23 Km മൈലേജുള്ള ഇന്നോവ ഹൈക്രോസിന് കുറഞ്ഞത് ₹1.08 ലക്ഷം വരെ! മുഴുവന്‍ വേരിയന്റുകളുടെയും പുതിയ വില

മറ്റ് കാര്‍ നിര്‍മ്മാതാക്കളെപ്പോലെ ജാപ്പനീസ് ബ്രാന്‍ഡ് ആയ ടൊയോട്ടയും ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷമുള്ള തങ്ങളുടെ കാറുകളുടെ വില പ്രഖ്യാപിച്ചു. ജിഎസ്ടി കുറച്ചതോടെ ടൊയോട്ടയുടെ പോര്‍ട്ട്ഫോളിയോയിലുടനീളം വിലക്കുറവുണ്ട്. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ ടൊയോട്ട മോഡലുകള്‍ ഇനി കൂടുതല്‍ പ്രാപ്യമായ വിലയില്‍ ലഭ്യമാകും. ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും മുമ്പ് 50% (28% ജിഎസ്ടി +22% സെസ്) നികുതി ചുമത്തിയിരുന്നു. അതേസമയം ഹൈബ്രിഡ് എംപിവിയായ ഇന്നോവ ഹൈക്രോസിന് 28% ജിഎസ്ടിയും 15% സെസുമായിരുന്നു ഉണ്ടായിരുന്നത്. ഈ മോഡലുകള്‍ക്ക് ഇപ്പോള്‍ 40% നികുതിയാണ് ചുമത്തുന്നത്.

ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിന്റെ ജിഎസ്ടി കട്ടിന് ശേഷമുള്ള വിലകള്‍ നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം. ടൊയോട്ട ഇന്നോവ ഹൈക്രോസിന് ജിഎസ്ടി കുറച്ചതോടെ പരമാവധി 1.15 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. ഇത് എംപിവിയുടെ പെട്രോള്‍, ഹൈബ്രിഡ് വേരിയന്റുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നു.

toyota innova hycross

ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 172 bhp പവറും 204 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഹൈക്രോസ് പെട്രോള്‍ വേരിയന്റുകളുടെ പുതുക്കിയ എക്സ്-ഷോറൂം വിലകള്‍ ചുവടെ വായിക്കാം.

നേരത്തെ 19.09 ലക്ഷം രൂപ വിലയുണ്ടായിരുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് G 7 സീറ്ററിന് ഇപ്പോള്‍ 18.06 ലക്ഷം രൂപയാണ് വില. G 8 സീറ്ററിന് 19.14 ലക്ഷം രൂപയില്‍ നിന്ന് 18.11 ലക്ഷം രൂപയായി കുറഞ്ഞു. ഈ രണ്ട് വേരിയന്റുകള്‍ക്കും 1.03 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്. നേരത്തെ 19.94 ലക്ഷം രൂപയുണ്ടായിരുന്ന GX 7 സീറ്ററിന് 18.86 ലക്ഷം രൂപയായി.

No Toyota Innova Hycross Old Price, Old GST
(Rs Lakh)
New Price, New GST
(Rs Lakh)
Diff
(Rs)
% Cut
1 G 7S 19.09 18.06 1,03,000 5.70
2 G 8S 19.14 18.11 1,03,000 5.69
3 GX 7S 19.94 18.86 1,08,000 5.73
4 GX 8S 19.99 18.91 1,08,000 5.71
5 GX O 7S 21.41 20.25 1,16,000 5.73
6 GX O 8S 21.27 20.12 1,15,000 5.72
7 SHEV VX 8S 26.51 25.95 56,000 2.16
8 SHEV VX 7S 26.46 25.9 56,000 2.16
9 SHEV VX O 7S 28.44 27.84 60,000 2.16
10 SHEV VX O 8S 28.49 27.89 60,000 2.15
11 SHEV ZX 7S 30.85 30.2 65,000 2.15
12 SHEV ZX O 7S 31.49 30.83 66,000 2.14
13 SHEV ZX O LE 7S 32.58 31.9 68,000 2.13

