FJ CRUISER ടൊയോട്ടയുടെ സെൽഫ് ഗോളാകുമോ; ഇന്ത്യയ്ക്ക് മുന്നേ അവതരിപ്പിച്ചതെവിടെയെന്ന് അറിഞ്ഞോ
ഇന്ത്യൻ വാഹന വിപണിയും വാഹനപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ FJ ക്രൂയിസർ. ഇപ്പോൾ ബ്രാൻഡ് ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് പബ്ലിക്കായി ഈ മോഡൽ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2026 മധ്യത്തോടെ ജപ്പാൻ ഉൾപ്പടെ ഒട്ടുമിക്ക രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബേബി ഫോർച്ച്യൂണർ എന്ന് വിളിപേരുളള FJ ക്രൂയിസർ ഫോർച്ച്യൂണറിനേക്കാൾ നീളത്തിൽ കുറവാണെങ്കിലും ഉയരത്തിൽ ചേട്ടനെക്കാളും ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫോർച്ച്യൂണറിൻ്റെ കച്ചോടം ഇനി FJ ക്രൂയിസറിന് ലഭിക്കുമോ എന്ന് കണ്ടറിയാം.
ലാൻഡ് ക്രൂയിസർ 250 പതിപ്പിലേത് പോലെ ട്രിം ലെവലിനെ ആശ്രയിച്ച് 2026 FJ ക്രൂയിസറിന് രണ്ട് ഫ്രണ്ട് ഫാസിയകളുണ്ട്. ഇതിൽ ഒന്നിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും മറ്റൊന്നിന് ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ലഭിക്കും. ചിസെൽഡ് ബോഡി പാനലുകൾ, കട്ടിയുള്ളതും ഫ്ലേർഡ് ആയതുമായ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, മസ്ക്കുലർ ബമ്പർ, കട്ടിയുള്ള സി പില്ലറുകൾ, ടെയിൽഗേറ്റിലെ സ്പെയർ വീൽ, ആകർഷകമായ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് ഡിസൈനിനെ ആകർഷകമാക്കുന്നത്.

ടൊയോട്ടയും കസ്റ്റമൈസേഷന് കൂടുതൽ ശ്രദ്ധ ചെലുത്തിയാണ് FJ ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്. എളുപ്പത്തിൽ ഊരി മാറ്റാവുന്ന കാർഗോ പാനലുകൾ, സ്നോർക്കലുകൾ പോലുള്ള ഓപ്ഷണൽ ഘടകങ്ങളെല്ലാം കൊടുത്താണ് മിനി ലാൻഡ് ക്രൂയിസർ നിർമിച്ചിരിക്കുന്നത്. ലാൻഡ് ക്രൂയിസർ 250 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വരാനിരിക്കുന്ന എസ്‌യുവിയും.
2026 ടൊയോട്ട FJ ക്രൂയിസറിന് കരുത്ത് പകരുന്നത് 2.7 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഇത് 161 bhp പവറിൽ ഏകദേശം 245 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓഫ്-റോഡിംഗ് കഴിവുകൾക്കായി 4X4 ട്രാൻസ്ഫർ കേസും എസ്‌യുവിക്ക് കൊടുത്തിട്ടുണ്ട്. അടുത്ത വർഷം മധ്യത്തോടെ ജപ്പാനിലാവും വാഹനം ലോഞ്ച് ചെയ്യപ്പെടുക. പിന്നീട് താമസിയാതെ ഇന്ത്യ പോലുള്ള വിപണികളിലേക്ക് മിനി എസ്‌യുവി എത്തിയേക്കും.

തായ്ലന്‍ഡിലെ ബാന്‍ ഫോ പ്ലാന്റിലായിരിക്കും ഈ എസ്‌യുവി നിര്‍മിക്കുക. ഇത് ലാന്‍ഡ് ക്രൂയിസര്‍ FJ എസ്‌യുവിയുടെ അന്താരാഷ്ട്ര കയറ്റുമതി കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (TKM) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ പുതിയ പ്ലാന്റിലായിരിക്കും കാര്‍ അസംബിള്‍ ചെയ്യുക.
245mm ആണ് ലാൻഡ് ക്രൂയിസർ FJ ക്രൂയിസറിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് , ലോക്കിങ്ങ് ഡിഫറൻഷ്യൽ, ട്രാക്ഷൻ കൺട്രോൾ, സെ്മെൻ്റിലെ തന്നെ ഏറ്റവും മികച്ച വാട്ടർ വേഡിങ്ങ് കപ്പാസിറ്റി എന്നിവയെല്ലാം തന്നെ ഏത് പ്രതിരോധം നിറഞ്ഞ റോഡ് സാഹചര്യങ്ങളിലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. ഇന്ത്യയിൽ FJ ക്രൂസർ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും, കാർ പ്രേമികൾ കാർനെറ്റ് വഴി നാട്ടിൽ എത്തിക്കുന്നുണ്ട്.

2017-ൽ ടൊയോട്ട FJ ക്രൂയിസറിൻ്റെ നിർമാണം അവസാനിപ്പിച്ചെങ്കിലും ലാൻഡ് ക്രൂയിസർ,പ്രാഡോ,ടാക്കോമോ,ഹൈലക്സ് എന്നീ ടൊയോട്ടയുടെ മോഡലുകളിലൂടെ പഴയ പാരമ്പര്യം ഇന്നും നിലനിൽക്കുന്നുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ വെറുമൊരു ഓഫ്റോഡർ എന്നതിനപ്പുറം ടൊയോട്ടയുടെ 70 വർഷത്തെ വിശ്വാസത്തിൻ്റേയും പാരമ്പര്യത്തിൻ്റേയും പ്രതീകമാണ് എന്നതാണ് പ്രധാന കാര്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








