റേസിംഗ് ലോകം ഇളക്കിമറിക്കാൻ ടൊയോട്ട GR GT എത്തി! മത്സരയോട്ടങ്ങളിൽ ഇനി ഇവൻ തന്നെ രാജാവ്

ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ പ്രത്യേക ഇഷ്ടം പിടിച്ചുപറ്റിയ ഒരു ബ്രാൻഡാണ് ടൊയോട്ട. ഇപ്പോൾ സൂപ്പർകാർ ആരാധകർക്ക് ഒരു വലിയ സന്തോഷ വാർത്തയുമായാണ് കമ്പനി എത്തിയിരിക്കുന്നത്. തങ്ങളുടെ സ്പോർട്ട്സ് ശ്രേണിയായ ഗാസൂ റേസിംഗ് (Gazoo Racing) അടുത്ത തലമുറയുടെ ശക്തിയും സാങ്കേതികവിദ്യകളും കോർത്തിണക്കിയ പുതിയ GR GT അനാവരണം ചെയ്തിരിക്കുകയാണ്. ഇത് V8 എഞ്ചിനും ഹൈബ്രിഡ് ടെക്നോളജിയും ചേർന്ന ഒരു കാറാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രവുമല്ല GT3 റേസ് മോഡലുമായി വികസിപ്പിച്ച ഈ കാർ ആദ്യമായാണ് പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത്.

GR GT-യിൽ പുതുതായി വികസിപ്പിച്ച 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്. ഇതിൻ്റെ കൂടെ ഒരു ഇലക്ട്രിക് മോട്ടറും ചേർത്തിട്ടുണ്ട്. ഈ ഇലക്ട്രിക് മോട്ടോർ എഞ്ചിനിന്റെ പിന്നിൽ ഉള്ള പിൻ ട്രാൻസ്‌ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ചേർന്ന് കാറിന് ശക്തിയും വേഗതയും ലഭിക്കാൻ സാഹായിക്കുന്നുണ്ട്. മാത്രവുമല്ല ഇതിലൂടെ 641 bhp പവറും 850 Nm ടോർക്കും പിൻ ചക്രങ്ങളിലേക്ക് നൽകുക എന്നതാണ് കമ്പനി ലക്ഷ്യമാക്കുന്നത്.

Toyota GR GT Supercar Revealed

കൂടാതെ പിൻ-വീൽ-ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നതിനാൽ ഡ്രൈവിംഗ് എളുപ്പം നിയന്ത്രിക്കാൻ കഴിയുന്നതാണ്. ടൊയോട്ട ആദ്യമായി ഉപയോഗിക്കുന്ന പൂർണ്ണ അലുമിനിയം ബോഡി ഫ്രെയിം GR GT-യുടെ മറ്റൊരു പ്രത്യേകതയാണ്. ഈ അലുമിനിയം ഫ്രെയിം കാസ്റ്റിംഗുകളും എക്സ്ട്രൂഷനുകളും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം കാഠിന്യം നൽകേണ്ട ഇടങ്ങളിലും ഭാരം കുറക്കേണ്ട ഭാഗങ്ങളിലും കാർബൺ-ഫൈബർ-റൈൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (CFRP) പാനലുകൾ ഉപയോഗിച്ചിട്ടുണ്ട്.

മാത്രവുമല്ല ഡ്രൈ-സംപ് സിസ്റ്റം, റിയർ ട്രാൻസ്‌ആക്‌സിൽ, ഇന്ധന ടാങ്ക്, ഡ്രൈവ് ബാറ്ററി എന്നിവയെല്ലാം കാറിന്റെ താഴ്ന്ന ഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. ഡ്രൈവിംഗ് പൊസിഷനും ഡിസൈൻ പ്രകാരം കാറിന്റെ വളരെ താഴെയാണു സ്ഥാപിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വേഗത്തിലും കൂടുതൽ സ്ഥിരതയിലും ആത്മവിശ്വാസത്തോടെയും ഓടിക്കാൻ സാധിക്കുന്നതാണ്. കാറിൻ്റെ രൂപകൽപ്പന പൂർണ്ണമായി എയറോഡൈനാമിക്സ് പരിഗണിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ വായുവിൽ കുറഞ്ഞ പ്രതിരോധം, ഉയർന്ന വേഗത്തിൽ ഓടിക്കാനുള്ള കഴിവ്, എഞ്ചിൻ, ബ്രേക്ക് തണുപ്പിക്കൽ എന്നിവ ലഭിക്കുന്നതാണ്.

