50,000 കിലോമീറ്ററിൻ്റെ സർവീസിന് പോലും 8000 രൂപയേയുളളു, ഇന്നോവയുടെ ഓൺറോഡ് വില എത്രയാണെന്ന് പിടിയുണ്ടോ
ഒരു എംപിവി എന്ന നിലയിൽ ഒരു വാഹനത്തിന് ലോകം മുഴുവൻ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിൽ അത് ടൊയോട്ട ഇന്നോവ എന്ന മോഡലിനായിരിക്കും. 2005-ൽ ക്വാളീസ് കളം വിട്ടപ്പോൾ എതിരാളികളുടെ മുഖത്ത് ഒരു സന്തോഷം ആയിരുന്നു, ടൊയോട്ട പിടിച്ചടക്കി വച്ചിരുന്ന സെഗ്മെൻ്റിൽ ഒന്ന് ആറാടാം എന്നായിരുന്നു മോഹം, പക്ഷേ പിടിച്ചത് വലുതാണല്ലോ അളയിൽ എന്ന അവസ്ഥയിലാണ് ഇന്നോവ എന്ന മോഡൽ കമ്പനി അവതരിപ്പിച്ചപ്പോൾ എതിരാളികൾക്ക് തോന്നിയത്. അതിന് ശേഷം ക്രിസ്റ്റയിലേക്ക് എത്തിയപ്പോഴേക്കും ഒരു ബ്രാൻഡിനും എതിരെ നിൽക്കാൻ സാധിക്കാത്ത വിധം ബ്രാൻഡ് തങ്ങളുടെ എംപിവിയെ സജ്ജമാക്കിയിരുന്നു. ഇപ്പോഴിതാ ഹൈക്രോസിൽ വന്ന് നിൽക്കുന്നു.
സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ഇത്രയും ഡിമാൻ്റുളള മോഡൽ വേറെയില്ല. ഇനി ക്രിസ്റ്റയിലേക്ക് വന്നാൽഎല്ലാവരും ഇന്നോവ ക്രിസ്റ്റയുടെ റീൽസ് ഒക്കെ വലിയ കാര്യമായിട്ട് ഷെയർ ചെയ്ത് പുളകം കൊളളുന്നവരായിരിക്കും, പക്ഷേ വാഹനത്തിൻ്റെ ഓൺറോഡ് വില എന്താണെന്ന് എന്തെങ്കിലും പിടിയുണ്ടോ. GX,VX,ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളും അതിൽ തന്നെ 7,8 സീറ്റ് കോൺഫിഗറേഷനുകളിലുമാണ് ഇന്നോവ ക്രിസ്റ്റ നിങ്ങൾക്ക് ലഭിക്കുന്നത്.

ബേസ് മോഡലായ GX 7 സീറ്റർ മോഡലിൻ്റെ എക്സ്ഷോറൂം വില 19,99,000 രൂപയാണ്. ഇന്നോവ ക്രിസ്റ്റയുടെ രജിസ്ട്രേഷന് വരുന്ന തുക 3,42,745 ആണ്. ഇൻഷുറൻസിന് വേണ്ടി മുടക്കേണ്ടി വരുന്നത് 1,84,217 ആണെങ്കിലും നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനിയെ സംബന്ധിച്ച് റേറ്റിൽ വ്യത്യാസം വന്നേക്കാം. മറ്റ് ചിലവുകൾക്ക് വേണ്ടി 20,000 രൂപയും കൂടി കണക്കാക്കിയാൽ വാഹനത്തിൻ്റെ ഓൺറോഡ് വില 25,47,952 രൂപയാണ്.
GX 8 സീറ്ററിൻ്റെ ഓൺറോഡ് വില നോക്കിയാൽ 25,47,952 രൂപ തന്നെയാണ്. GX PLUS എന്ന മോഡലിന് 28.79 ലക്ഷം രൂപയാണ് ഓൺറോഡ് വിലയായി നൽകേണ്ടത്. VX മോഡലിൻ്റെ വില എന്നത് 33.37 ലക്ഷം രൂപയാണ്, അതോടൊപ്പം തന്നെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് മോഡലായ ZX-ന് 35.39 ലക്ഷം രൂപയാണ് ഓൺറോഡ് വിലയായി മുടക്കേണ്ടത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റില്‍ ഓട്ടോ ഫോള്‍ഡിംഗ് ഔട്ട്സൈറ്റ് റിയര്‍വ്യൂ മിററുകള്‍ (ORVM), ഫാബ്രിക് സീറ്റുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയി വീലുകള്‍, വുഡന്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവ ഈ വേരിയന്റിന്റെ പ്രുത്യകതയാണ്. ഇന്നോവ ക്രിസ്റ്റയുടെ GX പ്ലസിന് റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മൂന്ന് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) എന്നീ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു.
148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഇന്നോവ വേണ്ടവര്‍ ഹൈക്രോസ് മോഡല്‍ തെരഞ്ഞെടുക്കേണ്ടി വരും. ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്. 7 എയര്‍ബാഗുകള്‍, മുമ്പിലും പിന്നിലും പാാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പ്രീമിയം എംപിവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ


Click it and Unblock the Notifications








