കുറഞ്ഞ വിലയില്‍ 31KM മൈലേജുള്ള ടൊയോട്ട കാര്‍! കഴിഞ്ഞ മാസം വാങ്ങിയവരുടെ എണ്ണം കണ്ട് ഞെട്ടിയത് മാരുതി

ആധുനിക സൗകര്യങ്ങളും മികച്ച ഇന്ധനക്ഷമതയുമുള്ള പ്രീമിയം ഹാച്ച്ബാക്ക് തിരയുന്ന മിഡില്‍ ക്ലാസിനെ ലക്ഷ്യം വെച്ച് 2019-ല്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയിലെത്തിച്ച കാര്‍ ആണ് ഗ്ലാന്‍സ. വിപണിയില്‍ എത്തിയ ശേഷം ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വില്‍പ്പന ഉയര്‍ത്തുന്നതില്‍ ഗ്ലാന്‍സ കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 6 വര്‍ഷമായി വില്‍പ്പനയിലുള്ള പ്രീമിയം ഹാച്ച്ബാക്ക് യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കി ബലേനോയുടെ റീബാജഡ് പതിപ്പാണ്. മാരുതിയുടെ മോഡലിനേക്കാള്‍ വില കൂടുതലാണെങ്കിലും വാറണ്ടിയിലും സര്‍വീസിലുമെല്ലാം ഗ്ലാന്‍സയ്ക്കാണ് മുന്‍തൂക്കം. 2025 മെയ് മാസത്തില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ മാരുതി കസിന്‍ മോഡലായ ഗ്രാന്‍ഡ് വിറ്റാരയെ ആദ്യമായി വില്‍പ്പനയില്‍ മറികടന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഗ്ലാന്‍സയുടെയും ബലേനോയുടെയും വില്‍പ്പന കണക്കുകള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. അതാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. 2025 മെയ് മാസത്തില്‍ ടൊയോട്ട ഗ്ലാന്‍സയുടെ വില്‍പ്പന വര്‍ധിച്ചു. അടുത്തിടെ പുറത്തിറങ്ങിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 മെയ് മാസത്തില്‍ 4,753 ടൊയോട്ട ഗ്ലാന്‍സ കാറുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് അതായത് 2024 മെയ് മാസത്തില്‍ ടൊയോട്ട പ്രീമിയം ഹാച്ചിന്റെ വില്‍പ്പന 4,517 യൂണിറ്റ് മാത്രമായിരുന്നു.

toyota glanza insta blue

വാര്‍ഷികാടിസ്ഥാനത്തില്‍ ഗ്ലാന്‍സ 5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ മാത്രമല്ല മുന്‍ മാസമായ ഏപ്രിലുമാതി താരതമ്യം ചെയ്യുമ്പോഴും കാറിന്റെ വില്‍പ്പന കൂടിയതായി കാണാം. 2025 ഏപ്രില്‍ മാസത്തില്‍ 4,132 ടൊയോട്ട ഗ്ലാന്‍സ കാറുകള്‍ മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍ നമ്മള്‍ ഇതിനകം സൂചിപ്പിച്ചതുപോലെ 2025 മെയ് മാസത്തില്‍ 4,753 യൂണിറ്റ് വില്‍പ്പനയോടെ 15.03 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഗ്ലാന്‍സ വില്‍പ്പനയില്‍ വളര്‍ച്ച നേടുന്നത് ഏതായാലും ജാപ്പനീസ് കമ്പനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.

ഇതേസമയം മാരുതി സുസുക്കി ബലേനോയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 2025 മെയില്‍ ബലേനോയുടെ വില്‍പ്പന 11618 യൂണിറ്റായിരുന്നു. 2024 മെയ് മാസത്തിലെ 12842 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 9.53 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, 2025 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി ബലേനോയുടെ വില്‍പ്പന 11.85 ശതമാനം കുറഞ്ഞു. 13180 യൂണിറ്റായിരുന്നു ഏപ്രിലിലെ വില്‍പ്പന. മാരുതി സുസുക്കിയുമായുള്ള സഖ്യം ടൊയോട്ടയ്ക്ക് ഗുണം ചെയ്യുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

toyota glanza

ടൊയോട്ട ഗ്ലാന്‍സയുടെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ പ്രാരംഭ വില വെറും 6.90 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 10 ലക്ഷം രൂപയാണ്. എക്സ്-ഷോറൂം വിലയാണിത്. ഇന്‍സ്റ്റാ ബ്ലൂ, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സില്‍വര്‍, സ്പോര്‍ട്ടിംഗ് റെഡ്, കഫേ വൈറ്റ് എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഗ്ലാന്‍സ ലഭ്യമാവുക.

9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ്, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, റിയര്‍ എസി വെന്റുകളോടുകൂടിയ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

toyota glanza interior

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (എഎംടിയില്‍ മാത്രം), ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നീ സേഫ്റ്റി സവിശേഷതകള്‍ കാറിലുണ്ട്. ബലേനോയുടെ അതേ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്ലാന്‍സയ്ക്കും തുടിപ്പേകുന്നത്.

90 bhp പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കുന്നു. സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനിലും പ്രീമിയം ഹാച്ച് വാങ്ങാനാകും. സിഎന്‍ജി മോഡില്‍ 76.43 bhp പവറും 98.5 Nm ടോര്‍ക്കും മാത്രം നല്‍കുന്ന പവര്‍ട്രെയിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമാണ് ജോടിയാക്കുന്നത്.

ഗ്ലാന്‍സയുടെ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം എഎംടി മോഡലുകള്‍ 22.94 കിലോമീറ്റര്‍ മൈലേജും സിഎന്‍ജി പതിപ്പിന് 30.61 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ടൊയോട്ട അവകാശപ്പെടുന്നത്. ടൊയോട്ട ബ്രാന്‍ഡില്‍ ഒരു മാരുതി സുസുക്കി കാര്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്ലാന്‍സ അതിനുള്ള നല്ലൊരു ഓപ്ഷനാണ്. മാരുതി സുസുക്കി ബലേനോയുമായി മാത്രമല്ല ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് പോലുള്ള കാറുകളുമായും ടൊയോട്ട ഗ്ലാന്‍സ മത്സരിക്കുന്നു.

More from DriveSpark

Article Published On: Saturday, June 21, 2025, 11:00 [IST]
English summary
Toyota glanza registered 4753 unit sales in 2025 may 15 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X