വീ സ്റ്റിൽ ലവ് യൂ ഇന്നോവ! വിപണിയിലെത്തിയിട്ട് 20 വർഷം പൂർത്തിയാക്കി ജനപ്രിയ എംപിവി

എംപിവി സെഗ്മെൻ്റിലെ രാജാവായി വിലസുന്ന മോഡലാണ് ടൊയോട്ട ഇന്നോവ. 2005 -ൽ വിപണിയിലെത്തി 20 വർഷം പൂർത്തിയാക്കുമ്പോൾ 12 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. തലമുറകൾ പിന്നിട്ട് ഇപ്പോൾ ഹൈക്രോസിൽ ഹൈബ്രിഡ് ഹൃദയവുമായി ജൈത്രയാത്ര തുടരുകയാണ്.ക്വാളീസ് കളം വിടുന്ന സമയത്ത് വിപണിക്ക് സമ്മാനിച്ച മോഡലാണ് ഇന്നോവ എന്ന എംപിവി 7 ലക്ഷം രൂപയ്ക്ക് അവതരിപ്പിച്ച മോഡലിന് ഇപ്പോൾ വില 40 ലക്ഷം. വില എത്ര കൂടിയാലും വാങ്ങാൻ ആളുകളുടെ തിരക്കാണ്. കാരണം യാത്രാസുഖം തന്നെ. ഹൈബ്രിഡ് എഞ്ചിൻ എത്തിയതോടെ മൈലേജിൻ്റെ ഭയവും വേണ്ട എന്ന് പറയാം.

ഇന്നോവ ക്രിസ്റ്റയിലേക്ക് നോക്കിയാൽ 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm torque വരെ നൽകാനാവും. നിലവിൽ ഓട്ടോമാറ്റിക് വേരിയന്റ് എംപിവിയുടെ നിരയിൽ നിന്നും കമ്പനി നിർത്തലാക്കിയിരുന്നു.

Toyota innova mpv completes 20 years

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്. റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്.

സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റയിലുള്ളത്. ഡിസൈൻ നോക്കിയാൽ മുമ്പുണ്ടായിരുന്ന അതേ മോഡലിന്റെ രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും ഗ്രില്ലിലും മറ്റും ചില പരിഷ്ക്കാരങ്ങളുമായാണ് വണ്ടി ഇപ്പോൾ പുറത്തിറക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ പഴയ ക്രിസ്റ്റകൾക്ക് സമാനമായ ശൈലി തന്നെയാണ് പിന്തുടരുന്നത്.

Toyota innova mpv completes 20 years

2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൃദയം. വാഹനത്തിലെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിന് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് നൽകും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

സേഫ്റ്റിക്കാണല്ലോ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഹൈക്രോസിന് ഫൈവ് സ്റ്റാർ സേഫ്റ്റിയാണ് ലഭിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സേഫ്റ്റിയിലും കുട്ടികളുടെ സേഫ്റ്റിയിലും 5-സ്റ്റാർ റേറ്റിംഗാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇടിച്ചിട്ടത്. എംപിവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (SHEV) വേരിയന്റുകളായ 8-സീറ്റർ VX SHEV, ZX 7-സീറ്റർ SHEV എന്നിവയാണ് പരീക്ഷിക്കപ്പെട്ടത്. ഹൈബ്രിഡ് മൊബിലിറ്റിയിൽ ശ്രദ്ധിക്കുന്നതിനൊപ്പം മികച്ച ഇൻ-ക്ലാസ് സുരക്ഷ നൽകുന്നതിനുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് വാഹനം പ്രകടമാക്കുന്നത്.

Toyota innova mpv completes 20 years

ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഹൈക്രോസിലുണ്ട്.

Toyota innova mpv completes 20 years

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 6, 2025, 11:31 [IST]
English summary
Toyota innova mpv completes 20 years since its launch all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X