6 എയർബാഗിനൊപ്പം ഈ ഹാച്ച്ബാക്കിൻ്റെ വിലയും കൂട്ടി! 30 കിലോമീറ്റർ മൈലേജുളള ജനപ്രിയ മോഡൽ
30 കിലോമീറ്റർ മൈലേജുളള ജനപ്രിയ ഹാച്ച്ബാക്ക് ഏതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നാൽ പെട്രോളിൽ 30 കിലോമീറ്റർ മൈലേജിന് പകരം സിഎൻജിയിലാണ് ഈ ഹാച്ച്ബാക്ക് മൈലേജ് കാ ബാപ്പ് ആയി മാറുന്നത്. ബലേനോയുടെ ഇരട്ട സഹോദരനായി വിപണിയിൽ എത്തിയ ടൊയോട്ട ഗ്ലാൻസയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും കാര്‍ വാങ്ങാം. ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണെങ്കിലും നിര്‍മ്മാണത്തില്‍ ചെറിയ പരിഷ്‌കാരങ്ങളോടെയാണ് കാര്‍ വരുന്നത് എന്നതാണ് വാഹനത്തിൻ്റെ ഹൈലൈറ്റ്. എന്തായാലും ഇനി ഹാച്ച്ബാക്ക് സ്വന്തമാക്കാൽ അൽപ്പം കൂടുതൽ പണം കരുതിക്കോളു എന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
ടൊയോട്ട ഗ്ലാൻസയുടെ എല്ലാ വേരിയൻ്റുകൾക്കും 8000 രൂപ മുതൽ 12000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് ഓഫറുകൾ പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇതൊരു സങ്കടവാർത്തയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല, എന്തായാലും 6 എയർബാഗ് സ്റ്റാൻഡേർഡായി നൽകുന്നത് കൊണ്ടാവാം ചിലപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് തോന്നുന്നത്.

ബലോനോയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ആവശ്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഇതില്‍ ടൊയോട്ട വരുത്തിയിട്ടുണ്ട്. ക്യാബിനുള്ളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാറിന് ലഭിക്കുന്നു. കൂടാതെ, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗ്ലാന്‍സയ്ക്ക് ലഭിക്കുന്നു. 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 360 ഡിഗ്രി ക്യാമററ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു. 90 PS പവറും 113 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സക്ക് തുടിപ്പേകുന്നത്.

ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. ഇതിനുപുറമെ, ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിന്റെ ഓപ്ഷനിലും ഈ കാര്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ എഞ്ചിന്റെ പവര്‍ 77.5 PS ആയി കുറയുന്നു. പവര്‍ ഔട്ട്പുട്ട് കുറഞ്ഞാലും മികച്ച മൈലേജാണ് ഗ്ലാന്‍സ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി മോഡലിന്റെ മൈലേജ് കിലോഗ്രാമിന് 30.61 കിലോമീറ്ററാണ്.
അതേസമയം, ഗ്ലാന്‍സയുടെ പെട്രോള്‍ മോഡലിന്റെ മൈലേജ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ്. ഐഡില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ഫീച്ചറും കാറില്‍ ലഭ്യമാണ്. പ്രീമിയം സവിശേഷതകളുള്ള ഒരു വിശ്വസനീയമായ ഹാച്ച്ബാക്ക് തേടുന്നവര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ ഒരു മികച്ച ഓപ്ഷനാണ്. കുറഞ്ഞ വിലയ്ക്ക് പ്രീമിയം സവിശേഷതകളും ശക്തമായ സുരക്ഷയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കും ടൊയോട്ട ഗ്ലാന്‍സ പരിഗണിക്കാവുന്നതാണ്.
സിഎന്‍ജി പവര്‍ട്രെയിനിന്റെ ഓപ്ഷനും ഉള്ളതിനാല്‍ മൈലേജിനെക്കുറിച്ചും ടെന്‍ഷനില്ല. ബജറ്റ് അല്‍പ്പം കുറയ്‌ക്കേണ്ടതുണ്ടെങ്കില്‍ മാരുതി ബലേനോയടക്കമുള്ള മറ്റ് എതിരാളികളെയും പരിഗണിക്കാവുന്നതാണ്. ബലേനോയെ കൂടാതെ ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 എന്നിവയാണ് ഗ്ലാന്‍സയുടെ എതിരാളികള്‍. ഈ ഓണക്കാലത്ത് അൽപ്പം വില കൂടുതൽ മുടക്കേണ്ടി വന്നാലും സേഫ്റ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താത്ത ടൊയോട്ട തന്നെ വാങ്ങുന്നതായിരിക്കും നല്ല തീരുമാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








