൊയോട്ട ഗ്ലാന്‍സ ഏഴാം സ്ഥാനം നേടി. 19879 യൂണിറ്റ് വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍ ആണ് ഒന്നാമത്. മാരുതി സ്വിഫ്റ്റ് (16269 യൂണിറ്റ്) രണ്ടാമതും ഗ്ലാന്‍സയുടെ മാരുതി കസിന്‍ മോഡലായ ബലേനോ (15480 യൂണിറ്റും) മൂന്നാമതുമുണ്ട്.

മാരുതി ആള്‍ട്ടോ (8541), ടാറ്റ ടിയോഗോ (6954), ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് (4960) എന്നിവയാണ് ഗ്ലാന്‍സയുടെ മുന്നിലുള്ള മറ്റ് കാറുകള്‍. ബലേനോയെ കൂടാതെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് ഗ്ലാന്‍സയുടെ മറ്റ് എതിരാളികള്‍. ഇതില്‍ 3627 യൂണിറ്റ് വില്‍പ്പനയുമായി i20 മാത്രമാണ് ടോപ് 10 ഹാച്ച്ബാക്ക് പട്ടികയിലുള്ളത്.

toyota glanza

ഗ്ലാന്‍സയെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ബേസ് വേരിയന്റിന്റെ വില 6.90 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റ് വാങ്ങാന്‍ 10 ലക്ഷം രൂപ മുടക്കണം. എക്സ്-ഷോറൂം വിലകളാണിത്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണെങ്കിലും വേര്‍തിരിച്ചറിയാനായി ചില്ലറ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ്, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ ഗ്ലാന്‍സയില്‍ നല്‍കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 360 ഡിഗ്രി ക്യാമററ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

90 PS പവറും 113 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സയുടെ ഹൃദയം. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 77.5 PS പവര്‍ മാത്രമേ നല്‍കുകയുള്ളൂ. പവര്‍ ഔട്ട്പുട്ട് കുറഞ്ഞാലും മികച്ച മൈലേജാണ് ഗ്ലാന്‍സ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്.

ഗ്ലാന്‍സയുടെ പെട്രോള്‍ മോഡലിന്റെ മൈലേജ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ്. അതേസമയം ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് എന്നിവയ്ക്ക് പകരമായി പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ടൊയോട്ട ഗ്ലാന്‍സ പരിഗണിക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, March 25, 2025, 12:33 [IST]
English summary
Toyota glanza posted 4596 unit sales in february 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X