എന്റെ ടൊയോട്ട മുത്തപ്പാ... പറഞ്ഞത് 28KM, ഹൈറൈഡറിന് 40KM മൈലേജ് കിട്ടിയെന്ന് ഉടമ! ഗുട്ടന്‍സ് പറഞ്ഞുതരാം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലരും ബദല്‍ ഇന്ധനങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. അവരില്‍ പലരും ഐസിഇ (Internal Combustion Engine) വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് മാറുമ്പോള്‍, മറ്റു ചിലര്‍ അവരുടെ നിലവിലുള്ള കാറുകളില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് സിഎന്‍ജി (CNG) കിറ്റുകള്‍ ഘടിപ്പിക്കുകയോ അല്ലെങ്കില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകളുമായി വരുന്ന വാഹനങ്ങള്‍ വാങ്ങുകയോ ചെയ്യുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള ഈ വാഹനങ്ങള്‍ ഫോസില്‍ ഫ്യുവലുകളെ അപേക്ഷിച്ച് കുറച്ച് മലിനീകരണത്തിന് മാത്രം കാരണമാകുന്നതിനാല്‍ സര്‍ക്കാറും ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇവ രണ്ടും അല്ലാതെ ഇന്ധനവിലയില്‍ പൊറുതിമുട്ടിയിരിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന മറ്റൊരു വിഭാഗം ഹൈബ്രിഡ് കാറുകളാണ്. ഇതില്‍ തന്നെ മികച്ച ഇന്ധനക്ഷമത നല്‍കുന്നത് സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളാണ്. പ്ലാഗ് ഇന്‍ ഹൈബ്രിഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അവ പ്രീമിയം വിഭാഗത്തിലാണുള്ളത്. നിലവില്‍ മാരുതി സുസുക്കിയും ടൊയോട്ടയും താങ്ങാവുന്ന വിലയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്.

toyota hyryder 40 kmpl mileage

ഈ വാഹനങ്ങളുടെ ക്ലെയിംഡ് മൈലേജ് ചോദിച്ചാല്‍ നമുക്ക് അറിയാനാകും. എന്നാല്‍ ക്ലെയിംഡ് മൈലേജിനേക്കാള്‍ എത്രയോ കൂടുതല്‍ മൈലേജ് ഒരു ഹൈബ്രിഡ് കാര്‍ തന്നാലോ?. ഹൈറൈഡര്‍ ഹൈബ്രിഡിന്റെ കമ്പനി പറയുന്ന മൈലേജ് 27.97 കിലോമീറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ഒരു ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡ് ഉടമ തന്റെ കാറിന് 40 കിലോമീറ്റര്‍ മൈലേജ് ലഭിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഏതായാലും ചിത്രം വൈറലായി.

ഡല്‍ഹിയില്‍ നിന്ന് റോഹ്തക്കിലേക്കുള്ള യാത്രയില്‍ 38-39 കിലോമീറ്റര്‍ മൈലേജ് ലഭിച്ചുവെന്ന് ടൊയോട്ട ഹൈറൈഡര്‍ ഉടമ തെളിവായി ചിത്രമടക്കം പങ്കുവെച്ചാണ് പറയുന്നത്. ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം ഏകദേശം 70 കിലോമീറ്ററാണ്. ദേശീയപാത ഒഴിവാക്കി സ്‌റ്റേറ്റ് ഹൈവേകളിലൂടെയാണ് യാത്ര ചെയ്തതെന്നും ഉടമ പറയുന്നു. പുറത്ത് നേരിയ ചാറ്റല്‍ മഴയുമുണ്ടായിരുന്നുവെന്നും പകുതി ദൂരം വരെ എയര്‍ കണ്ടീഷണര്‍ ഓണ്‍ ആയിരുന്നുവെന്നും ഉടമ പറയുന്നു.

