പവർ ഡ്രോപ്പും തീപിടിത്തവും; ടൊയോട്ടയുടെ ആഡംബര സെഡാൻ തിരികെ വിളിച്ച് കമ്പനി

എസ്‌യുവികൾ വിപണി കൈയ്യേറിയെങ്കിലും ഇപ്പോഴും സെഡാൻ കാറുകൾക്ക് പ്രത്യേക ഫാൻബേസുണ്ടെന്ന് സമ്മതിക്കാതെ വയ്യ. എന്നാൽ ഇപ്പോഴിതാ സെഡാൻ പ്രേമികളുടെ ചങ്ക് തകർക്കുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത്. ടൊയോട്ടയുടെ ആഡംബര സെഡാൻ മോഡലായ കാമ്രിയെ തിരികെ വിളിച്ചിരിക്കുകയാണ്. 51,644 ടൊയോട്ട കാമ്രി ഹൈബ്രിഡ് വാഹനങ്ങൾ ടൊയോട്ട തിരിച്ചുവിളിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ചില വാഹനങ്ങളിൽ പവർ ഡ്രോപ്പ് സാധ്യതയുള്ള സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തിരിച്ചുവരവ്. ചില അപൂർവ്വ സാഹചര്യങ്ങളിൽ ഇത് തീപിടിത്തത്തിന് വഴിവയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കാമ്രി ഉടമകൾ ഇത് കേട്ട് സങ്കടപ്പെടേണ്ട കേട്ടോ. അമേരിക്കയിലാണ് ടൊയോട്ട തിരികെ വിളിച്ചിരിക്കുന്നത്. 2025-2026 മോഡൽ കാമ്രി ഹൈബ്രിഡ് വാഹനങ്ങളെയും, കൂടാതെ 2026 മോഡൽ കൊറോള ക്രോസ് ഹൈബ്രിഡ് SUV-യുടെ 3,761 യൂണിറ്റുകളെയും ബാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തിരികെ വിളിക്കുന്നത് ടൊയോട്ടയുടെ പുതിയ തലമുറ ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കുന്ന മോഡലുകളാണ്.

toyota recalled camry

2013 -ൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ ഹൈബ്രിഡ് കാറായി കാമ്രി മാറി എന്നതും ശ്രദ്ധേയമാണ്. പുതിയ 2025 കാമ്രിയുടെ എക്സ്റ്റീരിയർ രൂപകൽപ്പന ഒരു പരിണാമപരമായ അപ്‌ഡേറ്റിന് വിധേയമായി എന്നു പറയാം. പ്രീമിയം സെഡാൻ അതിന്റെ ഇന്റർനാഷണൽ ഫാമിലിയിൽ നിന്നും ലെക്സസിൽ നിന്നും കുറച്ച് ഡിസൈൻ മാറ്റങ്ങളും നവീകരണങ്ങളും സ്വീകരിച്ചതിന് ശേഷം എന്നത്തേക്കാളും സ്പോർട്ടിയായി കാണപ്പെടുന്നു എന്ന് നിസംശയം പറയാം.

പ്രിയസിൽ നിന്ന് കടമെടുത്ത സ്പോർട്ടി C ഷെയിപ്പിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുൻ മോഡലിനെ അപേക്ഷിച്ച് ടൊയോട്ട ബാഡ്ജിനെ ചെറുതായി മുകളിലേക്ക് നീക്കി പ്ലേസ് ചെയ്തിരിക്കുന്ന സ്കൾപ്റ്റഡ് ബോണറ്റ് എന്നിവ 2025 കാമ്രിക്ക് ലഭിക്കുന്നു. ഫ്രണ്ട് ബമ്പർ ലെക്സസ് സ്പിൻഡിൽ ഡിസൈൻ ആരാധകർക്ക് പരിചിതമായ ഒരു രൂപഭാവമാണ് സ്വീകരിക്കുന്നത്.

toyota recalled camry

ടൊയോട്ടയുടെ സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് ADAS സിസ്റ്റം ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ കാമ്രി എന്നതും ശ്രദ്ധേയമാണ്, പെഡസ്ട്രിയൻ ഡിറ്റക്ഷൻ പ്രീ-കൊളീഷൻ അസിസ്റ്റ്, റഡാർ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ, ലെയിൻ -ട്രേസിംഗ് അസിസ്റ്റ് എന്നിവയും അതിലേറെയും ഇതിൽ ഉൾപ്പെടുന്നു. 2025 ടൊയോട്ട കാമ്രിയിൽ 9 എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ, ഇരു വശത്തും പാർക്കിംഗ് സെൻസറുകളും സ്റ്റെബിലിറ്റി & ട്രാക്ഷൻ കൺട്രോളും സഹിതം പായ്ക്ക് ചെയ്തതാണ്.

2025 ടൊയോട്ട കാമ്രി ബ്രാൻഡിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്, കൂടാതെ ഇതിന് 4,920 mm നീളവും 1,840 mm വീതിയും 1,455 mm ഉയരവും 2,825 mm വീൽബേസും ലഭിക്കുന്നുണ്ട്. പുതിയ കാമ്രി 165 mm ഗ്രൗണ്ട് ക്ലിയറൻസും 1,645 കിലോഗ്രാം ഭാരവുമായി വരുന്നു. അതോടൊപ്പം നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (Ni-MH) ബാറ്ററി പായ്ക്കുമായി വരുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ കണക്ട് ചെയ്യുന്ന അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റമാണ് 2025 കാമ്രിക്ക് കരുത്ത് പകരുന്നത് എന്നത് ശ്രദ്ധിക്കണം.

toyota recalled camry

കാമ്രിയുടെ ഹൈബ്രിഡ് പവർട്രെയിനിന്റെ സിസ്റ്റം ഔട്ട്‌പുട്ട് മുൻ തലമുറയുടെ 215 bhp പവറിൽ നിന്ന് ഏകദേശം 227 bhp -യായി ഉയർന്നിട്ടുണ്ട്, ഇത് ഏകദേശം 12 bhp -യുടെ വർധനവാണ്. കാമ്രിയുടെ ഹൈബ്രിഡ് പവർപ്ലാൻ്റ് e-CVT ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 1, 2026, 8:00 [IST]
English summary
Toyota recalls over 51000 camry hybrids us power loss fire risk
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X