കാത്തിരിപ്പ് അവസാനിക്കുന്നു, മിനി ഫോര്‍ച്യൂണര്‍ ലോഞ്ചിന് റെഡി! വേറെ വണ്ടി ബുക്ക് ചെയ്തവര്‍ ക്യാന്‍സലാക്കിക്കോ

ടൊയോട്ട ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ലാന്‍ഡ് ക്രൂയിസര്‍ FJ ഒടുവില്‍ പിറവിയെടുക്കാന്‍ പോകുന്നു. പുതിയ കോംപാക്റ്റ് ഓഫ്-റോഡറായ ലാന്‍ഡ് ക്രൂയിസര്‍ FJ (Land Cruiser FJ) ഉടന്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജപ്പനീസ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെയോട്ട മറ്റന്നാള്‍ അതായത് ഒക്‌ടോബര്‍ 20-ന് ഒരു സ്വകാര്യ മീഡിയ പ്രിവ്യൂവില്‍ പുതിയ ലാന്‍ഡ് ക്രൂയിസര്‍ FJ എസ്‌യുവി പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്നു. 'മിനി ഫോര്‍ച്യൂണര്‍' എന്നും വിളിപ്പേരുള്ള പുത്തന്‍ മോഡലിന്റെ മൂടുപടമഴിക്കുന്നത് കാണാന്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ അനുവാദമുണ്ടാകുകയുള്ളൂ എന്നാണ് ജാപ്പനീസ് മാധ്യമമായ മാഗ്എക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2025 ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി നടക്കുന്ന മീഡിയ പ്രിവ്യൂവിന് ശേഷം അടുത്ത ദിവസങ്ങളിലായി പൊതു അവതരണവും ഉണ്ടാകും. 1951-ല്‍ പുറത്തിറങ്ങിയ ടൊയോട്ടയുടെ ആദ്യത്തെ 4x4 വാഹനമായ FJ40 മോഡലിനുള്ള ആദരവാണ് പുത്തന്‍ എസ്‌യുവിയുടെ പേരില്‍ കാണുന്ന 'FJ'. പ്രൊജക്ട് 500D എന്ന ആന്തരിക കോഡ് നാമത്തില്‍ വികസിപ്പിച്ച പുതിയ മോഡല്‍ ഇന്ത്യക്കും തായ്ലന്‍ഡിനുമൊപ്പം ഏഷ്യലെ മറ്റ് വികസ്വര രാജ്യങ്ങളിലെ വാഹന വിപണികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്.

toyota land cruiser fj front

തായ്ലന്‍ഡിലെ ബാന്‍ ഫോ പ്ലാന്റിലായിരിക്കും ഈ എസ്‌യുവി നിര്‍മിക്കുക. ഇത് ലാന്‍ഡ് ക്രൂയിസര്‍ FJ എസ്‌യുവിയുടെ അന്താരാഷ്ട്ര കയറ്റുമതി കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (TKM) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ പുതിയ പ്ലാന്റിലായിരിക്കും കാര്‍ അസംബിള്‍ ചെയ്യുക. ടൊയോട്ട മോഡല്‍ നിരയില്‍ ഫോര്‍ച്യൂണറിന് താഴെയായിരിക്കും ഇത് സ്ഥാനം പിടിക്കുക.

സ്‌റ്റൈലിംഗും ഫീച്ചറുകളും

ലാന്‍ഡ് ക്രൂയിസര്‍ FJ-ക്ക് പഴയ FJ ക്രൂയിസറിനെ ഓര്‍മ്മിപ്പിക്കുന്ന ബോക്‌സി രൂപത്തിലുള്ള ഡിസൈന്‍ ആയിരിക്കും ലഭിക്കുക. FJ ക്രൂയിസറിന് പരുക്കന്‍ രൂപമാണെങ്കില്‍ കൂടുതല്‍ ഒതുക്കമുള്ളതും ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പാക്കേജ് ആയാണ് ലാന്‍ഡ് ക്രൂയിസര്‍ FJ കാണപ്പെടുന്നത്. സി-ഷേപ്പിലുള്ള എല്‍ഇഡി ഡിആര്‍എല്‍, സ്‌ക്വയേര്‍ഡ്-ഓഫ് വീല്‍ ആര്‍ച്ചുകള്‍, ഫ്‌ലാറ്റ് റൂഫ്ലൈന്‍, ചെറിയ ഓവര്‍ഹാംഗുകള്‍, കട്ടിയുള്ള സി-പില്ലറുകള്‍ എന്നിവയുള്ള റെട്രോ-റഗ്ഗ് ലുക്കിലായിരിക്കും മിനി ഫോര്‍ച്യൂണര്‍ വരികയെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

toyota land cruiser fj front

LC 250 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് മുന്‍വശത്ത് റൗണ്ട് അല്ലെങ്കില്‍ സ്‌ക്വയര്‍ ഹെഡ്ലാമ്പുകള്‍ നല്‍കിയേക്കും. വലുപ്പത്തിന്റെ കാര്യത്തില്‍ ഇത് കൊറോള ക്രോസിനെക്കാള്‍ വലുതും RAV4-നെക്കാള്‍ ചെറുതുമായിരിക്കും. 5-ഡോര്‍ എസ്‌യുവിയായ ഇതിന്റെ 3-നിര വേരിയന്റും വില്‍പ്പനക്കെത്താന്‍ സാധ്യതയുണ്ട്. ഇത് ഫാമിലികളെ കാറിലേക്ക് ആകര്‍ഷിക്കും.

