വിശ്വാസ്യതയില്‍ മാത്രമല്ല വില്‍പ്പനയിലും ടൊയോട്ട മാരുതിയെ പിന്നിലാക്കി! മാരക മൈലേജല്ലേ, പിന്നെങ്ങിനാ
ഇന്ത്യയില്‍ സമീപകാലത്തായി ഹൈബ്രിഡ് കാറുകള്‍ക്ക് (Hybrid Car) വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ഇവയുടെ വില്‍പ്പന ഗണ്യമായി വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, ഉയര്‍ന്ന വില ചില ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നു. ഇതിനെ മറികടക്കാനാണ് വാഹന നിര്‍മ്മാതാക്കള്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകള്‍ ഇറക്കുന്നത്. മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികളാണ് നിലവില്‍ നമ്മുടെ രാജ്യത്ത് ഹൈബ്രിഡ് കാറുകള്‍ വില്‍പ്പനക്ക് വെക്കുന്നത്. ഇപ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തിലെ ഹൈബ്രിഡ് കാര്‍ വില്‍പ്പനയുടെ (Hybrid Car Sales) വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് വിശദമായി ചുവടെ വായിക്കാം.
2025 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,04,800 യൂണിറ്റ് ഹൈബ്രിഡ് കാറുകളാണ് വിറ്റഴിഞ്ഞത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഹൈബ്രിഡ് കാര്‍ വിഭാഗത്തില്‍ ഏകദേശം 80% വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ടൊയോട്ടയാണ്. മൊത്തം കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ മാരുതിക്ക് പോലുമില്ലാത്ത വിപണി വിഹിതമാണ് ഹൈബ്രിഡുകളുടെ കാര്യത്തില്‍ ജാപ്പനീസ് ബ്രാന്‍ഡ് നേടിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള ടൊയോട്ട 82,848 ഹൈബ്രിഡ് കാറുകള്‍ വിറ്റു. ടൊയോട്ടക്ക് പിന്നില്‍ രണ്ടാമതായിപ്പോയ മാരുതി സുസുക്കി 20,672 ഹൈബ്രിഡ് കാറുകളാണ് വില്‍ക്കാന്‍ സാധിച്ചത്. 1280 കാറുകള്‍ വിറ്റ ഹോണ്ടയാണ് മൂന്നാം സ്ഥാനത്ത്. പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട മൈലേജ് നല്‍കുന്നു.
മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്‌ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും. ഇന്ത്യയില്‍ നിലവില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന പ്രധാന ഹൈബ്രിഡ് കാറുകള്‍ പരിചയപ്പെടാം.

മാരുതി ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ്
116 bhp പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരക്ക് തുടിപ്പേകുന്നത്. ലിറ്ററിന് 23.77 കിലോമീറ്ററാണ് കോംപാക്ട് എസ്‌യുവിയുടെ ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ടൊയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് ടെസ് ഉപയോഗിക്കുന്ന ഗ്രാന്‍ഡ് വിറ്റാര ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് എസ്‌യുവികളില്‍ ഒന്നാണ്. മാരുതിയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ വിക്‌ടോറിസും സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
ടൊയോട്ട ഹൈറൈഡര്‍
മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട കസിന്‍ മോഡലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഈ കോംപാക്ട് എസ്‌യുവിയിലും 116 bhp കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. സിറ്റിയില്‍ ലിറ്ററിന് 20.28 കിലോമീറ്ററും ഹൈവേകളില്‍ ലിറ്ററിന് 22.85 കിലോമീറ്ററുമാണ് ഹൈറൈഡറിന് മൈലേജ് പറയുന്നത്.

ഹോണ്ട സിറ്റി e:HEV
ഹോണ്ട സിറ്റിയില്‍ 126 bhp പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇ-സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കുന്ന ഈ സിസ്റ്റം സിറ്റിയില്‍ ലിറ്ററിന് 19.80 കിലോമീറ്ററും ഹൈവേയില്‍ ലിറ്ററിന് 22.50 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. സിറ്റിയിലെ ഹൈബ്രിഡ് സിസ്റ്റവുമായി എലിവേറ്റ് എസ്‌യുവി ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
ജനപ്രിയ എംപിവിയായ ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പായ ഹൈക്രോസിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ഹൈബ്രിഡ് ഓപ്ഷനാണ്. 184 bhp കരുത്തുള്ള 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് സിസ്റ്റമാണ് ഇന്നോവ ഹൈക്രോസില്‍ വരുന്നത്. സിറ്റിയില്‍ ലിറ്ററിന് 13.10 കിലോമീറ്ററും ഹൈവേകളില്‍ ലിറ്ററിന് 16.10 കിലോമീറ്ററുമാണ് എംപിവി കിങ്ങിന്റെ ഇന്ധനക്ഷമത. കിടിലന്‍ മൈലേജ് കാരണം ഹൈബ്രിഡ് കാറുകള്‍ക്ക് നല്ല വില്‍പ്പനയുണ്ടെങ്കിലും വലിയ കാറുകളില്‍ മാത്രം ലഭ്യമായതിനാല്‍ ഹൈബ്രിഡ് മോഡലുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകില്ല.
അതുകൊണ്ട് തന്നെ ഇവയുടെ പ്രചാരവും പരിമിതമാണ്. ഭാവിയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ചെറുകാറുകള്‍ വിപണിയില്‍ എത്തിയാല്‍ വില്‍പ്പന ഗണ്യമായി ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇതിനായി മാരുതി സുസുക്കി സ്വന്തമായി സീരീസ് ഹൈബ്രിഡ് ടെക് വികസിപ്പിക്കുന്നു. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയിലൂടെ ഇത് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം മാരുതിയുടെ മറ്റ് ചെറുകാറുകളിലും പരീക്ഷിക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








