അടുത്ത കാർബൺ കോപ്പി! ഇ-വിറ്റാരയുടെ അതേ അച്ചിൽ വാർത്ത കാറുമായി ടൊയോട്ട

മാരുതി ഇ-വിറ്റാരയുടെ റീബാഡ്ജ്ഡ് പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസർ ഇവിയും, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ ഒരു കൺസെപ്റ്റ് ആയി പ്രദർശിപ്പിച്ചിരിക്കുകയാണ്. ടൊയോട്ട ആദ്യമായി അർബൻ എസ്‌യുവി ഇവി കൺസെപ്റ്റ് 2023 -ൽ ബ്രൂസൽസിൽ പ്രദർശിപ്പിച്ചു, പിന്നീട് 2024 ഡിസംബറിൽ ടൊയോട്ട അർബൻ ക്രൂയിസർ EV എന്ന പേരിൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു. മാരുതി ഇ-വിറ്റാരയ്ക്കൊപ്പം 2025 ഓട്ടോ എക്സ്പോയിൽ ഒരു പ്രധാന ആകർഷണമായി ഇത് നിലകൊള്ളുന്നു. അർബൻ ക്രൂയിസർ ഇവി കൺസെപ്റ്റിലൂടെ ടൊയോട്ട എന്താണ് പ്രദർശിപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

അർബൻ ക്രൂയിസർ ഇവി കൺസെപ്റ്റിന്റെ മൊത്തത്തിലുള്ള സിലൗട്ട് ഇ-വിറ്റാരയ്ക്ക് സമാനമാണ് എങ്കിലും, വാഹനത്തിന് ഇപ്പോഴും വ്യത്യസ്തമായ ഒരു ഫാസിയ ലഭിക്കുന്നു. മുന്നിൽ, 12 -പീസ് എൽഇഡി DRL -കൾക്കൊപ്പം ഹെഡ്‌ലൈറ്റുകളെ കണക്ട് ചെയ്യുന്ന ഒരു ക്രോം സ്ട്രിപ്പും ഇതിന് ലഭിക്കുന്നതായി കാണാം.

വശത്ത് നിന്നു നോക്കിയാൽ ചാർജിംഗ് പോർട്ട് ഫ്രണ്ട് വീൽ ആർച്ചിൽ തന്നെ ദൃശ്യമാണ്, അലോയി വീലുകളും ബ്ലാക്ക് ഷെയ്ഡിലുള്ള ഡോർ ഗാർണിഷും കാണാം, പിൻ വശത്ത് ഒരു റൂഫ് -മൗണ്ടഡ് സ്‌പോയിലറും മധ്യത്തിൽ ഒരു റിഫ്‌ളക്ടർ എലമെന്റുള്ള ഒരു ബൾക്കി ബമ്പറും വാഹനത്തിൽ കാണാം.

മാരുതി ഇ-വിറ്റാരയ്ക്ക് സമാനമായ ഇന്റീരിയർ, മൗണ്ടഡ് കൺട്രോളുകളുമായി വരുന്ന 2 സ്‌പോക്ക് സ്റ്റിയറിംഗ് വീലുകൾ, ചതുരാകൃതിയിലുള്ള എസി വെന്റുകൾ, ഡാഷ്‌ബോർഡിൽ ഉടനീളം ഗ്ലോസ് ബ്ലാക്ക് എലമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്നു. ഇരു മോഡലുകളും തമ്മിൽ അകത്തളങ്ങളിൽ വേർതിരിക്കുന്നതിന് ചെറിയ തീം മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു എന്ന് കാണാം.

ഫീച്ചറുകളുടെ കാര്യത്തിൽ അർബൻ ക്രൂയിസർ ഇവിയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേ സെറ്റപ്പ്, വയർലെസ് ഫോൺ ചാർജിംഗ്, ഫിക്സഡ് ഗ്ലാസ് റൂഫ്, ഓട്ടോ എസി എന്നിവ ഇതിൽ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷയ്ക്കായി, ടൊയോട്ട അർബൻ ക്രൂയിസർ ഇവി എസ്‌യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ -സ്‌പെക്ക് മോഡലിൽ ഒന്നിലധികം എയർബാഗുകൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ADAS സവിശേഷതകളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം 360 -ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ ഇതിൽ പ്രതീക്ഷിക്കുന്ന മറ്റ് സുരക്ഷാ സവിശേഷതകളാണ്.

ടൊയോട്ട ഈ ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ആഗോളതലത്തിൽ വെളിപ്പെടുത്തിയ ടൊയോട്ട അർബൻ ക്രൂയിസർ ഇവിയിൽ 49 kWh ഉം 61 kWh ഉം കപ്പാസിറ്റിയുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 49 kWh ബാറ്ററി പായ്ക്കിനൊപ്പം 144 PS പവറും 189 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു.

അടുത്തതായി 61 kWh ബാറ്ററി പായ്ക്കിനൊപ്പം 174 PS പവറും 189 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റവും, 184 PS മാക്സ് പവറും 300 Nm ടോർക്കും പുറപ്പെടുവിക്കുന്ന ഓൾ വീൽ ഡ്രൈവ് സിസ്റ്റവും വരും എന്ന് പ്രതീക്ഷിക്കാം.

ടൊയോട്ട അർബൻ ക്രൂയിസർ ഇവി കൺസെപ്റ്റിൽ സിംഗിൾ ചാർജിൽ പരമാവധി 550 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സവിശേഷതകൾ എല്ലാം ഗ്ലോബൽ സ്പെക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യൻ സ്‌പെക്കിന് വ്യത്യസ്തമായ പവർട്രെയിൻ ലഭിച്ചേക്കാമെന്നും ദയവായി ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Saturday, January 18, 2025, 13:11 [IST]
English summary
Toyota showcases upcoming urban cruiser ev in 2025 bharat mobility global expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X