കാര്‍ കൊണ്ടുപോയിക്കോ, പൈസ 2026-ല്‍ മതി! GST വിലക്കുറവിനൊപ്പം ഞെട്ടിക്കുന്ന നവരാത്രി ഓഫറുമായി ടൊയോട്ട
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം രാജ്യത്തെ ഏറ്റവും വലിയ ഉത്സവകാലമാണ് നവരാത്രി. ഈഉത്സവകാലം അടുക്കുമ്പോള്‍ ഒരു പുത്തന്‍ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് മികച്ച ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ജിഎസ്ടി ഇളവുകള്‍ക്ക് പുറമെ തിരഞ്ഞെടുത്ത ടൊയോട്ട കാറുകളില്‍ ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി മുന്നോട്ട് വെക്കുന്നത് 'ബൈ നൗ, പേ ഇന്‍ 2026' ക്യാമ്പയിനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടൊയോട്ടയുടെ നവരാത്രി ഓഫറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഗ്ലാന്‍സ, ടൈസര്‍ തുടങ്ങിയ ജനപ്രിയ കാറുകള്‍ക്കാണ് ഈ പ്രത്യേക ഓഫറുകള്‍. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യം ലഭിക്കും. ഈ ഓഫറിനെ ഏറ്റവും സവിശേഷമാക്കുന്നത് 'ബൈ നൗ ആന്‍ഡ് പേ ഇന്‍ 2026' ക്യാമ്പയിനാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട ടൊയോട്ട കാര്‍ വാങ്ങി 2026 ജനുവരി മുതല്‍ ഇതിന്റെ ഇഎംഐ അടയ്ച്ചാല്‍ മതി എന്നതാണ്.

അതായത് മൂന്ന് മാസത്തേക്ക് ഇഎംഐയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. 'ഇഎംഐ ഹോളിഡേ' എന്നാണ് ഇതിനെ വിളിക്കുന്നത്. 2025 ഡിസംബര്‍ വരെ, എല്ലാ മാസവും 99 രൂപ ടോക്കണ്‍ തുക മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. നിങ്ങളുടെ പതിവ് ഇഎംഐ 2026 ജനുവരി മുതല്‍ ആയിരിക്കും ആരംഭിക്കുക. ഇഎംഐയില്‍ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ സ്‌കീം വളരെ നല്ലതായിരിക്കും.
ഇത് മാത്രമല്ല, നവരാത്രി ഓഫറുകളുടെ ഭാഗമായി മറ്റ് നിരവധി ആനുകൂല്യങ്ങളും ടൊയോട്ട മുന്നോട്ട് വെക്കുന്നു. 5 കോംപ്ലിമെന്ററി സര്‍വീസ് സെഷനുകള്‍ അതില്‍ ഒന്നാണ്. കാറിന്റെ ആദ്യത്തെ 5 സര്‍വീസുകള്‍ സൗജന്യമായി നല്‍കുന്നത് പരിപാലനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ 5 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും നല്‍കുന്നുണ്ട്. കാറിന് 5 വര്‍ഷത്തെ വാറണ്ടി ലഭിക്കുന്നതിനാല്‍ ദീര്‍ഘനേരം ആശങ്കകള്‍ ഇല്ലാതെ കാറിന്റെ ഉടമസ്ഥാവകാശം ആസ്വദിക്കാന്‍ സാധിക്കും.

ഇതിനുപുറമെ, നിങ്ങള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍ കോര്‍പ്പറേറ്റ് ബോണസും ലഭ്യമാകും. നിങ്ങളുടെ പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ അധികമായി എക്‌സ്‌ചേഞ്ച് ബോണസുകള്‍ ലഭിക്കും. ഇതോടൊപ്പം സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് കമ്പനി ഈ ക്യാമ്പയിന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2025 സെപ്റ്റംബര്‍ 30 വരെയാണ് ഇതിന്റെ കാലാവധി. നിങ്ങള്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും സംസ്ഥാനങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ ടൊയോട്ട കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച അവസരമാണിത്. ഈ ഓഫറുകള്‍ക്കൊപ്പം ടൊയോട്ട തങ്ങളുടെ കാറുകള്‍ക്ക് ജിഎസ്ടി 2.0 യുടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുന്നു. ജിഎസ്ടി ഇളവിന്റെ ആനുകൂല്യങ്ങള്‍ മുഴുവനായി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനാല്‍ സെപ്റ്റംബര്‍ 22 മുതല്‍ ടൊയോട്ട കാറുകളുടെ വില കുറയാന്‍ പോകുകയാണ്.

ഏകദേശം 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് കുറയുന്നത്. ഫോര്‍ച്യൂണര്‍ എസ്‌യുവിക്കാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിക്കുന്നത്. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ എക്‌സ്-ഷോറൂം വില 3.34 ലക്ഷം രൂപ വരെ കുറച്ചു. ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായ വെല്‍ഫെയറിന് 2.78 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. ഏറ്റവും കുറഞ്ഞ വിലക്കുറവ് രേഖപ്പെടുത്തിയ ടൊയോട്ട കാര്‍ റുമിയോണ്‍ എംപിവിയാണ്.
റൂമിയോണിന്റെ എക്‌സ്-ഷോറൂം വില 48,700 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. റൂമിയോണിനെ കൂടാതെ ഗ്ലാന്‍സ (85,300 രൂപ), ഹൈറൈഡര്‍ (65400 രൂപ) എന്നീ കാറുകള്‍ക്ക് മാത്രമാണ് 1 ലക്ഷം രൂപയില്‍ താഴെ വില കുറയുന്നുള്ളൂ. ബാക്കി മോഡലുകള്‍ക്കെല്ലാം 1 ലക്ഷം രൂപയില്‍ കൂടുതല്‍ വിലക്കുറവ് ലഭിക്കും.


Click it and Unblock the Notifications








