ഫോർച്ച്യൂണർ പോലെ അന്നും ഇന്നും കൊതിപ്പിക്കുന്ന ടൊയോട്ടയുടെ ഓഫ്റോഡർ! വരാൻ പോകുന്നവൻ്റെ ചരിത്രം അറിയാം
വാഹനലോകത്തേക്ക് നോക്കിയാൽ ചില മോഡലുകളൊന്നും ഒരു എഞ്ചിനീയറിങ്ങ് അത്ഭുതം മാത്രമല്ല, ഒരു കാലഘട്ടങ്ങളുടെ പ്രതീകങ്ങളാണ്. അങ്ങനെ ഏതൊരു തലമുറയിൽപ്പെട്ട ആളുകളേയും തൻ്റെ ആരാധകരാക്കി മാറ്റിയ ടൊയോട്ടയുടെ ഒരു മോഡലാണ് ലാൻഡ് ക്രൂയിസർ FJ ക്രൂയിസർ. ഇപ്പോൾ വർത്തകളിൽ വാഹനം നിറഞ്ഞു നിൽക്കുകയാണല്ലോ, ഇന്ത്യയിലേക്കുള്ള വരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. FJ ക്രൂയിസർ എത്തുന്നതോടെ ഓഫ്റോഡ് രാജാക്കൻമാരായി ഇന്ത്യൻ വിപണിയിൽ വിലസുന്ന പല മോഡലുകളുടേയും പത്തി താഴുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാത്തിരിപ്പ് ഒന്ന് കൂടി ശക്തമാക്കാൻ ടൊയോട്ടയുടെ ഈ മിഡ് സൈസ് എസ്‌യുവിയുടെ ചരിത്രത്തിലേക്ക് ഒരു ട്രിപ്പ് പോയിട്ട് വന്നാലോ.
നമ്മുടെ വണ്ടി ഇപ്പോൾ എത്തിനിൽക്കുന്നത് 1950-കളാണ്. കൊറിയൻ യുദ്ധകാലത്ത് ജപ്പാന് ഒരു കരുത്തുറ്റ മിലിറ്ററി വാഹനം വേണം എന്നതിൽ നിന്നാണ് ടൊയോട്ട BJ എന്ന പ്രോട്ടോടൈപ്പിലേക്ക് വരുന്നത്. പിന്നീട് 1954-ൽ അതിന് ലാൻഡ് ക്രൂസർ എന്ന പേരും കൂടെ ലഭിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിലേക്കും, ആന്റാർട്ടിക്കയിലേക്കും വരെ എത്തിയ ഈ മോഡൽ ടൊയോട്ടയുടെ ഓഫ്റോഡ് പാരമ്പര്യത്തിന് തുടക്കം കുറിക്കാൻ സാധിച്ചു.

1950 കൾക്ക് ശേഷം FJ40 സീരീസ് ലാൻഡ് ക്രൂസറിന്റെ ഏറ്റവും ഐക്കോണിക് പതിപ്പായി മാറുകയും ചെയ്തു. വളരെ ലളിതമായ മെക്കാനിക്കൽ ഡിസൈൻ, കരുത്തുറ്റ ഷാസി, എളുപ്പത്തിൽ മെയിൻ്റെയിൻ ചെയ്യാൻ സാധിക്കുന്ന എഞ്ചിൻ എന്നത് സൈികരുടെ മാത്രമല്ല ഓഫ്റോഡ് പ്രാന്തൻമാരുടേയും പ്രിയപ്പെട്ട മോഡലാക്കി മാറ്റി. മോഡേൺ മോഡലിലേക്കുളള വരവ് എന്നത് 2003-ലാണ്. ടൊയോട്ട ഡെട്രോയിറ്റ് ഓട്ടോ ഷോയിൽ ഒരു റെട്രോ-സ്റ്റൈൽ കൺസപ്റ്റ് കാർ അവതരിപ്പിച്ചതാണ് FJ ക്രൂയിസർ.
FJ40-യുടെ പരകായപ്രവേശമെന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. 2006-ലാണ് ടൊയോട്ട ഔദ്യോഗികമായി FJ ക്രൂയിസർ അവതരിപ്പിക്കുന്നത്. 4 ലിറ്റർ V6 എഞ്ചിൻ,കരുത്തുറ്റ ലാഡർ ഓൺ ഫ്രെയിം ഷാസി, ഹൈ-ലോ 4WD സിസ്റ്റം, റെട്രോ എക്സ്റ്റീരിയർ ഡിസൈൻ എന്നിവയൊക്കെയായിരുന്നു മോഡലിൻ്റെ പ്രധാന ഹൈലൈറ്റുകൾ. മിഡിൽ ഈസ്റ്റ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ മോഡലിന് അന്യായ ഡിമാൻഡ് ആണ് ലഭിച്ചത്.

245mm ആണ് ലാൻഡ് ക്രൂയിസർ FJ ക്രൂയിസറിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് , ലോക്കിങ്ങ് ഡിഫറൻഷ്യൽ, ട്രാക്ഷൻ കൺട്രോൾ, സെ്മെൻ്റിലെ തന്നെ ഏറ്റവും മികച്ച വാട്ടർ വേഡിങ്ങ് കപ്പാസിറ്റി എന്നിവയെല്ലാം തന്നെ ഏത് പ്രതിരോധം നിറഞ്ഞ റോഡ് സാഹചര്യങ്ങളിലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. ഇന്ത്യയിൽ FJ ക്രൂസർ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും, കാർ പ്രേമികൾ കാർനെറ്റ് വഴി നാട്ടിൽ എത്തിക്കുന്നുണ്ട്.
270 bhp പരമാവധി പവറും 380 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 4.0L V6 പെട്രോൾ എഞ്ചിൻ ആണ് കരുത്ത് പകരുന്നത്, 5 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ട്രാൻസ്മിഷൻ, ഫുൾ-ടൈം 4WD -മാലയിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഹൈ-ലോ റേഞ്ച് ഗിയർബോക്സ് ലഭിക്കുന്നുണ്ട്. ടൊയോട്ടയുടെ കിടിലൻ ടെക്നോളജിയായ ആക്ടീവ് ട്രാക്ഷൻ കൺട്രോൾ, ക്രാൾ കൺട്രോൾ എന്നിവയെല്ലാം തന്നെ ഈ മോഡലിൽ ലഭിക്കുന്നുണ്ട്.

2017-ൽ ടൊയോട്ട FJ ക്രൂയിസറിൻ്റെ നിർമാണം അവസാനിപ്പിച്ചെങ്കിലും ലാൻഡ് ക്രൂയിസർ,പ്രാഡോ,ടാക്കോമോ,ഹൈലക്സ് എന്നീ ടൊയോട്ടയുടെ മോഡലുകളിലൂടെ പഴയ പാരമ്പര്യം ഇന്നും നിലനിൽക്കുന്നുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ വെറുമൊരു ഓഫ്റോഡർ എന്നതിനപ്പുറം ടൊയോട്ടയുടെ 70 വർഷത്തെ വിശ്വാസത്തിൻ്റേയും പാരമ്പര്യത്തിൻ്റേയും പ്രതീകമാണ് എന്നതാണ് പ്രധാന കാര്യം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