വരാന്‍ പോകുന്ന ലാന്‍ഡ് ക്രൂയിസര്‍ FJ എസ്‌യുവിക്ക് ഹൈലക്‌സുമായി സാമ്യമുള്ള ഇന്റീരിയര്‍ ലഭിച്ചേക്കാം. എന്നാല്‍ മികച്ച NVH ലെവലുകള്‍, മോഡേണ്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിനെ കൂടുതല്‍ ആധുനികവും ആകര്‍ഷകമാക്കും. ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംഗ്, ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍ തുടങ്ങിയ സവിശേഷതകളും കാറില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

toyota hilux champ interior

പവര്‍ട്രെയിന്‍

ചെലവ് കുറഞ്ഞ IMV-0 പ്ലാറ്റ്‌ഫോമിലാണ് മോഡല്‍ പണികഴിപ്പിക്കുന്നത്. ഹൈലക്‌സ് ചാംപ്, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എന്നിവയുടെ ലാഡര്‍-ഫ്രെയിം പതിപ്പിന് ചെലവ് കുറവാണെങ്കിലും കരുത്ത് ചോരില്ല. 163 bhp പവറും 245 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. ഫോര്‍ച്യൂണറിലും ഹൈലക്‌സിലും എഞ്ചിന്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. ഈ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കും.

NA പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിച്ച ശേഷം ഭാവിയില്‍ ഡീസല്‍, ടര്‍ബോ പെട്രോള്‍, ഹൈബ്രിഡ് വേരിയന്റുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രായോഗികവും ഇന്ധനക്ഷമതയുള്ളതുമായ 2.4 ലിറ്റര്‍ ജിഡി സീരീസ് ഡീസല്‍ എഞ്ചിന്‍ പതിപ്പും മോഡലിനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ഒന്നും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 4x4 സിസ്റ്റവും കാറില്‍ സജ്ജീകരിച്ചേക്കും. കോംപാക്റ്റ് ക്രൂയിസര്‍ ഇവി കണ്‍സെപ്റ്റില്‍ കണ്ടതുപോലെ ഇലക്ട്രിക് വേരിയന്റ് ഭാവിയില്‍ വരാന്‍ സാധ്യതയുണ്ട്.

toyota hilux champ front rear

ലോഞ്ച് എപ്പോള്‍?

പഴയ FJ ക്രൂയിസറിന്റെ ആത്മീയ പിന്‍ഗാമിയായി കരുതപ്പെടുന്ന ലാന്‍ഡ് ക്രൂയിസര്‍ FJ-ക്ക് ഇന്ത്യയിലെ എസ്‌യുവി വിപണിയുടെ ഗതിമാറ്റാന്‍ ശേഷിയുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങുമെന്ന് പറയപ്പെട്ടിരുന്ന മോഡല്‍ ഈ മാസം അവസാനം നടക്കാന്‍ പോകുന്ന 2025 ജപ്പാന്‍ മൊബിലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണമാകുമെന്നാണ് കരുതുന്നത്. ടൊയോട്ട ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, എസ്‌യുവി ഇതിനകം തന്നെ വാഹനലോകത്ത് ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്.

25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്ന എസ്‌യുവി 2026 മധ്യത്തില്‍ ജപ്പാനിലും തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മിഡ്‌സൈസ് എസ്‌യുവിയും എംപിവികളും വാങ്ങുന്ന കുടുംബങ്ങയും അര്‍ബന്‍ ലുക്കിലുള്ള സാഹസിക വാഹനം തേടുന്ന യുവാക്കളെയും ഈ മോഡല്‍ ഒരുപോലെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ടൊയോട്ടയുടെ 'ഡ്രൈവ് ദി ലെജന്‍ഡ്' കണ്‍സെപ്റ്റിന്റെ പുതിയ രൂപമായ ലാന്‍ഡ് ക്രൂയിസര്‍ FJ വിപണിയെ പിടിച്ച് കുലുക്കുമോയെന്ന് കണ്ടറിയാം.

More from DriveSpark

Article Published On: Saturday, October 18, 2025, 14:47 [IST]
English summary
Toyota land cruiser fj aka mini fortuner likely to debut on 20 october here is what we can expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X