27 KM മൈലേജിന് വേണ്ടി 11 ലക്ഷം മുടക്കിയാൽ മതി; ഹൈറൈഡർ എയറോ എഡീഷൻ പുറത്തിറക്കി ടൊയോട്ട

ടൊയോട്ടയുടെ മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിൽ ബ്രാൻഡിൻ്റെ അഭിമാന മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. മൈലേജ് വാരിക്കോരി ലഭിക്കുന്നത് കൊണ്ട് തന്നെ ഉപഭോക്താക്കൾ എല്ലാവരും വളരെ സന്തോഷവാൻമാരും തൃപ്തരുമാണ്. വിൽപ്പന കണക്ക് നോക്കിയാൽ പല മാസങ്ങളിലും ടൊയോട്ടയുടെ വിൽപ്പനിൽ രണ്ടാം സ്ഥാനത്താണ് അർബൻ ക്രൂയിസർ എന്ന ഹൈബ്രിഡ് മോഡൽ. 27 കിലോമീറ്റർ മൈലേജ് നൽകുന്ന മോഡലിന് ബ്രാൻഡ് ഒരു പുതിയ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. അതാണ് അർബൻ ക്രൂയിസർ എയറോ എഡീഷൻ. മൈലേജ് മാത്രമല്ല വാഹനത്തിന് ഒരു പുതിയ കിടിലൻ ലുക്കും കൂടിയാണ് നൽകിയിരിക്കുന്നത്.

ടൊയോട്ടയുടെ എക്‌സ്‌ക്ലൂസീവ് സ്റ്റൈലിംഗ് പാക്കേജാണ് അർബൻ ക്രൂയിസറിൽ ലഭിക്കുന്നത്. ഇതിൽ ഫ്രണ്ട് സ്‌പോയിലർ, റിയർ സ്‌പോയിലർ, സൈഡ് സ്‌കർട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതെല്ലാം എസ്‌യുവിയുടെ ലുക്കും ഡൈനാമിക് പ്രൊഫൈലും ഭംഗിയാക്കുന്നുണ്ട്. ഈ ആക്‌സസറികൾ എല്ലാ ഹൈറൈഡർ ഗ്രേഡുകളിലും 31,999 രൂപ അധികം മുടക്കിയാൽ വാങ്ങാൻ സാധിക്കും. അതിനൊപ്പം തന്നെ വെള്ള, സിൽവർ, കറുപ്പ്, ചുവപ്പ് എന്നീ നാല് നിറങ്ങളിലും മിഡ്സൈസ് എസ്‌യുവി ലഭ്യമാകും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Toyota launched urban cruiser aero edition

2022- വിപണിയിൽ എത്തിയപ്പോൾ മുതൽ ജനപ്രീതി നേടാൻ അർബൻ ക്രൂയസറിന് സാധിച്ചിട്ടുണ്ട്. NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എയറോ എഡീഷൻ വാങ്ങാനാവുത. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്.

5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ വികസിപ്പിക്കാനാവും. ഇനി രണ്ടാമത്തെ എഞ്ചിൻ നോക്കിയാൽ ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക.

27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ ജിഎസ്‌ടി പരിഷ്ക്കരണത്തോടെ എസ്‌യുവിക്ക് കാര്യമായ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്. ജിഎസ്‌ടി ഇളവിന് മുൻപ് 11.34 ലക്ഷം മുതൽ 19.99 ലക്ഷം വരെയായിരുന്നു ടൊയോട്ട എസ്‌യുവിയുടെ എക്സ്ഷോറൂം വിലയെങ്കിൽ പുതിയ ജിഎസ്ടി പ്രകാരം ഇപ്പോൾ വില 10.94 ലക്ഷം മുതൽ 19.57 ലക്ഷം വരെയായി മാറിയിട്ടുണ്ട്.

കുറച്ച് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ടൊയോട്ട അർബൻ ക്രൂയിസറിനെ കൂടുതൽ സജ്ജനാക്കിയിരുന്നു. ദീർഘദൂര യാത്രകളിലോ ചൂടുള്ള കാലാവസ്ഥയിലോ യാത്രാസുഖം വർധിപ്പിക്കുന്നതിന് വേണ്ടി 8-വേ പവർ അഡ്‌ജസ്റ്റബിൾ ഫീച്ചറുള്ള ഡ്രൈവർ സീറ്റും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഹൈറൈഡറിൽ കമ്പനി ഉൾപ്പെടുത്തിയതായിരുന്നു പ്രധാന അപ്ഡേറ്റ്.

2025 മോഡൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് എല്ലാ വേരിയന്റുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഘടനാപരമായ നവീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. 6 എയർബാഗുകൾ ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറാണെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു. കൂടാതെ ചില വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും (EPB) ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 16, 2025, 19:31 [IST]
English summary
Toyota launched urban cruiser aero limited edition priced 10 94 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X