7 പേര്‍ക്ക് വരെ കയറാവുന്ന ടൊയോട്ട, ഇന്നോവയല്ല! 26KM മൈലേജുളള 'ബേബി ക്രിസ്റ്റ' ഡിസ്‌കൗണ്ടിട്ട് വിറ്റഴിക്കുന്നു
ടൊയോട്ട എംപിവി എന്ന് പറയുമ്പോള്‍ എല്ലാവരുടെയും ചിന്ത പോകുന്നത് ഇന്നോവയിലേക്കായിരിക്കും. എന്നാല്‍ താങ്ങാനാവുന്ന വിലയില്‍ മറ്റൊരു 7 സീറ്റര്‍ എംപിവി ടൊയോട്ട ഇന്ന് വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ടൊയോട്ടയുടെ 7 സീറ്റര്‍ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് റൂമിയോണ്‍. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പാണ് റൂമിയോണ്‍. എര്‍ട്ടിഗയുമായി രൂപത്തില്‍ സമാനതകള്‍ പങ്കുവെക്കുമ്പോഴും ടൊയോട്ടയുടെ തനതായ ചില മാറ്റങ്ങളോടെയാണ് റൂമിയോണ്‍ എത്തുന്നത്. ബേബി ക്രിസ്റ്റ ലുക്കില്‍ എത്തുന്ന റൂമിയോണ്‍ മാരുതി മോഡലിന്റെ പ്രത്യേകതള്‍ക്കൊപ്പം ടൊയോട്ടയുടെ വിശ്വാസ്യത കൂടി സമംചേര്‍ക്കുമ്പോള്‍ പുത്തന്‍ ഫാമിലി കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് അത് മികച്ച ഒരു ഡീല്‍ ആണ്.
ഈ വര്‍ഷാവസാനത്തില്‍ തങ്ങളുടെ കാറുകള്‍ പരമാവധി വിറ്റഴിക്കാനായി വാഹന നിര്‍മാതാക്കള്‍ മികച്ച ഇയര്‍ എന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ റൂമിയോണ്‍ ലഭ്യമാണ്. ഈ മാസം റൂമിയോണിന് ടൊയോട്ട 30,000 രൂപയുടെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസും അതില്‍ ഉള്‍പ്പെടുന്നു. സിഎന്‍ജി മോഡലിനും ഈ ആനുകൂല്യം ലഭിക്കും.

സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി 2.0 അനുസരിച്ച് റൂമിയോണിന്റെ എക്സ്-ഷോറൂം വിലകളില്‍ 37,300 രൂപ മുതല്‍ 48,700 രൂപ വരെ കുറവ് വന്നിട്ടുണ്ട്. അതായത് എംപിവിയുടെ വിലയില്‍ ഏകദേശം 3.45% - 3.46% കുറവ് രേഖപ്പെടുത്തി. ഇപ്പോള്‍ 10,44,200 രൂപ മുതലാണ് എംപിവിയുടെ വില തുടങ്ങുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 13,61,800 രൂപയാണ്. എക്‌സ്‌ഷോറും വിലകളാണ് ഇത്.
എട്ടിഗക്ക് സമാനമായ ഇന്റീരിയറുള്ള റൂമിയോണ്‍ ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, സ്പ്ലിറ്റ്-ഫോള്‍ഡിംഗ് രണ്ടാം നിര സീറ്റുകള്‍, റിക്ലൈനബിള്‍ മൂന്നാം നിര സീറ്റുകള്‍, പിന്‍വശത്തേക്ക് പ്രത്യേക എസി വെന്റുകള്‍ എന്നിവയുള്ള 7 സീറ്റര്‍ ലേഔട്ടിലാണ് വരുന്നത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വോയ്‌സ് അസിസ്റ്റന്റ്, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത ഓഡിയോ എന്നിവയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളും കാറില്‍ സജ്ജമാക്കിയിരിക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങളിലും റൂമിയോണ്‍ മികവ് പുലര്‍ത്തുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ് ചേര്‍ത്ത് റൂമിയോണിന്റെ സേഫ്റ്റി ടൊയോട്ട കൂട്ടിയിരുന്നു. ഇപ്പോള്‍ റൂമിയോണിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ ഷീല്‍ഡ് എയര്‍ബാഗുകള്‍ ലഭ്യമാണ്. ടോപ്പ്-സ്‌പെക്ക് V വേരിയന്റില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ചേര്‍ത്തിട്ടുണ്ട്.
വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ്-സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവയാണ് സേഫ്റ്റി കിറ്റിലുള്ള മറ്റ് ഫീച്ചറുകള്‍. 1.5 ലിറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് റൂമിയോണിന് തുടിപ്പേകാന്‍ എത്തുന്നത്. 102 bhp പവറും 137 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു.

ഇത് ലിറ്ററിന് 20.51 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.കൂടാതെ, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനിലും റൂമിയോണ്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും മാത്രമായിരിക്കും എഞ്ചിന്‍ പുറപ്പെടുവിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് റൂമിയോണ്‍ സിഎന്‍ജി വാങ്ങാനാകുക. പവര്‍ ഔട്ട്പുക്ക് കുറയുമെങ്കിലും സിഎന്‍ജി വേരിയന്റ് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 26.11 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്.
ടൊയോട്ടയുടെ വിശ്വാസത്യയ്‌ക്കൊപ്പം കുറഞ്ഞ വിലയും കൂടുതല്‍ മൈലേജുമുള്ള 7-സീറ്റര്‍ അന്വേഷിക്കുന്നവര്‍ക്ക് റൂമിയോണ്‍ മികച്ച ഓപ്ഷനാണ്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും 7 സീറ്റര്‍ എംപിവി വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ റൂമിയോണിന്റെ ഓഫറിനെ കുറിച്ച് അവരെ അറിയിക്കുക. ഡിസ്‌കൗണ്ട് ഓഫറുകള്‍ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓര്‍മിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകള്‍ ലഭ്യമാവുക. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.


Click it and Unblock the Notifications








