27KM മൈലേജുള്ള 7-സീറ്ററിന് കുറച്ചത് അരലക്ഷത്തിനടുത്ത്! 68-ല്‍ നിന്ന് റോക്കറ്റ് പോലെ കുതിച്ച് വില്‍പ്പന

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) ഡിമാന്‍ഡ് കൂടുതലാണ്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യാത്രകള്‍ പോകാന്‍ ഈ ബോഡിസ്‌റ്റൈലിലുള്ള വാഹനങ്ങള്‍ അനുയോജ്യമാണ്. നിലവില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് മാരുതി സുസുക്കി എര്‍ട്ടിഗ. ഈ മാരുതി എംപിവി ടൊയോട്ട റീബാഡ്ജ് ചെയ്ത് റൂമിയോണ്‍ എന്ന പേരില്‍ വില്‍ക്കുന്നു. ജാപ്പനീസ് ബ്രാന്‍ഡുകളായ സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി കാറുകളും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി ടൊയോട്ട റീബാഡ്ജ് ചെയ്ത മാരുതി കാറുകളില്‍ ഒന്നാണ് റൂമിയോണ്‍.

ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷം ടൊയോട്ട റൂമിയോണിന്റെ വില്‍പ്പനയില്‍ ക്രാമാനുഗതമായ കുറവ് അനുഭവപ്പെട്ടിരുന്നു. 2025 ഏപ്രില്‍ മാസം 2462 യൂണിറ്റായിരുന്നു വില്‍പ്പന. മെയ്, ജൂണ്‍ മാസങ്ങളില്‍ വില്‍പ്പന യഥാക്രമം 1917, 1415 യൂണിറ്റുകളായി കുറഞ്ഞു. ജൂലൈയില്‍ 576 യൂണിറ്റായി ഇടഞ്ഞപ്പോള്‍ ഓഗസ്റ്റില്‍ മൂന്നക്കം തൊട്ടില്ല. ഓഗസ്റ്റ് മാസം എംപിവിയുടെ വില്‍പ്പന വെറും 68 യൂണിറ്റായിരുന്നു.

toyota rumion

2025 സെപ്റ്റംബറിലെ റുമിയോണിന്റെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗാഡിവാഡി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2025 സെപ്റ്റംബറില്‍ ടൊയോട്ട 829 റുമിയോണ്‍ എംപിവികള്‍ വിറ്റു. 2024 സെപ്റ്റംബറില്‍ ഇത് 1,968 യൂണിറ്റുകളായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 സെപ്റ്റംബറില്‍ റൂമിയോണിന്റെ വില്‍പ്പനയില്‍ 1,653 യൂണിറ്റുകളുടെ കുറവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ 58 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞിരിക്കുന്നത്.

അതേസമയം വില്‍പ്പന 68 യൂണിറ്റിലേക്ക് ഒതുങ്ങിയ 2025 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വില്‍പ്പന 91.80 ശതമാനം വര്‍ധിച്ചു. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ആയിരിക്കാം റൂമിയോണിന്റെ തിരിച്ചുവരവിന് കാരണം. എംപിവിക്ക് 37,300 മുതല്‍ 48,700 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. റൂമിയോണിന്റെ S എംടി വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകള്‍ക്കും 40,000 രൂപക്ക് മുകളില്‍ വിലക്കുറവ് ലഭിച്ചിട്ടുണ്ട്.

നിലവില്‍ 10.44 ലക്ഷം രൂപയാണ് റൂമിയോണിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 14.10 ലക്ഷം രൂപയില്‍ നിന്ന് 13.61 ലക്ഷം രൂപയായി കുറഞ്ഞു. ടൊയോട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ വിലകളാണിത്. ഇക്കഴിഞ്ഞ മാസം ടൊയോട്ട റൂമിയോണിന്റെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ് ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതും സെപ്റ്റംബറില്‍ വില്‍പ്പന വര്‍ധിക്കാന്‍ സഹായിച്ചിരിക്കാം.

പുതിയ അപ്ഗ്രേഡിലൂടെ എല്ലാ റൂമിയോണ്‍ വേരിയന്റുകളിലും ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ ഷീല്‍ഡ് എയര്‍ബാഗുകളാണ് സേഫ്റ്റി വര്‍ധിപ്പിക്കാനായി വന്നെത്തിയിരിക്കുന്നത്. ഇതിന്റെ കൂടെ ടോപ്പ്-സ്‌പെക്ക് V വേരിയന്റില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) നല്‍കിയതല്ലാതെ റൂമിയോണില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 6 എയര്‍ബാഗുകള്‍ക്ക് പുറമെ വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ്-സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവയാണ് റൂമിയോണിറെ സേഫ്റ്റി കിറ്റിലുള്ളത്.

toyota rumion 6 airbag

എര്‍ട്ടിഗയിലുള്ള അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിനും തുടിപ്പേകുന്നത്.ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

റൂമിയോണ്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്. സിഎന്‍ജി മോഡില്‍ പവര്‍, ടോര്‍ക്ക് എന്നിവ 87 bhp, 121 Nm ആയി കുറയുന്നുണ്ടെങ്കിലും മൈലേജ് കൂടുന്നു. ബൈ-ഫ്യുവല്‍ സിഎന്‍ജി ഓപ്ഷന് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

toyota rumion interior

എട്ടിഗക്ക് സമാനമായ ഇന്റീരിയറുള്ള റൂമിയോണ്‍് ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, സ്പ്ലിറ്റ്-ഫോള്‍ഡിംഗ് രണ്ടാം നിര സീറ്റുകള്‍, റിക്ലൈനബിള്‍ മൂന്നാം നിര സീറ്റുകള്‍, പിന്‍വശത്തേക്ക് പ്രത്യേക എസി വെന്റുകള്‍ എന്നിവയുള്ള 7 സീറ്റര്‍ ലേഔട്ടിലാണ് വരുന്നത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വോയ്സ് അസിസ്റ്റന്റ്, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത ഓഡിയോ എന്നിവയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളും കാറില്‍ സജ്ജമാക്കിയിരിക്കുന്നു.

More from DriveSpark

Article Published On: Monday, October 20, 2025, 14:00 [IST]
English summary
Toyota rumion registered 829 unit sales september 2025 gst 2 0 helped for 91 80 per cent mom growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X