Toyota GR GT Supercar Revealed

ഈ കാര്യങ്ങൾ ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് ടൊയോട്ട കാറിന്റെ അന്തിമ സ്റ്റൈൽ നിശ്ചയിച്ചത്. ഗാസൂ റേസിംഗ് ടീം കാറിന് 320 കിലോമീറ്ററിൽ കൂടുതൽ ടോപ്പ് സ്പീഡ് ലക്ഷ്യമിട്ടിട്ടുണ്ട്. അതിനാൽ ഇത് സാധാരണ സ്പോർട്‌സ് കാർ എന്നതിലുപരി ട്രാക്ക്-ലെവൽ പ്രകടനത്തിന് അനുയോജ്യമായ ഒരു ഹൈ-പെർഫോർമൻസ് GT കാർ ആണ്. ഇതിൻ്റെ വലുപ്പകണക്കുകൾ നോക്കുകയാണെങ്കിൽ 4,820 mm നീളവും, 2,000 mm വീതിയും, 1,195 mm ഉയരവും, 2,725 mm വീൽബേസുമാണ് ഉള്ളത്.

കൂടാതെ മുന്നിലും പിന്നിലും പുതുതായി വികസിപ്പിച്ച ഇരട്ട-വിഷ്‌ബോൺ സസ്പെൻഷൻ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം സസ്പെൻഷൻ സാധാരണ സ്പോർട്സ് കാറുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കൃത്യതയുള്ള സ്റ്റിയറിംഗ് നിയന്ത്രണം നൽകും. ബ്രേക്കിംഗിനായി കാർബൺ-സെറാമിക് ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇവ സാധാരണ ബ്രേക്കുകളേക്കാൾ വളരെ ലളിതവും ശക്തവുമാണ്. കൂടാതെ ഉയർന്ന വേഗത്തിൽ പോലും കുറവ് ചൂടോടെ മികച്ച ബ്രേക്കിംഗ് പ്രകടനം നൽകും.

Toyota GR GT Supercar Revealed

GR GT-ക്കായി പ്രത്യേകമായി വികസിപ്പിച്ച മിഷേലിൻ പൈലറ്റ് സ്‌പോർട് കപ്പ് 2 ടയറുകൾ ഉപയോഗിക്കുന്നു. ഈ ടയറുകൾ റേസിംങ് ട്രാക്കിലും സാധാരണ റോഡിലും മികച്ച ഗ്രിപ്പ് നൽകാനാണ് രൂപകൽപ്പന ചെയ്തത്. ഇവ ഭാരം കുറഞ്ഞ 20 ഇഞ്ച് വീലുകളിൽ ആണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാൽ കാറിന്റെ ആക്‌സിലറേഷൻ, ബ്രേക്കിംഗ്, ഹാൻഡ്ലിംഗ് എന്നിവ മെച്ചപ്പെടുന്നു. ഇന്റീരിയർ ഡിസൈൻ പൂർണ്ണമായും ഡ്രൈവറിന്റെ സൗകര്യം, നിയന്ത്രണം, ഉയർന്ന ദൃശ്യപരത എന്നിവ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയതാണ്.

ഈ സൂപ്പർകാറിനൊപ്പം ടൊയോട്ട അതിന്റെ റേസിംങ് പതിപ്പായ GR GT3 വേരിയന്റും പുറത്തുവിട്ടിട്ടുണ്ട്. ഈ രണ്ട് മോഡലുകളും ഒരേ അടിസ്ഥാന ആർക്കിടെക്ചർ, ഒരേ ഡിസൈൻ ആശയം, സമാന എഞ്ചിനിയറിംഗ് എന്നിവ പങ്കിടുന്നവയാണ്. എല്ലാ പരീക്ഷണങ്ങളും FIAയുടെ അനുമതി നടപടികളും പൂർത്തിയാക്കിയ ശേഷം 2027ൽ ഔദ്യോഗികമായി ഇവയെ വിപണിയിൽ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ അടുത്ത ചില വർഷങ്ങളിൽ ഈ രണ്ടു കാറുകളും റേസിംഗ് ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

More from DriveSpark

Article Published On: Saturday, December 6, 2025, 18:26 [IST]
English summary
Toyota gr gt supercar revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X