30.61KM മൈലേജുള്ള ടൊയോട്ട കാര്‍ ₹1 ലക്ഷം ഓഫറിട്ട് വിറ്റുതീര്‍ക്കുന്നു! അല്ലെങ്കിലേ വില 6.39 ലക്ഷം മാത്രം

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന മാസത്തില്‍ ടൊയോട്ട തങ്ങളുടെ പ്രീമിയം, മാസ്-മാര്‍ക്കറ്റ് കാറുകള്‍ക്ക് ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള എസ്‌യുവികള്‍, ആഡംബര എംപിവികള്‍ മുതല്‍ ഹൈബ്രിഡ്, ക്രോസ്ഓവറുകള്‍ വരെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ആനുകൂല്യത്തില്‍ അവ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. 15,000 മുതല്‍ ആഡംബര ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ക്ക് 13.6 ലക്ഷത്തിലധികം വരെയുള്ള ആനുകൂല്യങ്ങളുടെ വിശാലമായ ശ്രേണിയാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്‌ചേഞ്ച് ഓഫറുകള്‍, കോര്‍പ്പറേറ്റ് ബെനഫിറ്റുകള്‍, റഫറല്‍ ആനുകൂല്യങ്ങള്‍, എക്‌സ്റ്റന്റഡ് വാറണ്ടി പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഡിസംബര്‍ മാസത്തെ സ്‌കീമുകള്‍ ഗ്ലാന്‍സ, ടൈസര്‍, ഹൈറൈഡര്‍, റൂമിയോണ്‍, ഇന്നോവ, ഹൈലക്‌സ്, കാമ്രി, വെല്‍ഫെയര്‍, ലാന്‍ഡ് ക്രൂയിസര്‍ LC 300 എന്നിവയിലുടനീളം ബാധകമാണ്. ടൊയോട്ടയുടെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വിപുലമായ ഇയര്‍ എന്‍ഡ് ഓഫര്‍ പ്രോഗ്രാമുകളില്‍ ഒന്നാണ് ഇത്. ടൊയോട്ടയുടെ എന്‍ട്രി ലെവല്‍ കാറായ ഗ്ലാന്‍സയുടെ ശ്രദ്ധേയമായ ഇയര്‍ എന്‍ഡ് ആനുകൂല്യങ്ങളാണ് ഇൗ ലേഖനത്തില്‍ വിശദമായി പറയാന്‍ പോകുന്നത്.

toyota glanza side design

അറിയാത്തവര്‍ക്കായി ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിനെ ഒന്ന് പരിചയപ്പെട്ടിട്ടാകാം ഓഫറുകളിലേക്ക് കടക്കുന്നത്. മാരുതിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണ് ഗ്ലാന്‍സ. ഇരു ജാപ്പനീസ് ബ്രാന്‍ഡുകളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ബലേനോ ടൊയോട്ട ഗ്ലാന്‍സയെന്ന പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വില്‍ക്കുന്നത്. റീബാഡ്ജ്ഡ് പതിപ്പായിട്ട് കൂടി ഇതിനോടകം രണ്ട് ലക്ഷത്തിലധികം ഗ്ലാന്‍സകള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ഒതുക്കമുള്ള രൂപകല്‍പ്പന, ഫീച്ചര്‍ സമ്പന്നമായ ക്യാബിന്‍, മൈലേജ് എന്നിവയ്ക്ക് പേരുകേട്ട കാറിന് ടൊയോട്ട ബ്രാന്‍ഡിംഗ് കൂടിയായതോടെ കേറി ഹിറ്റടിച്ചു. ആദ്യമായി കാര്‍ വാങ്ങുന്നവരെയും കുഞ്ഞന്‍ ഹാച്ചളബാക്കുകളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവരെയും ഗ്ലാന്‍സ ആകര്‍ഷിക്കുന്നു. E, S, G, V എന്നീ നാല് വേരിയന്റുകളില്‍ ഗ്ലാന്‍സ ലഭ്യമാണ്. ഇന്‍സ്റ്റാ ബ്ലൂ, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സില്‍വര്‍, സ്‌പോര്‍ട്ടിംഗ് റെഡ്, കഫേ വൈറ്റ് എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.

toyota glanza interior

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ബന്ധിപ്പിച്ച 1.2-ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സക്ക് തുടിപ്പേകുന്നത്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഗ്ലാന്‍സ ഓഫര്‍ ചെയ്യുന്നുണ്ട്. പ്രീമിയം ഹാച്ചിന്റെ പെട്രോള്‍ ഓട്ടോമാറ്റിക്ക് വേരിയന്റ് ലിറ്ററിന് 22.94 കിലോമീറ്റര്‍ മൈലോജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഗ്ലാന്‍സ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 30.61 കിലോമീറ്ററാണ്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, ടൊയോട്ട ഐ-കണക്ട് വഴിയുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും ഈ കാറില്‍ ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്ത് കാറിന്റെ സേഫ്റ്റി കൂട്ടിയിരുന്നു.