toyota hyryder 40 kmpl mileage

കൂടാതെ തിരക്കുകാരണം ഉയര്‍ന്ന വേഗതയിലോ സ്ഥിരമായ വേഗതയിലോ അല്ല വാഹനം ഓടിച്ചതെന്നും ഡ്രൈവര്‍ സൂചിപ്പിച്ചു.ഈ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കണ്ട പോലെ ഹൈറൈഡര്‍ പോലെ ഒരു ഹൈബ്രിഡ് കാറിന് ഇത്രയും ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുമോ എന്ന സംശയം നിങ്ങള്‍ക്കുണ്ടാകും. തീര്‍ച്ചയായും സാധിക്കുമെന്നത് തന്നെയാണ് ഉത്തരം. എന്നാല്‍ ഇതേ മൈലേജ് എല്ലാ ദിവസവും കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കരുത്.

ഇവിടെ സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന് അനുയോജ്യമായ കുറഞ്ഞ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നത്. വേഗത കൂടുമ്പോള്‍ സിസ്റ്റം പെട്രോള്‍ എഞ്ചിനിലേക്ക് മാറും. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍ ദേശീയപാതക്ക് പകരം തിരക്കേറിയതും ഇടുങ്ങിയതുമായ സംസ്ഥാന പാതകളാണ് തിരഞ്ഞെടുത്തത്. ഇത് ഹൈബ്രിഡ് സിസ്റ്റം പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കി. ടൊയോട്ട ഹൈറൈഡറിലുള്ളത് പോലെ ഒരു സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തില്‍ സാധാരണ പെട്രോള്‍ എഞ്ചിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി കാറിനെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നു.

hybrid ev

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സമയം എഞ്ചിന്‍ മോട്ടോറിന് ആവശ്യമായ പവര്‍ നല്‍കുന്ന ഒരു ചെറിയ ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യുന്നു. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കുമ്പോള്‍ ഇത് ഒരു ഇവിയെ പോലെ പ്രവര്‍ത്തിക്കുന്നു. ഈ സമയം എഞ്ചിന് വലിയ റോളില്ലാത്തതിനാല്‍ ഇന്ധനം കത്തുന്നില്ല.

ബാറ്ററി പായ്ക്കിലെ ചാര്‍ജ് കുറയുമ്പോള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും നിങ്ങളുടെ കാര്‍ സാധാരണ പെട്രോള്‍ കാര്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. പെട്രോള്‍ മോഡില്‍ കാര്‍ ഉപയോഗിക്കുമ്പോള്‍ എഞ്ചിന്‍ ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യുകയും അത് പൂര്‍ണമായി ചാര്‍ജ് ചെയ്ത ശേഷം വീണ്ടും ഒരു ഇവി പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.

നമ്മുടെ വൈറല്‍ പോസ്റ്റിട്ട കക്ഷി ഓടിച്ച രീതിയില്‍ എഞ്ചിന് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നില്ല അതുവഴി ഇന്ധനം ലാഭിക്കാന്‍ കഴിയും. കൂടാതെ യാത്രയില്‍ എസി പൂര്‍ണമായി ഉപയോഗിച്ചിട്ടുമില്ല. ഇങ്ങനെയാണ് സ്‌ട്രോംഗ് ഹൈബ്രിഡുകള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നത്. ഹൈവേയില്‍ ഉയര്‍ന്ന വേഗതയില്‍ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ കാര്‍ കാര്യക്ഷമമായിരിക്കുമെങ്കിലും ഇതേപോലെ ബൈക്കുകള്‍ നല്‍കുന്ന മൈലേജ് ലഭിക്കില്ല.

ഹൈറൈഡറില്‍ 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ഹൈബ്രിഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഇ-സിവിടി (e-CVT) ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഹൈറൈഡര്‍ ഹൈബ്രിഡിന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 27.97 കിലോമീറ്ററാണ്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡ് പോലുള്ള വാഹനങ്ങള്‍ സാധാരണക്കാര്‍ക്ക് ഒരുപാട് ഉപകാരപ്രദമാവുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും ഇത് നിലവില്‍ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, June 28, 2025, 16:00 [IST]
English summary
Toyota hyryder hybrid owner gets 40 kmpl mileage from his car image goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X