പാവങ്ങളുടെ ഫോർച്ച്യൂണർ ഉടനെയെത്തുമോ; ക്രിസ്റ്റയുടെ വിൽപ്പനയ്ക്ക് പണി കിട്ടാൻ സാധ്യത
ഒരു ഫോർച്ച്യൂണർ സ്വന്തമാക്കുക എന്നത് ഏതൊരു വണ്ടിപ്രാന്തൻ്റേയും സ്വപ്നമാണ്. എന്നാൽ വാഹനത്തിൻ്റെ വില തന്നെയാണ് പലരുടേയും മനസിൽ ഫോർച്ച്യൂണർ എന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നത്. നിലവിൽ 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണറിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഫുൾ-സൈസ് എസ്‌യുവിയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡീസൽ 2.8 ലിറ്റർ ടർബോചാർജ്ഡ് ഇന്റർകൂളർ യൂണിറ്റാണ്. ഇത് ട്രാൻസ്മിഷനെ ആശ്രയിച്ച് 201 bhp പവറിൽ പരമാവധി 420 Nm മുതൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
എന്നാൽ ടൊയോട്ടയുടെ കുഞ്ഞൻ ഫോർച്ച്യൂണർ എന്നറിയപ്പെടുന്ന ലാൻഡ് ക്രൂയിസർ FJ എന്ന മോഡൽ ആണ് ഇന്ത്യാക്കാർ കാത്തിരിക്കുന്നത്. ജനപ്രിയ മോഡലായ ഫോർച്യൂണറിന് തൊട്ടുതാഴെയുള്ള ഒരു പരുക്കൻ എന്നാൽ അതോടൊപ്പം താങ്ങാനാവുന്ന 4×4 എസ്‌യുവിയായി ലൈനപ്പ് ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ, ഇന്നോവ ക്രിസ്റ്റയുടെ അതേ വീൽബേസും ഇത് പങ്കിടും എന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.

2025-ൽ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്ത് വ്ന വാർത്തകളെങ്കിലും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് അടുത്ത വർഷത്തേക്കായിരിക്കും കുഞ്ഞൻ ഫോർച്ച്യൂണറിൻ്റെ വരവ്. ഒരു ഓഫ്റോഡ് സെഗ്മെൻ്റിലേക്കുളള വരവായത് കൊണ്ട് തന്നെ പരിചിതമായ IMV 0 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ പുതിയ മിനി -ഫോർച്യൂണർ/ FJ ക്രൂയിസറിനെ ജാപ്പനീസ് വാഹന ഭീമൻ നിർമ്മിക്കുന്നത്.
ഇത് ഹൈലക്സ് ചാമ്പ് ഷാസി എന്നും അറിയപ്പെടുന്നുണ്ട്. ഈ പ്ലാറ്റ്ഫോം അതിൻ്റെ ദൃഡതയ്ക്കും വൈവിധ്യത്തിനും വളരെ പേരുകേട്ടതാണ്. ഹൈലക്‌സ്, ഫോർച്യൂണർ, ഇന്നോവ തുടങ്ങിയ മോഡലുകൾക്കൊപ്പം ദൈർഘ്യമേറിയ ട്രാക്ക് റെക്കോർഡും കാലപ്പഴക്കത്തിനൊപ്പം പരീക്ഷിച്ചും തെളിഞ്ഞതുമായ പ്ലാറ്റ്‌ഫോമാണ് IMV 0 എന്നതാണ് ഏറ്റവും ശ്രദ്ധേയമാണ്.

FJ ക്രൂയിസർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വാഹനത്തിന്റെ കൃത്യമായ പവർട്രെയിൻ സ്പെസിഫിക്കേഷനുകൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് ചിന്തിച്ചാൽ ഈ എസ്‌യുവി ടൊയോട്ടയുടെ വിശ്വസനീയമായ 2TR-FE 2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇരു എഞ്ചിൻ യൂണിറ്റുകളും അവയുടെ കരുത്തിനും ഈടുനിൽപ്പിനും പേരുകേട്ടതാണ്.
ഈ എസ്‌യുവി അല്പം ചങ്കി വീൽ ആർച്ചുകളുള്ള ബോക്‌സി ഡിസൈനായിരിക്കും അവതരിപ്പിക്കുക. മൊത്തത്തിൽ, ഇത് വളരെ പരുക്കൻ രൂപത്തിലാവും ഒരുങ്ങുക. അളവനുസരിച്ച്, ഇതിന് 4,500 mm നീളവും 1,830 mm വീതിയും 1,850 mm ഉയരവും ഉണ്ടായിരിക്കും, ഇത് തീർച്ചയായും ഫോർച്യൂണറിനേക്കാൾ അല്പം ചെറുതായിരിക്കും.
ഭാവിയില്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണത്തോടെ എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് പതിപ്പും കൊണ്ടുവരാന്‍ ടൊയോട്ടക്ക് പദ്ധതികളുണ്ട്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഫോര്‍ഡ് ബ്രോങ്കോ സ്പോര്‍ട്ടിനെയാകും ഇത് എതിരിടുക. ടൊയോട്ട 'ലാന്‍ഡ് ക്രൂയിസര്‍ മിനി' അല്ലെങ്കിൽ കുഞ്ഞൻ ഫോർച്ച്യൂണർ അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്ന് തന്നെയാണ് നിങ്ങളെ പോലെ ഞങ്ങളും പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