ടൊയോട്ടയുടെ സാധാരണ 3 വര്‍ഷം / 100,000 കി.മീ വാറണ്ടി ഈ കാറിന് ലഭിക്കും. ഇത് 5 വര്‍ഷം / 220,000 കി.മീ വരെ നീട്ടാവുന്നതാണ്. ജിഎസ്ടി 2.0 പരിഷ്‌കാരത്തിന് ശേഷം കാറിന്റെ പ്രാരംഭ വില 6.39 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. 5 സീറ്റര്‍ സബ് കോംപാക്ട് കാറിന്റെ ടോപ് എന്‍ഡ് വേരിയന്റിന്റെ വില 9.15 ലക്ഷം രൂപയാണ്. എക്സ്-ഷോറൂം വിലകളാണ് ഇത്.

സെയില്‍സ് ഡിസ്‌കൗണ്ട് സ്‌ക്രാപ്പേജ്/എക്‌സ്‌ചേഞ്ച് ബെനഫിറ്റ്, വാറണ്ടി, ലോയല്‍റ്റി എക്‌സ്‌ചേഞ്ച് ബോണസുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് 2025 ഡിസംബറില്‍ ടൊയോട്ട ഗ്ലാന്‍സയുടെ ഓഫറുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനുവല്‍ വേരിയന്റുകള്‍ക്കാണ് (E MT ഒഴികെ) ഏറ്റവും ഉയര്‍ന്ന ആനുകൂല്യം ലഭിക്കുന്നത്.

toyota glanza

40000 സെയില്‍സ് ഡിസ്‌കൗണ്ട്, 40000 രൂപ എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ബെനഫിറ്റ്, 13800 രൂപയുടെ അഞ്ച് വര്‍ഷത്തെ വാറണ്ടി, 6500 രൂപ കോര്‍പ്പറേറ്റ്/സര്‍ക്കാര്‍/റൂറല്‍ ബെനഫിറ്റ് എന്നിവയടക്കം മൊത്തം 1,00,300 രൂപ ആനുകൂല്യവും ലോയല്‍റ്റി ബോണസുമാണ് ലഭിക്കുക. AT വേരിയന്റുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മൊത്തം 98,300 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളും ലോയല്‍റ്റി ബോണസും ലഭിക്കുന്നു.

ശക്തമായ എന്‍ട്രി ലെവല്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് E MT ബേസ് വേരിയന്റിലെ ഓഫറുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ബേസ് വേരിയന്റ് വാങ്ങുന്നവര്‍ക്ക് 22,000 രൂപ മാത്രമാണ് ലാഭിക്കാനാകുക. അതേസമയം താങ്ങാവുന്ന വിലയില്‍ മികച്ച ഇന്ധനക്ഷമതയുള്ള വേരിയന്റ് നോക്കുന്നവര്‍ക്ക് സിഎന്‍ജി ഗ്ലാന്‍സ വാങ്ങാം. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി ഗ്ലാന്‍സ സിഎന്‍ജിക്ക് 55,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.

നവംബറില്‍ ഇല്ലാതിരുന്ന വാറണ്ടിയും ലോയല്‍റ്റി ബോണസും ലഭിക്കുന്നതിനാല്‍ 2025 ഡിസംബറിലെ ഗ്ലാന്‍സയുടെ ഓഫര്‍ പ്രീമിയം ഹാച്ച്ബാക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പരിഗണിക്കണം. എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് മുതല്‍ ആഡംബര കാറുകള്‍ക്ക് വരെയുള്ള ഈ ഓഫറുകള്‍ പ്രലോഭിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓരോ ഡീലും സ്‌റ്റോക്കിന്റെ ലഭ്യതയെയും സ്ഥലത്തെയും ആശ്രയിച്ചിരിക്കുന്നു. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

More from DriveSpark

Article Published On: Wednesday, December 10, 2025, 13:12 [IST]
English summary
Toyota glanza year end offers december 2025 chance to avail total benefits up to rs 100300
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X