26KM മൈലേജുള്ള ടൊയോട്ട എംപിവി ₹1.71 ലക്ഷം കുറച്ച് വാങ്ങാം; എല്ലാവര്‍ക്കും കിട്ടില്ല, അര്‍ഹരാണോ എന്നറിയാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് 7 സീറ്റര്‍ എംപിവികളുടേത്. പണ്ട് ടൊയോട്ടയുടെ 7 സീറ്റര്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ മുന്നില്‍ ഇന്നോവ പോലെ പ്രീമിയം മോഡലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പക്ഷേ താങ്ങാവുന്ന വിലയില്‍ 'റൂമിയോണ്‍' എന്ന ഓപ്ഷന്‍ ഉപഭോക്താക്കളുടെ മുന്നിലുണ്ട്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പാണ് ടൊയോട്ട റൂമിയോണ്‍. അതുകൊണ്ട് എര്‍ട്ടിഗയുടെ 'ഇരട്ട'യെന്ന് റൂമിയോണിനെ വിശേഷിപ്പിക്കാം. ഇരട്ടകളെ പോലെ വേര്‍തിരിച്ചറിയാന്‍ ചില്ലറ ഡിസൈന്‍ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ടെന്നല്ലാതെ ബാക്കി മെക്കാനിക്കല്‍ വശങ്ങളിലെല്ലാം രണ്ട് മോഡലുകളും സമമാണ്.

ടൊയോട്ട റൂമിയോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ സായുധ സേനാംഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സിഎസ്ഡി ക്യാന്റീനുകള്‍ വഴിയും റൂമിയോണ്‍ വാങ്ങാവുന്നതാണ്. പുറത്തെ ടൊയോട്ട ഷോറൂമുകളില്‍ നിന്ന് റൂമിയോണ്‍ വാങ്ങുന്നതിനേക്കാള്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതിയിളവാണ് സിഎസ്ഡി ക്യാന്റീന്‍ വഴി വാങ്ങുമ്പോള്‍ സൈനികര്‍ക്ക് ലാഭിക്കാനാകുക. 2025 ഡിസംബര്‍ മാസം സിഎസ്ഡി ക്യാന്റീനിലെ റൂമിയോണിന്റെ വിലകള്‍ നമുക്ക് പരിശോധിക്കാം.

toyota rumion side design

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത സര്‍ക്കാറിന്റെ സിഎസ്ഡിയില്‍ രാജ്യത്തിനായി സേവനം ചെയ്യുന്ന സൈനികര്‍ക്ക് ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാണ്. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സായുധ സേനാംഗങ്ങള്‍, സൈനിക ഉദ്യോഗസ്ഥരുടെയും മുന്‍ സൈനികരുടെയും വിധവകള്‍, ഡിഫന്‍സ് സിവിലിയന്മാര്‍ എന്നിവരാണ് സിഎസ്ഡിയില്‍ നിന്ന് കാര്‍ വാങ്ങാന്‍ യോഗ്യരായ ഉപഭോക്താക്കള്‍.

സിഎസ്ഡി വഴി കാര്‍ വാങ്ങുമ്പോള്‍ സാധാരണയുള്ള 28% ജിഎസ്ടിക്ക് പകരം 14% മാത്രം നല്‍കിയാല്‍ മതി. കാര്‍സ് 24 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് സിഎസ്ഡി വഴി ടൊയോട്ട റൂമിയോണ്‍ വാങ്ങുന്ന സൈനികര്‍ക്ക് വേരിയന്റിന് അനുസരിച്ച് 1.36 ലക്ഷം രൂപ മുതല്‍ 1.71 ലക്ഷം രൂപ വരെ നികുതിയിളവ് നേടാന്‍ അവസരമുണ്ട്. വേരിയന്റ് തിരിച്ചുള്ള ഇളവുകള്‍ ചുവടെ കാണുന്ന പട്ടികയില്‍ കാണാം.

