3 കോടി മുടക്കി വല്ല്യേട്ടനെ വാങ്ങിയത് 74 പേർ; ഒക്ടോബർ മാസം ബ്രാൻഡ് വാരിയത് കൊട്ടക്കണക്കിന് കാശ്

ഒരു മാസത്തെ വാഹനങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്ത് വരുമ്പോൾ പലരും കോടികൾ വിലയുള്ള മോഡലുകളുടെ കാര്യം ശ്രദ്ധിക്കാറില്ല. എന്നാൽ ടൊയോട്ടയെ സംബന്ധിച്ച് അങ്ങനെയല്ല ഒക്ടോബർ മാസം എല്ലാ മോഡലുകളും മികച്ച വിൽപ്പനയാണ് നേടിയിരിക്കുന്നത്. ഹാച്ച്ബാക്ക് ഗ്ലാൻസ മുതൽ പ്രീമിയം സെഗ്മെൻ്റ് വരെ നല്ല രീതിയിൽ കാശ് വാരാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം 27 യൂണിറ്റുകൾ മാത്രമായിരുന്നു വിറ്റതെങ്കിൽ ഒക്ടോബർ മാസം ഉത്സവ സീസണിൻ്റെ ഗുണം ലാൻഡ്ക്രൂയിസറിനും ലഭിച്ചിട്ടുണ്ട്. ഒക്ടോബർ മാസം 74 യൂണിറ്റുകൾ വിറ്റതോടെ 174 ശതമാനത്തിൻ്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2024 വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 2025 മോഡൽ അവതരിപ്പിച്ചതിന് ശേഷമായത് കൊണ്ട് 2024 ഒക്ടോബർ മാസത്തിൽ ഇല്ല. 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 309hp, 3.3-ലിറ്റർ V6 ഡീസൽ എഞ്ചിനുള്ള പവർട്രെയിനിൽ മാറ്റമില്ലാതെ തന്നെയാണ് 2025 മോഡലിന് അവതരിപ്പിച്ചത് എല്ലാ ടെറെയ്നിലും ഉപയോഗിക്കാൻ പ്രാപ്തമാണ് ടൊയോട്ടയുടെ വല്ല്യേട്ടൻ.

Toyota Land Cruiser 300 Posted Sold 74 Units In October 2025

ലാൻഡ് ക്രൂയിസർ 300-ന്റെ ഓഫ്-റോഡ് കേന്ദ്രീകൃത GR-S വേരിയന്റും ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്റെ വില 2.41 കോടി രൂപയാണ് (എക്സ്-ഷോറൂം). ഇത് ലാൻഡ് ക്രൂയിസർ ശ്രേണിയിലെ ഓഫ്-റോഡ് പ്രിയർക്ക് പുതിയൊരു സാധ്യതയാണ് തുറന്നു കൊടുക്കുന്നത്. മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മമ്മൂട്ടി ഈ വേരിയൻ്റ് സ്വന്തമാക്കിയിരുന്നു.

ടൊയോട്ട ലാൻഡ് ക്രൂയിസർ 300-ന് പ്രഷ്യസ് വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നീ രണ്ട് എക്സ്റ്റീരിയർ നിറങ്ങൾ ലഭ്യമാണ്. GR-S വേരിയന്റിൽ കറുപ്പും കടും ചുവപ്പും കലർന്ന ഇന്റീരിയർ തീം ലഭിക്കുമ്പോൾ, ZX വേരിയന്റിൽ ബീജ് അല്ലെങ്കിൽ കറുപ്പ് നിറങ്ങളിലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. GR-S വേരിയന്റിൽ കറുത്ത എക്സ്റ്റീരിയർ ആക്സന്റുകളും പുതിയ ബ്ലാക്ക് അലോയ് വീലുകളും ഉണ്ട്.

Toyota Land Cruiser 300 Posted Sold 74 Units In October 2025

ഫീച്ചറുകളിലേക്ക് നോക്കിയാൽ ZX വേരിയന്റിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. GR-S വേരിയന്റിൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലും മുന്നിലും പിന്നിലുമായി ഡിഫ് ലോക്കുകളും ഓഫ്-റോഡ് കഴിവുകൾ വർദ്ധിപ്പിക്കുന്നു. ക്രാൾ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഡിസന്റ് അസിസ്റ്റ്, ടെറൈൻ മോഡുകൾ, ഫോർ-ക്യാമറ ഓഫ്-റോഡ് മോണിറ്ററിംഗ് സിസ്റ്റം, ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഓഫ്-റോഡ് സാങ്കേതികവിദ്യകളും ഇതിലുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി സംയോജിപ്പിച്ച 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, എട്ട് രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് സെന്റർ ആംറെസ്റ്റിന് താഴെയുള്ള കൂൾ ബോക്സ് തുടങ്ങിയവ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽപ്പെടുന്നു.

രണ്ട് വേരിയന്റുകളിലും ടൊയോട്ടയുടെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭ്യമാണ്. അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 23, 2025, 11:00 [IST]
English summary
Toyota land cruiser 300 posted sold 74 units in october 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X