26KM മൈലേജുള്ള 7-സീറ്റര്‍ ടൊയോട്ട ഇത്ര കുറഞ്ഞ വിലയില്‍ വില്‍ക്കുന്നുവെന്നോ! ഇനിയും എര്‍ട്ടിഗക്ക് വാശിപിടിക്കണോ
ഇന്ത്യന്‍ മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) മാര്‍ക്കറ്റ് എപ്പോഴും കുടുംബങ്ങളുടെ ഹോട്ട് സെഗ്മെന്റാണ്. ഈ വിഭാഗത്തില്‍ ടൊയോട്ടക്കുള്ള സ്വാധീനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ടൊയോട്ട ഇന്നോവയെന്ന നെയിംപ്ലേറ്റിന്റെ ബലത്തില്‍ പതിണ്ടാണ്ടുകളായി അവര്‍ സല്‍പ്പേര് നിലനിര്‍ത്തിപ്പോരുന്നു. ടൊയോട്ട എംപിവി വാങ്ങാന്‍ താല്‍പര്യമുള്ള എന്നാല്‍ ഇന്നോവ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ലത്ത ഇടത്തരക്കാരെ ലക്ഷ്യമിട്ട് 2023 ഓഗസ്റ്റിലാണ് ജാപ്പനീസ് ബ്രാന്‍ഡ് റൂമിയോണ്‍ പുറത്തിറക്കിയത്. സ്ഥലസൗകര്യം, സുഖസൗകര്യങ്ങള്‍, വിശ്വാസ്യത എന്നിവ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള റൂമിയോണ്‍ ടൊയോട്ടയുടെ സ്‌റ്റൈലിംഗും ബ്രാന്‍ഡ് മൂല്യവും കോംപാക്റ്റ് എംപിവിയുടെ പ്രായോഗികതയുമായി സംയോജിപ്പിക്കുന്നു.
ഇന്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും കൂടുതലായി കാറുകള്‍ വാങ്ങുന്ന സമയങ്ങളില്‍ ഒന്നാണ് ദീപാവലി. ഈ ഉത്സവകാലത്തെ വില്‍പ്പന കണക്കുകള്‍ ഉള്‍പ്പെടുന്ന ഒക്‌ടോബറിലെ സെയില്‍സ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ടയും റെക്കോഡ് വില്‍പ്പനയാണ് ഉത്സവകാലത്ത് നേടിയത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്ര പേര്‍ ടൊയേട്ട റൂമിയോണ്‍ എംപിവി വാങ്ങിയെന്ന കണക്കുകള്‍ ഇപ്പോള്‍ ഗാഡിവാഡി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് വിശദമായി ചുവടെ വായിക്കാം.

2025 ഒക്ടോബര്‍ മാസത്തില്‍ ടൊയോട്ട 3,075 റൂമിയോണ്‍ കാറുകള്‍ വിറ്റു. ഒരു വര്‍ഷം മുമ്പ് അതായത് 2024 ഒക്ടോബര്‍ മാസത്തില്‍ ഈ ടൊയോട്ട എംപിവിയുടെ വില്‍പ്പന 2,169 യൂണിറ്റ് ആയിരുന്നു. 2024 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ഒക്ടോബര്‍ മാസത്തില്‍ ടൊയോട്ടക്ക് 906 റൂമിയോണ്‍ കാറുകള്‍ അധികം വില്‍ക്കാനായി. വാര്‍ഷികാടിസ്ഥാനത്തില്‍ 42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
മുന്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റൂമിയോണ്‍ 73.04 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2025 സെപ്റ്റംബറില്‍ റൂമിയോണിന്റെ വില്‍പ്പന 829 യൂണിറ്റായിരുന്നു. ഓഗസ്റ്റിലാണെങ്കില്‍ വില്‍പ്പന രണ്ടക്കത്തിലേക്ക്, കൃത്യമായി പറഞ്ഞാല്‍ 68 യൂണിറ്റിലേക്ക് ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഉത്സവകാലത്ത് ഗംഭീര തിരിച്ചുവരവാണ് എംപിവി കാഴ്ചവെച്ചത്. വരുംമാസങ്ങളിലും റൂമിയോണ്‍ ഇതേ പ്രകടനം തന്നെ തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
എട്ടിഗക്ക് സമാനമായ ഇന്റീരിയറാണ് റൂമിയോണിനുള്ളത്. ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, സ്പ്ലിറ്റ്-ഫോള്‍ഡിംഗ് രണ്ടാം നിര സീറ്റുകള്‍, റിക്ലൈനബിള്‍ മൂന്നാം നിര സീറ്റുകള്‍, പിന്‍വശത്തേക്ക് പ്രത്യേക എസി വെന്റുകള്‍ എന്നിവയുള്ള 7 സീറ്റര്‍ ലേഔട്ടിലാണ് ഇത് വരുന്നത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വോയ്‌സ് അസിസ്റ്റന്റ്, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത ഓഡിയോ എന്നിവയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയടക്കമുള്ള ആധുനിക സവിശേഷതകള്‍ ഈ എംപിവിയില്‍ നല്‍കിയിട്ടുണ്ട്.
എര്‍ട്ടിഗയിലുള്ള അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെ ഹൃദയം. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്.

റൂമിയോണ്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്ക് 20.51 കിലോമീറ്ററും ഇന്ധനക്ഷണത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎന്‍ജി മോഡില്‍ പവര്‍, ടോര്‍ക്ക് എന്നിവ 87 bhp, 121 Nm ആയി കുറയുന്നുണ്ടെങ്കിലും മൈലേജ് കൂടുന്നു. ബൈ-ഫ്യുവല്‍ സിഎന്‍ജി ഓപ്ഷന് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ് ചേര്‍ത്ത് റൂമിയോണിന്റെ സേഫ്റ്റി ടൊയോട്ട കൂട്ടിയിരുന്നു. ഇപ്പോള്‍ റൂമിയോണിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ ഷീല്‍ഡ് എയര്‍ബാഗുകള്‍ ലഭ്യമാണ്. എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ക്ക് ആക്കിയതിനൊപ്പം ടോപ്പ്-സ്പെക്ക് V വേരിയന്റില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ചേര്‍ത്തിട്ടുണ്ട്.

6 എയര്‍ബാഗുകള്‍ക്ക് പുറമെ വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈല്‍ഡ്-സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവയാണ് റൂമിയോണിറെ സേഫ്റ്റി കിറ്റിലുള്ളത്. സേഫ്റ്റി അപ്‌ഗ്രേഡുകള്‍ക്ക് പുറമെ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ വഴിയുണ്ടായ വില പരിഷ്‌കാരങ്ങളും റൂമിയോണിന്റെ വില്‍പ്പന കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്.
ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ എംപിവിക്ക് 37,300 മുതല്‍ 48,700 രൂപ വരെയാണ് കുറഞ്ഞത്. റൂമിയോണിന്റെ S എംടി വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകള്‍ക്കും 40,000 രൂപക്ക് മുകളില്‍ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. നിലവില്‍ 10.44 ലക്ഷം രൂപ മുതലാണ് റൂമിയോണിന്റെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 13.61 ലക്ഷം രൂപയാണ്. ടൊയോട്ടയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ വിലകളാണിത്.


Click it and Unblock the Notifications








