ഇടിക്കൂട്ടിൽ ഫുൾമാർക്ക് മേടിച്ച് ടൊയോട്ടയുടെ മസിൽമാൻ; വിശദമായി അറിയാൻ വായിക്കുക
തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ടൊയോട്ടയുടെ മസിൽമാനായ മോഡലാണ് പ്രാഡോ എന്നത്. നിലവിൽ മിഡിൽ ഈസ്റ്റ്, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രാഡോ എസ്‌യുവി വിൽപ്പനയിലുണ്ട്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് പ്രാഡോയുടെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ടുകളാണ്. ഫൈവ് സ്റ്റാർ റേറ്റിങ്ങ് തന്നെയാണ് പ്രാഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ ടൊയോട്ട ഒരു കുറവും വരുത്തില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. ഓസ്ട്രേലിയ,ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ യോജിച്ച് നടത്തുന്ന ക്രാഷ് ടെസ്റ്റായ ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാമിലാണ് പ്രാഡോ സ്റ്റാറുകൾ വാരിക്കൂട്ടിയത്.
അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ, എസ്‌യുവിക്ക് 40-ൽ 34.39 പോയിൻ്റ് ആണ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ 49-ൽ 43.62 പോയിൻ്റ് നേടിയെടുക്കാൻ ടൊയോട്ട പ്രാഡോയ്ക്ക് സാധിച്ചുവെന്നത് വലിയ കാര്യം തന്നെയാണ്. അത് പോലെ തന്നെ റോഡ് ഉപയോക്തൃ സംരക്ഷണത്തിലാണെങ്കിൽ 63ൽ 53.38 പോയിൻ്റും സേഫ്റ്റി അസിസ്റ്റ് ഡിപ്പാർട്ട്‌മെൻ്റിൽ മൊത്തം 18-ൽ 14.83 പോയിൻ്റും നേടാൻ പ്രാഡോയ്ക്ക് സാധിച്ചു.

മെച്ചപ്പെട്ട ഓൺ-ഓഫ്-റോഡ് യാത്രയായിരിക്കും ലാൻഡ് ക്രൂയിസർ പ്രാഡോയിൽ ടൊയോട്ട ഒരുക്കുക. ലാഡർ ഫ്രെയിം ആർക്കിടെക്ചറിലാണ് നിർമാണമെങ്കിലും ഷാസി അതിൻ്റെ മുൻഗാമിയേക്കാൾ 50 ശതമാനം കൂടുതൽ കർക്കശമാണെന്ന് കമ്പനി പറയപ്പെടുന്നു. ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണ് പ്രാഡോ.
പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് മൊത്തത്തിൽ 4,920 മില്ലീമീറ്റർ നീളവും 1,870 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഇന്റീരിയറും കിടിലമാണെന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാകും. വലിപ്പം കൂടിയതിനാൽ മൂന്നുവരിയിലും ഗംഭീര സ്പേസാവും ഉണ്ടാവുക എന്നതിനാൽ 7 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റും.

മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്‌ഹോൾസ്റ്ററി, പുതിയ തലമുറ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോട് കൂടിയ ഒരു റാപറൗണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയെല്ലാം യാത്രകളെ ആഡംബരമാക്കാൻ ഇന്റീരിയറിൽ നൽകുന്നുണ്ട്. പുതിയ പ്രാഡോയുടെ സവിശേഷതകളാൽ സമ്പന്നമായ അകത്തളവും സാങ്കേതികവിദ്യകളും ലാൻഡ് റോവർ ഡിഫൻഡറിനോട് ഏറ്റുമുട്ടാൻ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയെ സഹായിക്കും.
221 മില്ലീമീറ്ററുള്ള ഗ്രൗണ്ട് ക്ലിയറൻസും എവിടെയും പോവാനുള്ള എസ്‌യുവിയുടെ കഴിവിനെയാണ് എടുത്തുകാണിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയിൽ വർധിച്ച വീൽ ആർട്ടിക്യുലേഷൻ, നവീകരിച്ച മൾട്ടി-ടെറൈൻ മോണിറ്റർ ഇൻ്റർഫേസ്, ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകളുടെ മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾക്കൊള്ളുന്ന കിടിലൻ ഓൾ-ടെറൈൻ ശേഷിയും പ്രാഡോയുടെ സവിശേഷതയാണെന്നും ടൊയോട്ട പറയുന്നു.