GX 8 സീറ്റര്‍ വാങ്ങാന്‍ നേരത്തെ 19.99 ലക്ഷം രൂപ നല്‍കേണ്ടിയിരുന്നു. ഇപ്പോള്‍ 18.91 ലക്ഷം രൂപയായി കുറഞ്ഞു. രണ്ട് വേരിയന്റുകളും വാങ്ങുമ്പോള്‍ 1.08 ലക്ഷം രൂപയാണ് ലാഭം. GX (O) 7-സീറ്ററിന് 1.16 ലക്ഷം രൂപ കുറഞ്ഞതോടെ വില 21.41 ലക്ഷം രൂപയില്‍ നിന്ന് 20.25 ലക്ഷം രൂപയായി കുറഞ്ഞു. 1.15 ലക്ഷം രൂപ കുറഞ്ഞതോടെ 8 -സീറ്ററിന് 21.27 ലക്ഷം രൂപയില്‍ നിന്ന് 20.12 ലക്ഷം രൂപയായി.

ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് താരതമ്യേന ചെറിയ വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡലുകള്‍ 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ അറ്റ്കിന്‍സണ്‍-സൈക്കിള്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് അസിസ്റ്റന്‍സും സംയോജിപ്പിച്ച് 183 bhp പവറും 191 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വരുന്നത്. ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 23.24 കിലോമീറ്ററാണ്.

toyota innova hycross

SHEV VX 8-സീറ്ററിന് ഇപ്പോള്‍ 25.95 ലക്ഷം രൂപ വിലയുണ്ട്, നേരത്തെ 26.51 ലക്ഷം രൂപയായിരുന്നു വില. കുറഞ്ഞത് 56000 രൂപയാണ്. ഹൈക്രോസ് SHEV VX 7-സീറ്ററിന് മുമ്പുണ്ടായിരുന്ന 26.46 ലക്ഷം രൂപയില്‍ നിന്ന് 56000 രൂപ കുറഞ്ഞ് 25.90 ലക്ഷം രൂപയായി. SHEV VX (O) 7-സീറ്റര്‍, 8-സീറ്റര്‍ മോഡലുകള്‍ക്ക് യഥാക്രമം 27.84 ലക്ഷം രൂപയും 27.89 ലക്ഷം രൂപയുമാണ് വില. രണ്ട് വേരിയന്റുകള്‍ക്കും 60000 രൂപയുടെ വിലക്കുറവ്.

SHEV ZX 7-സീറ്ററിന് ഇപ്പോള്‍ 30.20 ലക്ഷം രൂപ വിലയുണ്ട്, നേരത്തെ 30.85 ലക്ഷം രൂപയായിരുന്നു വില. SHEV ZX (O) 7-സീറ്ററിന് 31.49 ലക്ഷം രൂപയില്‍ നിന്ന് 30.83 ലക്ഷം രൂപയായി കുറച്ചു. രണ്ട് വേരിയന്റുകള്‍ക്കും യഥാക്രമം 65000 രൂപയും 66000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ടോപ്പ് എന്‍ഡ് SHEV ZX (O) LE 7-സീറ്ററിന് 68000 രൂപ കുറഞ്ഞ് 32.58 ലക്ഷം രൂപയില്‍ നിന്ന് 31.90 ലക്ഷം രൂപയായി.

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലമായി ഹൈക്രോസ് വേരിയന്റുകള്‍ക്ക് 2.13 ശതമാനം മുതല്‍ 5.73 ശതമാനം വഴെരയാണ് വില കുറഞ്ഞിരിക്കുന്നത്. ടൊയോട്ടക്ക് സ്ഥിരമായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന ഒരു മോഡല്‍ ആണ് ഇന്നോവ ഹൈക്രോസ്. ഇന്നോവ നെയിംപ്ലേറ്റിന്റെ വിശ്വാസ്യതയും മികച്ച ഇന്ധനക്ഷമതയ്ക്കുമൊപ്പം വിലക്കുറവും കൂടിയായതിനാല്‍ ഈ ഉത്സവകാലത്ത് കൂടതല്‍ പേര്‍ പ്രീമിയം എംപിവി വാങ്ങാനായി ടൊയോട്ട ഷോറൂമില്‍ എത്തിയേക്കും. ഈ ഉത്സവകാലത്ത് ടൊയോട്ട സകല വില്‍പ്പന റെക്കോഡുകളും തകര്‍ക്കുമെന്നാണ് തോന്നുന്നത്.

More from DriveSpark

Article Published On: Monday, September 22, 2025, 15:14 [IST]
English summary
Toyota innova hycross variant wise prices post gst reforms becomes cheaper by up to rs 1 08 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X