Variant CSD Price (Lakhs) Ex-Showroom Price (Lakhs) Price Difference (Lakhs)
Rumion S MT 8.93 10.29 1.36
Rumion S AT 10.25 11.69 1.44
Rumion G MT 9.87 11.65 1.78
Rumion G AT 11.14 12.99 1.85
Rumion V AT 11.97 13.68 1.71

ടൊയോട്ട റൂമിയോണിനെ കുറിച്ച് പറയുമ്പോള്‍ S മാനുവല്‍, S ഓട്ടോമാറ്റിക്, G മാനുവല്‍, V മാനുവല്‍, V ഓട്ടോമാറ്റിക്, S മാനുവല്‍ സിഎന്‍ജി എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. നിലവില്‍ 10.44 ലക്ഷം രൂപയാണ് റൂമിയോണിന്റെ പ്രാരംഭ എക്സ്ഷോറൂം വില. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 13.61 ലക്ഷം രൂപയാണ്. ടൊയോട്ടയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ വിലകളാണിത്.

എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പാണെങ്കിലും റൂമിയോണിന് തനതായ ഐഡന്റിറ്റി നല്‍കാന്‍ ടൊയോട്ട ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍, ടൊയോട്ട ബാഡ്ജിംഗ്, ഷാര്‍പ്പ് ഹെഡ്ലൈറ്റുകള്‍, ഉയര്‍ന്ന ബോണറ്റ് എന്നിവ ബേബി ക്രിസ്റ്റ ലുക്കും ശക്തമായ റോഡ് പ്രസന്‍സും നല്‍കുന്നു. എട്ടിഗക്ക് സമാനമായ ഇന്റീരിയറാണ് റൂമിയോണിനുള്ളത്. ക്യാബിനില്‍ മികച്ച ഹെഡ്റൂമും ലെഗ്റൂമും ലഭ്യമാണ്.

toyota rumion front

നീണ്ട വീല്‍ബേസ് മൂന്നാം നിര യാത്രക്കാര്‍ക്കും മെച്ചപ്പെട്ട യാത്രാസുഖം ഉറപ്പാക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഒരു ഫാമിലി കാറിന് വേണ്ട പ്രധാന സവിശേഷതകള്‍ എല്ലാം ഈ കാറില്‍ ലഭ്യമാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ് ചേര്‍ത്ത് റൂമിയോണിന്റെ സേഫ്റ്റി മെച്ചപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ ടോപ്പ്-സ്‌പെക്ക് V വേരിയന്റില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ലഭ്യമാക്കിയിട്ടുണ്ട്. വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ്-സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവയാണ് മറ്റ് സുരക്ഷാ സവിശേഷതകള്‍.

toyota rumion display

റൂമിയോണിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 102bhp പവറും 136Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. മൈലേജിന്റെ കാര്യത്തിലും റൂമിയോണ്‍ നിരാശപ്പെടുത്തില്ല. പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് ഏകദേശം 20.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, ഓട്ടോമാറ്റിക് വേരിയന്റ് ഏകദേശം 20 kmpl മെലേജ് വാഗ്ദാനം ചെയ്യുന്നു.

സിഎന്‍ജി മോഡില്‍ പവര്‍, ടോര്‍ക്ക് എന്നിവ 87 bhp, 121 Nm ആയി കുറയുന്നുണ്ടെങ്കിലും മൈലേജ് കൂടുന്നു. ബൈ-ഫ്യുവല്‍ സിഎന്‍ജി ഓപ്ഷന് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്ന നിങ്ങളുടെ ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഈ വിവരം അറിയിക്കുക. സിഎസ്ഡി ക്യാന്റീനില്‍ നിന്ന് വാങ്ങുന്ന കാറുകള്‍ നിശ്ചിത സമയം കഴിയാതെ പുറത്ത് വില്‍ക്കാന്‍ പറ്റില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Friday, December 26, 2025, 17:17 [IST]
English summary
Toyota rumion csd vs ex showroom price comparison december 2025 save up to rs 1 71 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X