വെല്ലുവിളി നിറഞ്ഞ ഓഫ്-റോഡ് സാഹചര്യങ്ങളിൽ പരമാവധി വീൽ ആർട്ടിക്കുലേഷൻ അനുവദിക്കുന്നതിന് ഡാഷ്‌ബോർഡിലെ ഒരു സ്വിച്ച് വഴി ഡിസ്‌എൻഗേജ് ചെയ്യാവുന്ന ഫ്രണ്ട് ആൻ്റി-റോൾ ബാറും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഫോർച്യൂണർ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് തുടിപ്പേകാനായി എത്തുക.
8-സ്പീഡ് ഓട്ടോമാറ്റിക്കിൽ ഘടിപ്പിച്ച ഈ എഞ്ചിന് 2025-ഓടെ 48V MHEV മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. LC300 പോലെ തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) ആവും അവതരിപ്പിക്കുക. ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിക്ക് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ ഇന്ത്യയിലെ സ്ഥാനം. എന്തായാലും ഈ വർഷം പകുതിയോടെ വാഹനം ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം
രാജ്യത്ത് എങ്ങും വിലവർധനവിൻ്റെ സമയമാണ്. ടൊയോട്ടയും തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിച്ചിരിക്കുകയാണ്. അര്‍ബന്‍ ക്രൂയിസര്‍ ടൈസറും ഇതിൽ ഉൾപ്പെടുന്നുണ്ട്. 2025 മാര്‍ച്ചില്‍ ടൊയോട്ട സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വില 5,500 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. S എഎംടി, S+ എഎംടി വേരിയന്റുകള്‍ക്കാണ് 5500 രൂപ കൂടിയിരിക്കുന്നത്.
മറ്റെല്ലാ വേരിയന്റുകളുടെയും വില 500 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പുതിയ വില 7.74 ലക്ഷം രൂപ മുതല്‍ 13.04 ലക്ഷം രൂപ വരെയായി. എക്‌സ്‌ഷോറൂം വിലകളാണിതെന്ന് ശ്രദ്ധിക്കുക. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടൊയോട്ട റീബാഡ്ജ്ഡ് മോഡലാണ് ടൈസര്‍. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ നാല് വേരിയന്റുകളില്‍ വാങ്ങാം. E, S, G, V എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 8 കളര്‍ ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്.
മാരുതി പ്ലാറ്റ്ഫോമിലായതിനാല്‍ ടൈസറിന് ഫ്രോങ്ക്‌സിന്റെ അതേ വലിപ്പമാണുള്ളത്. എന്നാല്‍ വേര്‍തിരിച്ചറിയാനായി ഫ്രണ്ട് ഫാസിയയിലടക്കം ഡിസൈനിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൂപ്പെ ശൈലിയിലുള്ള സബ്-കോംപാക്റ്റ് എസ്‌യുവിക്ക് ഗ്ലോസി ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ പുതിയതും ബോള്‍ഡുമായ ഹണികോമ്പ് മെഷ് ഗ്രില്‍, മധ്യഭാഗത്ത് ടൊയോട്ട ലോഗോയുള്ള പുതിയ ഇരട്ട എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു.
ബൂട്ടിലെ ലൈറ്റ് ബാര്‍ വഴി ബന്ധിപ്പിക്കുന്ന നവീകരിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകളും എസ്‌യുവിയുടെ സവിശേഷതയാണ്. ഒപ്പം കാറില്‍ പുതുതായി സ്‌റ്റൈല്‍ ചെയ്ത അലോയ് വീലുകളും ഉണ്ട്. ടൈസറിന്റെ ക്യാബിനില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മധ്യഭാഗത്ത് ഒരു MID യൂണിറ്റുള്ള ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കാണാം. ക്യാബിന് പുതിയ ഡ്യുവല്‍-ടോണ്‍ ട്രീറ്റ്‌മെന്റ് ലഭിക്കുന്നു.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, തുടങ്ങി നിരവധി സവിശേഷതകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സബ്-കോംപാക്റ്റ് എസ്‌യുവിയില്‍ 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, റിയര്‍ എസി വെന്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ടൈസര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ 1.2 എഞ്ചിന്‍ 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 99 bhp പവറും 148 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








